നോമ്പ് കാലത്തു മലപ്പുറത്ത് പട്ടിണിയെന്ന് കരയുന്ന മിത്രങ്ങൾക്ക് ആഹാരംകിട്ടുന്ന ഹോട്ടലുകളുടെ ലിസ്റ്റ് തരാം

122

Rajesh Mv യുടെ പോസ്റ്റ്

നോമ്പ് കാലത്ത് മലപ്പുറത്ത് വന്ന് പട്ടിണി കിടന്ന് ചാവാറായി എന്ന് പോസ്റ്റിടാൻ നിൽക്കുന്നവരോടായി പറയുകയാണ്.വരുന്ന വിവരം മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ എവിടെ ആണെങ്കിലും ഫുഡ്ഡ് എത്തിച്ചു തരാൻ ഞാൻ തയ്യാറാണ്. എനിക്കൊപ്പം നൂറുകണക്കിന് മുസ്‌ലീം സഹോദരങ്ങളുടെ കൈകളും അതിന്‌ വേണ്ടി പ്രവർത്തിക്കും എന്ന ഉറപ്പ് മലപ്പുറത്ത് ജീവിക്കുന്ന ആൾ എന്ന നിലയിൽ എന്റെ 100 ശതമാനം ബോധ്യമാണ്. ഇവിടെ വന്ന് ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവില്ല. ഉണ്ടായി എങ്കിൽ അത് അവരുടെ അജ്ഞതകൊണ്ടാണ്. മലപ്പുറത്തുള്ള ഒരാളെ മുൻകൂട്ടി അറിയിച്ചോ ഒരു പോസ്റ്റായി അപ്‌ഡേറ്റ് ചെയ്‌തോ വന്നിരുന്നെങ്കിൽ നിങ്ങൾക്ക് കഴിച്ചു ബാക്കി പാർസ്സലും തന്നു വിടുന്ന പാരമ്പര്യമാണ് ഞങ്ങടെ. ഒരു ജനാധിപത്യ രാജ്യത്ത് അവനവന്റെ വിശ്വാസങ്ങൾക്ക് അനുസരിച്ചു ജീവിക്കാം എന്ന സത്യം നിലനിൽക്കെ ഒരു മതത്തെയും അതുവഴി മലപ്പുറം ജില്ലയെയും ആ പേരിൽ അപമാനിക്കാൻ ആര് മുന്നോട്ട് വന്നാലും ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

മലപ്പുറം ജില്ലയിലെ നിർബന്ധിതമായി അടച്ചിട്ടിരിക്കുന്ന ഹോട്ടലുകളുടെ കഥയും , അതുവഴി സഞ്ചരിക്കുന്ന മിത്രങ്ങളെ ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുന്ന ജിഹാദി ഗൂഢാലോചനയും .എല്ലാ നോമ്പ് കാലത്തും മിത്രങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സ്ഥിരമായി പ്രചരിക്കുന്ന പരിഭവമാണ്.ഇക്കൊല്ലവും ആ കഥകൾക്ക് ക്ഷാമമുണ്ടാകാൻ സാധ്യതയില്ല.ആയതിനാൽ മിത്രങ്ങൾക്ക് വേണ്ടി ഈ നോമ്പ് കാലത്തും തുറന്നു പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ ചില ഹോട്ടലുകളുടെ പേര് താഴെ കൊടുക്കുന്നു.

 1. ഹോട്ടൽ പ്രശാന്ത്‌, സിവിൽ സ്റ്റേഷനു മുൻ വശം. ( വെജ്‌ & നോൺ വെജ്‌) – മലപ്പുറം
 2. ഹോട്ടൽ സരോജ്‌ – പെരിന്തൽമണ്ണ (വെജ്‌)
 3. ഹോട്ടൽ അന്നപൂർണ്ണ – പെരിന്തൽമണ്ണ
 4. ഹോട്ടൽ സ്വാഗത്‌ (വെജ്‌) – ടൗൺ ഹാളിനു മുൻ വശം മലപ്പുറം
 5. ഹോട്ടൽ അയോധ്യ – ചെമ്മാട്‌ ടൗണിൽ
 6. ഇന്ത്യൻ കോഫീ ഹൗസ്‌ – കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തേഞ്ഞിപ്പാലം
 7. ഗവർമ്മെന്റ്‌ ആശുപത്രി റോഡിൽ മൂന്നു ഹോട്ടലുകൾ – നിലമ്പൂർ
 8. വനിതാ ഹോട്ടൽ – വെന്നിയൂർ NH
 9. ഹോട്ടൽ പിശാരടി ( ഋതു )
  വെജ്‌ – മേൽപാലത്തിനു താഴെ അങ്ങാടിപ്പുറം
 10. ഹോട്ടൽ വെങ്കിടേശ്വര – വെജ്‌ ചങ്കുവെട്ടി കോട്ടക്കൽ
 11. ആയൂർവേദ കോളേജ്‌ കാന്റീൻ – കോട്ടക്കൽ
 12. വേണൂസ്‌ – കോട്ടക്കൽ ടൗൺ
 13. കുടുംബശ്രീ ഹോട്ടൽ – മലപ്പുറം കോട്ടപ്പടി തിരൂർ റോഡിൽ മുകളിൽ
 14. ഹോട്ടൽ അശ്വതി – തളി ജംഗ്ഷൻ അങ്ങാടിപ്പുറം..
 15. ഹോട്ടൽ രജനി, സർവ്വ ശ്രീ , Etc …. അങ്ങാടിപ്പുറം
 16. ഹോട്ടൽ അന്നപൂർണ്ണ – കുറ്റിപ്പുറം ബസ്‌ സ്റ്റാന്റിനടുത്ത്‌
 17. ത്രിവേണി വെജ് – പരപ്പനങ്ങാടി റെയിൽവേ സ്റ്റഷനു എതിർവശം.
 18. സോപാനം വെജ്‌ –
  വെട്ടിച്ചിറ NH
 19. അനുഗ്രഹ,ശ്രീകൃഷ്ണ ,സീതാറാം വെജ്‌ – കാടാമ്പുഴ
 20. ഹോട്ടൽ റൊയൽ -ആലത്തിയൂർ
  ഹോട്ടൽ(കുമാരേട്ടന്റെ കട) ആലത്തിയൂർ)
  കുടുംബശ്രീ ഹോട്ടൽ-ആലത്തിയൂർ
 21. ഹോട്ടൽ വി.എം – ഖയാം തീയേറ്ററിനടുത്ത്‌, തിരൂർ
 22. ഗണേഷ്‌ ഭവൻ,ഗാന്ധിഗ്രാമം – തൃക്കണ്ടിയൂർ തിരൂർ
 23. സംഗം – തിരൂർ അക്ഷരബുക്ക്‌ സ്റ്റാളിനു എതിർ വശം, ജില്ലാ ആശുപത്രി റോഡ്‌
 24. രാധ വിലാസ്‌ & ദേവി വിലാസ്‌ വെജ്‌ – എടക്കര
 25. ഇന്ത്യൻ കോഫി ഹൗസ്, പുഷ്പ ഹോട്ടൽ, മൂന്നോളം വെജിറ്റേറിയൻ ഹോട്ടൽ, ഒരു പാട് പേരില്ലാത്ത നാടൻ ഭക്ഷണം കിട്ടുന്ന ചെറിയ ഹോട്ടലുകൾ – മഞ്ചേരി
 26. ഹോട്ടൽ ദുർഗ്ഗ – കുന്നുമ്മൽ, മലപ്പുറം
 27. ഹോട്ടൽ സൂര്യഭവൻ വെജ്‌ –
  കാവുങ്ങൽ – മുണ്ടുപറമ്പ്‌ ബൈപ്പാസ്‌, മലപ്പുറം
 28. ഹോട്ടൽ വിഗ്നേഷ്‌ ഭവൻ – അനുഗ്രഹ തിയറ്ററിനു സമീപം, തിരൂർ
 29. ഹോട്ടൽ ഷീബ – കോട്ടപ്പറമ്പ് അങ്ങാടിപ്പുറം
 30. ഹോട്ടൽ ചൈതന്യ ബാലകൃഷ്ണ വെജ്‌ – തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്ത്‌, അങ്ങാടിപ്പുറം
 31. ഹോട്ടൽ മിനൂസ്‌ മെനു – ഗവ:പോളി ടെക്‌നിക്കിനു എതിർവശം, പെരിന്തൽമണ്ണ
 32. ഹോട്ടൽ പുരയിടം – ജൂബിലി റോഡ്‌, പെരിന്തൽമണ്ണ
 33. ഹോട്ടൽ ഗോകുൽ വെജ്‌ – പട്ടാമ്പി റോഡ്‌, പെരിന്തൽമണ്ണ
 34. ഗവ:എം പ്ലോയീസ്‌ സർവ്വീസ്‌ കാന്റീൻ – പെരിന്തൽമണ്ണ, സി.പി.ഐ(എം)
  എ.സി.ഓഫീസിനു സമീപം.
 35. ഹോട്ടൽ സൂരജ്‌, ഹോട്ടൽ ന്യൂ ഡെലീഷ്യസ്‌ – മണ്ണാർക്കാട്‌ റോഡ്‌, പെരിതൽമണ്ണ
 36. ഹോട്ടൽ അച്ചൂസ്‌, ഹോട്ടൽ കീർത്തി – നിലമ്പൂർ റോഡ്‌, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിക്ക്‌ സമീപം
 37. ഹോട്ടൽ വോൾഗ. വളാഞ്ചേരി
  38 .ഗീത ഭവൻ, മഞ്ചേരി കച്ചേരിപ്പടി
  പോരെങ്കിൽ സിവിൽ സ്റ്റേഷൻ, ബ്ലോക്ക് ഓഫീസുകള് എല്ലാടത്തും കാന്റീൻ, അവിടെ എല്ലാം നിറയെ ആഹാരം ഉണ്ട്…

ഈ ലിസ്റ്റിൽ പെടാത്ത ഒരുപാട് കടകൾ ഇനിയുമുണ്ടാകും.ഇനിയെങ്കിലും നോമ്പ് കാലത്ത് മലപ്പുറത്ത്‌ നാരങ്ങ വെള്ളം കിട്ടിയില്ല, മസാലദോശ കിട്ടിയില്ല എന്നൊന്നും നുണ പറയരുത്, പ്രചരിപ്പിക്കരുത്

NB :- ഇതിൽ കൂടുതൽ ഹോട്ടലുകൾ ഉണ്ട് എന്നാണറിവ് ,പ്രാദേശികമായി വിട്ടുപോയവ പൂരിപ്പിക്കാവുന്നതാണ്