സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി; സംഘപരിവാരത്തിന്റെ മുഖംമൂടി വലിച്ചു കീറിയ നായകൻ

376

Rajesh Mv

സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി

കശ്മീരിൽ CPI(M) നുള്ള ഏക കേന്ദ്ര കമ്മിറ്റി അംഗം. ചെങ്കൊടിക്ക് കീഴിൽ ബഹുജനങ്ങളെ അണിനിർത്തി പോരാടുന്ന CPI(M) ന്റെ കരുത്തനായ പോരാളി. കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്നും 22 വർഷം തുടർച്ചയായി നിയമസഭയിലെത്തിയ CPI(M) പ്രതിനിധി.

കുൽഗാം നിയോജകമണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. അനന്ത്നാഗ് കോളേജിലെ വിദ്യാർത്ഥി നേതാവായി അദ്ദേഹം തന്റെ പൊതു ജീവിതം ആരംഭിച്ചു. 1996, 2002, 2008, 2014 വർഷങ്ങളിൽ അദ്ദേഹം കുൽഗാം നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു.

ഇന്ത്യയുടെ വടക്കേ അറ്റത്ത് ജമ്മു & കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ 23 വർഷം തുടർച്ചയായി നിയമസഭയിലെത്തുന്ന സിപിഎം പ്രതിനിധിയാണ്, CPI(M) കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി.

കത്വ കേസിലടക്കം ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവന്നത് സഖാവ് മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിയുടെ ഇടപെടൽ കൊണ്ട്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയത് ഈ നേതാവാണ്.

സംഘപരിവാരത്തിന്റെ മുഖംമൂടി വലിച്ചു കീറിയ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ച നായകൻ. കത്വ കേസിലടക്കം ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവന്നത് തരിഗാമിയുടെ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്.

വർഗീയതയും മതമൗലികവാദവും കൊണ്ട് മുറിവേറ്റ ജമ്മുവിൽ ജനകീയ സമരമുഖങ്ങളിൽ മുൻ പന്തിയിലുള്ള തറിഗാമിയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുളഞ്ഞ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത്. ഈ മാസം 5 മുതൽ തരിഗാമി വീട്ടുതടങ്കളിൽ ആണ്. ആരെയും കാണണോ പ്രതിഷേധിക്കാനോ അനുവാദമില്ല. കഴിഞ്ഞ് 24 ദിവസത്തോളമായി വീട്ടുതടങ്കിൽ കഴിയുന്ന സഖാവ് മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിയെ സന്ദർശിക്കാൻ സുപ്രിം കോടതി സഖാവ് സീതാറാം യെച്ചൂരിക്ക് അനുവാദം നൽകിയപ്പോൾ CPI(M) എന്ന പാർട്ടിയുടെ വിജയം രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികൾക്ക് പോലും സാധിക്കാത്ത ഒന്നായി മാറി.
ജനകീയപ്രശ്‌നങ്ങളിൽ ഇടപെടാൻ വേണ്ടത് രാഷ്ട്രീയസ്ഥൈര്യവും മനുഷ്യത്വവുമാണെന്ന് തെളിയിക്കുകയാണ് മുഹമ്മദ്‌ യൂസുഫ്‌.

എന്നാൽ CPI(M) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി BJP യുടെ രാഷ്ട്രീയ വെല്ലുവിളികളെ അട്ടിമറിചാണ് തരിഗാമിയെ സന്ദർശിക്കാനുള്ള അനുമതി സുപ്രിം കോടതിയിൽ നിന്ന് നേടിയെടുത്തത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് പോലും നിസ്സംഗമായി നോക്കി നിന്നപ്പോൾ കാശ്‌മീർ ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ CPI(M) പാർട്ടിയുടെ കൂടി ജയമാണ് തരിഗാമിയെ സന്ദർശിക്കാനുള്ള കോടതി വിധി.

പട്ടാള ബന്ധവസ്സിൽ കോടതിയുത്തരവ് നേടി കൂടെയുള്ള ഹൃദയ സഖാവിനെത്തേടി കലുഷിതമായ കാശ്മീരിൽ സഖാവ് സീതാറാം യെച്ചൂരി എത്തിയിരിക്കുന്നു.

കാത്തിരിക്കാൻ സന്തോഷമുള്ള ഒരു വാർത്ത സഖാവ് സീതാറാം യെച്ചൂരിൽ നിന്നും

Advertisements