10 മാസം ജോലി ചെയ്ത് 13 മാസം ശമ്പളം പറ്റുന്നവർ

131

Rajesh Mv

ഈ ദുരന്ത മുഖത്ത് എല്ലാ വരുമാനവും നിലച്ചു പകച്ചു നിൽക്കുമ്പോൾ 6 ദിവസത്തെ ശമ്പളം 5 മാസങ്ങളിലായി ഗവണ്മെന്റിന് കൊടുക്കണം എന്നും പിന്നീട് അത് തിരിച്ചു നൽകാം എന്നും ഗവണ്മെന്റ് ഉത്തരവിറങ്ങിയപ്പോൾ ആ ഉത്തരവ് കത്തിച്ചു പ്രതിഷേധിക്കുന്ന കൊണ്ഗ്രെസ്സ് അധ്യാപക സംഘടനാ പ്രവർത്തകർ ആണ് ഒന്നാമത്തെ ചിത്രം. 10 മാസം ജോലി ചെയ്ത് 13 മാസം ശമ്പളം പറ്റുന്നവർ.ഈ ദുരന്ത കാലത്തും സ്വന്തം ജീവൻ പണയം വെച്ചു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഗവണ്മെന്റിനൊപ്പം നിലകൊണ്ട, 6 ദിവസത്തെ സാലറി കൊടുക്കാൻ ഉത്തരവ് വന്നപ്പോൾ ആ ഉത്തരവ് കത്തിക്കാതെ സാമൂഹ്യ ഉത്തരവാദിത്തം തെളിയിച്ച ആരോഗ്യപ്രവർത്തകർ ആണ് രണ്ടാമത്തെ ചിത്രം.ഒരു അദ്ധ്യാപകൻ എന്ന നിലയിൽ നിന്നുകൊണ്ട് തന്നെ പറയട്ടെ. അറപ്പും വെറുപ്പും തോന്നുന്നു ഈ ആട്ടിൻ തോലിട്ട ചെന്നായ് കൂട്ടത്തോട്. അദ്ധ്യാപകർ എന്ന പേരിന് ഒരർത്ഥത്തിലും യോജിക്കാത്തവർ. മാസങ്ങളോളമായി 100 രൂപ വരുമാനമില്ലാത്ത ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളും ദിവസ്സ വേതനനക്കാരും നമ്മുടെ നാട്ടിൽ മുണ്ട് മുറുക്കി നിസ്സഹായരായി വീടുകളിൽ ഇരിപ്പുണ്ട്. പലരും ആടിനെ വിറ്റുകിട്ടിയതും വിഷുക്കൈനീട്ടവും പാട്ട പെറുക്കി വിറ്റ പൈസയും വികലാംഗ വിധവാ വാർധക്യ പെൻഷനുകൾ അടക്കം കൊടുത്തു ഈ വിഷമ ഘട്ടത്തിൽ ഗവണ്മെന്റിനൊപ്പം നിന്നപ്പോഴാണ് ഗവണ്മെന്റിന്റെ നികുതി വരുമാനത്തിന്റെ 80 ശതമാനവും കൈപ്പറ്റുന്നവരിൽ ഒരു വിഭാഗം ഈ നിലപാടെടുക്കുന്നത്. പിസി ജോർജ്ജ് പറഞ്ഞ പോലെ പിരിച്ചു വിടണം ഇവറ്റകളെ.17 വർഷങ്ങൾക്ക് മുന്നേ 6 ലക്ഷം കോഴ കൊടുക്കാൻ കഴിയാത്തതിന്റെ പേരിലാണ് എനിക്ക് വിദേശത്തേക്ക് അദ്ധ്യാപക ജോലി തേടി കുടിയേറേണ്ടി വന്നത്. ഈ കൊറോണകാലത്ത്‌,പല രാജ്യങ്ങളിലും പരന്നുകിടക്കുന്ന ഞാനുൾപ്പെടെയുള്ള വിദേശ മലയാളികൾ സ്വന്തം നാട് കണ്ടു മരിക്കാൻ കഴിയുമോ എന്നുപോലും നിശ്ചയമില്ലാതെ നരകയാതന അനുഭവിക്കുമ്പോഴും നമ്മുടെ ഗവണ്മെന്റിനെ അകമഴിഞ്ഞു സഹായിക്കാൻ മുന്നിൽ തന്നെ ഉണ്ടായിട്ടുണ്ട്… ഇനിയും ഉണ്ടാവുകതന്നെ ചെയ്യും.