ജാതി സംവരണം വേണ്ടെന്നു മുറവിളി കൂട്ടുന്നവർ ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാരന് പൂജാകർമങ്ങൾ ചെയ്യാൻ അനുമതി കൊടുക്കാത്തതെന്തേ?

0
206
Rajesh Raju
79.7% മാർക്ക് വാങ്ങിയിട്ടും താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാരുടെ സംവരണം കാരണം കോളേജിൽ അഡ്മിഷൻ കിട്ടാതെ കൃഷി പണിക്കിറങ്ങേണ്ടി വന്നു എന്ന FB പോസ്റ്റിട്ട ഒരു അനുജനുളള മറുപടി: (ഇത് അയാൾക്കുള്ള മറുപടി മാത്രമായി കരുതുക ഇത് വായിച്ചു ചൊറിയാൻ വരരുത്)
എന്റെ കൂട്ടുകാരാ,
SC ക്ക് വെറും 8% ഉം ST ക്ക് 2% മാത്രമാണ് സംവരണം പൊതുവായിട്ടുള്ളത് (പിന്നെ മറ്റു സമുദായത്തിനുള്ള സംവരണം OBC, muslim ക്രിസ്ത്യൻ അതുപക്ഷേ അനിയൻ പറയുന്നില്ല )
അതായത് ഒരു ക്ലാസിൽ 100 സീറ്റുണ്ടെങ്കിൽ 8സീറ്റ് SC, 2 സീറ്റ് STക്ക്; അതും മിക്കയിടത്തും ഒഴിഞ്ഞു കിടക്കും.
ഇവരാണോ തന്റെ തുടർ വിദ്യാഭ്യാസത്തിനു വിലങ്ങു തടിയായി നിൽക്കുന്നത്?
ഉദാഹരണത്തിന് 1000 കുട്ടികൾ പഠിക്കുന്ന കോളേജിൽ ആണ് അനുജൻ പഠിക്കാൻ അഡ്മിഷൻ ചോദിച്ചതെങ്കിൽ…… SC കുട്ടികൾ 80 ഉം ST കുട്ടികൾ 20 കൂട്ടി 100 പേർ ബാക്കി സംവരണത്തിൽ ഉൾപ്പെടെ ഒബിസി മുസ്ലിം ക്രിസ്ത്യൻ 900 പേർ sc/st കുട്ടികൾ അല്ല…
അതിനർത്ഥം അനുജനേക്കാൾ പഠിക്കുന്ന വിവരം ഉള്ള മിടുക്കരായ 900 പേർ ഉണ്ടന്ന് അല്ലേ….. അപ്പോൾ അനിയൻ ഒരു തോൽവി ആണ്….. …. മിടുക്കരായ കുട്ടികൾ ഉള്ളത് കൊണ്ടാണ് അനിയനും അഡ്മിഷൻ കിട്ടാതെ പോയത് തന്റെ പരാജയം പാവപ്പെട്ട കുട്ടികളുടെ തലയിൽ കെട്ടി വയ്ക്കരുത് ഇനിയെങ്കിലും അനിയൻ സത്യം മനസിലാക്കിയാൽ നന്ന്… ഒപ്പം സംവരണ വിരുദ്ധ ചൊറിച്ചിലും കാരും ….
ഇനി സംവരണം 50% ആണല്ലോ എന്ന് വാദി ക്കുന്ന ആൾക്കാരും ഒന്ന് മനസിലാക്കണം ഇപ്പോഴുത്തെ കുട്ടികളുടെ വിജയശതമാനവും, ടോട്ടൽ മാർക്കിന്റെ ആവറേജ് സ്കോറിങ് ശതമാനവും…… ഇതു 80% ന് മുകളിൽ ആണ് അതായതു ഒരു ശരാശരി വിദ്യാർത്ഥി പോലും above 80% മാർക്ക്‌ സ്കോർ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് 100 പേർ എഴുതിയ പരീക്ഷയിൽ 99 കുട്ടികൾക്ക് full മാർക്ക്‌ (100) കിട്ടുകയും ഒരാൾക്ക് 99 കിട്ടുകയും ചെയ്താൽ 99 മാർക്ക് കിട്ടിയ കുട്ടി 99 പേരെ അപേക്ഷിച്ച് അല്പം പുറകിലാണെന്നു തന്നെ വേണം മനസിലാക്കാൻ.
ഇനി ഞാൻ മുൻപ് പറഞ്ഞ 50% ത്തിന്റെ കാര്യത്തിലേക്കു വന്നാൽ…. അപ്പോഴും ആ അനിയൻ മത്സരിക്കേണ്ടത് സംവരണം ഇല്ലാത്ത 50% കുട്ടികളോട് തന്നെ…. എന്ന് വച്ചാൽ അവിടെയും അനിയൻ പുറകിൽ അല്ലേ…. അപ്പോൾ അനിയനെ ക്കാൾ മിടുക്കരായ 50%കുട്ടികൾ ഉണ്ടല്ലോ അതുകൊണ്ടല്ലേ അനിയന് അഡ്മിഷൻ കിട്ടാതെ പോയത്…..പിന്നെ ഇതൊന്നും വിജയത്തിനുള്ള മാനദണ്ഡം ആകുന്നില്ല….. കഴിവുണ്ടോ അവൻ വിജയിക്കും പ്രശസ്ത IAS കാരനും kottayam കളക്ടറും ….. ലാൻഡ് revenue കമ്മീഷണറു ആയിരുന്ന അൽഫോസ് കണ്ണന്താനം സാറിനു tenth examinu കിട്ടിയ മാർക്ക് 42% ശതമാനം ആണ്…..സാറ് സംവരണത്തെ പഴിചാരി കൃഷിപ്പണിക്കിറങ്ങിയിരുന്നേൽ……… ഒരു പക്ഷെ ഒരു ശരാശരി കർഷകനെ കിട്ടുമായിരുന്നേനെ….ഇതു പോലുള്ള ഒരു മികച്ച ജനസേവകനായിരുന്ന ഒരു ഉദ്യോഗസ്ഥനെ കിട്ടത്തില്ലാരുന്നു. (അദ്ദേഹത്തിന്റെ ഇപ്പോഴുള്ള നിലപാടല്ല )
ഇനി അവസരങ്ങളുടെ കാര്യം ആണെങ്കിൽ എന്റെ അനുഭവത്തിൽ നിന്നും പ്രശസ്തനായ ബ്രസിലിയൻ എഴുത്തുകാരൻ പൗലോ coelho യുടെ വാക്കുകൾ ഓർത്തു പോകുകയാണ്.. “And, when you want something, all the universe conspires in helping you to achieve it”
എന്തായാലും അനുജന്റെ പോസ്റ്റ് കൊണ്ടു ഒന്നു മനസ്സിലാക്കാൻ സാധിച്ചു ഈ കൊച്ചു സാക്ഷര കേരളത്തിൽ ഇത്രയധികം സംവരണ വിരുദ്ധർ ഉണ്ടെന്നും എന്തു മാത്രമാണ് മലയാളിയുടെ ജാതി ബോധമെന്നും.
അപകർഷതാ ബോധത്തോടെ കൃഷി പണിക്കിറങ്ങേണ്ടി വന്നു എന്നു അനിയൻ പറയുമ്പോൾ ഒന്നോർക്കണം ഭാരതത്തിലെ ഭൂരിപക്ഷം കർഷകരും അനിയൻ സൂചിപ്പിച്ചതു പോലെ താഴ്ന്ന ജാതിക്കാരാണെന്നുള്ള സത്യം…
അത് പോലെ തന്നെ പെട്ടെന്നൊരു ദിവസം ഒരു കോഴ്സ് ന് അഡ്മിഷൻ കിട്ടിയില്ലെന്നു വച്ച് ഇറങ്ങേണ്ട ഒന്നല്ല കൃഷിപ്പണി….. അതിനു കർഷകർ ആരാണെന്നു കൃഷി എന്താണെന്നും സർവോപരി മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവും അതിന്റെ ആഴവും മനസിലാക്കണം…..
എല്ലാവർക്കും ഏതു ജോലിയും ചെയ്യാം പക്ഷെ മണ്ണറിയുന്ന കർഷകനാകാൻ കൈപുണ്ണ്യവും സർവോപരി മാനുഷത്വവും വേണം…. ജീവിതത്തിന്റെ നിർണായകമായ ഒരു നിമിഷത്തിൽ പാവപ്പെട്ട കുറെ കുട്ടികളെ സംവരണത്തിന്റെ പേരിൽ നിങ്ങൾ തള്ളി പറഞ്ഞിട്ടുണ്ടെങ്കിൽ ഒരിക്കലും നിങ്ങൾക്ക് ഒരു നല്ല കൃഷിക്കാരൻ അകാൻ പറ്റില്ല…. അവിടെ യും നിങ്ങൾ തോറ്റാൽ പഴി ചാരൻ ആരെയും കിട്ടില്ല കേട്ടോ….
ഈ പോസ്റ്റ് വായിച്ചു ആ അനിയനെ ന്യായികരിക്കണം എന്ന തോന്നലുണ്ടെങ്കിൽ ദയവായി താഴെ ഉള്ള ചോദ്യങ്ങൾക്കു ഉത്തരം തരാൻ തയ്യാറുണ്ടെങ്കിൽ പ്രതികരിക്കാം;
1. വിദ്യാഭ്യാസത്തിന് ജാതി സംവരണം വേണ്ടെന്നു മുറവിളി കൂട്ടുന്ന സംവരണ വിരുദ്ധർ വിവാഹക്കാര്യം വരുമ്പോൾ ജാതി നോക്കുന്നതെന്തിനാണ്?
2. ജാതി സംവരണം വേണ്ടെന്നു മുറവിളി കൂട്ടുന്നവർ ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാരന് പൂജാകർമങ്ങൾ ചെയ്യാൻ അനുമതി കൊടുക്കാത്തതെന്തേ?
3. തൊട്ടുകൂടായ്മ, ജാതി വെറി കൊടി കുത്തി വാഴുന്ന ഭാരതത്തിൽ അതിനെതിരെ എന്തേ ആരും സംസാരിക്കുന്നില്ലാ?
4.സംവരണം എന്തിനാണ് തുല്യത പോരെ എന്ന്‌ വാദിക്കുന്നവർ കേരളത്തിലെ എയ്ഡഡ് സ്കൂൾ മേഖലയിൽ എത്ര Sc/st അധ്യാപകർ ഉണ്ടെന്നു അന്വേഷിച്ചിട്ടുണ്ടോ? എവിടെ ശമ്പളം കൊടുക്കുന്നത് സർക്കാർ അല്ലെ !
കഴിഞ്ഞ കുറെ നാളായി FB യിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഷെയർ ചെയ്ത ചിത്രമാണ് താഴെ ഉള്ളത് . അവസാനമായി ഒന്ന് കൂടി മനസിലാക്കണം…….
സംവരണം എന്നാൽ കുറെ പിന്നോക്കക്കാർക്കു കൊടുക്കുന്ന ജോലിക്കു വേണ്ടി മാത്രമുള്ള അപ്പക്കഷ്ണം അല്ല..ഇതൊരു ദാരിദ്ര്യം നിർമ്മാർജ്ജന പ്രോഗ്രാമും അല്ല .രാഷ്ട്രത്തിന്റ ഭരണത്തിൽ, അധികാരത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കുക അധികാരം കുറച്ചു പേരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കുന്നത് തടയുക രാജ്യ സാമ്പത്തിന്റ വിഭവങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുക അതുപോലെതന്നെ . നൂറ്റാണ്ടുകൾ ഒരു ജനത അനുഭവിച്ചു വന്നിരുന്ന കഷ്ടത…. പിന്നോക്ക സ്ഥിതി…… തൊട്ടു കൂടായ്‌മ സർവോപരി നിലനിന്നിരുന്ന സാമൂഹിക അസമത്വം…….. എന്നിവയിൽ നിന്നുള്ള മോചനം…
ഈ മോചനം നേടേണ്ടത് ആരിൽ നിന്നാണെന്നുള്ള വിരോധാഭാസം ആണ് മാസസിലാക്കേണ്ടത്…. ഇപ്പോൾ ഈ സംവരണം വേണ്ട എന്ന് മുറവിളി കൂട്ടുന്നവർ തന്നെയാണ് അല്ലെങ്കിൽ അവരുടെ പൂർവികർ ആണ് ഒരു പറ്റം ജനതയുടെ ഈ പിന്നോക്കാവസ്ഥക്കു കാരണം…