രാജേഷ് മാധവൻ മലയാള സിനിമയിൽ ഇപ്പോൾ അവിഭാജ്യഘടകമായി തീർന്ന നടനാണ്. സ്വാഭാവിക അഭിനയചാതുര്യം കാരണം ഏറെ പ്രേക്ഷക പ്രശംസയും താരത്തിന് ലഭിക്കുന്നുണ്ട്. ഏറ്റവും ഒടുവിലിറങ്ങിയ “ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിൽ രാജേഷിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ചിത്രത്തിൽ കാസ്റ്റിങ് ഡയറക്ടർ ആയി പ്രവർത്തിച്ചതും രാജേഷ് തന്നെയായിരുന്നു. രാജേഷ് മാധവൻ ഒരു നടൻമാത്രമല്ല , കാസ്റ്റിങ് ഡയറക്റ്ററായും ക്രയേറ്റിവ് ഡയറക്ടറായും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങും.

ഗോള്‍ഡന്‍ ചെങ്കദളി അവാർഡ് 2022 പ്രഖ്യാപിച്ചു, നിങ്ങൾ ചിരിച്ചുമരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല
ഈ പോസ്റ്റ് യാതൊരു ദുരുദ്ദേശത്തോടു കൂടിയോ പക്ഷപാത സ്വഭാവത്തോടെയോ തയ്യാറാക്കിയതല്ല . തികച്ചും