നവോത്ഥാനം എത്രയും വേഗം വിജയിപ്പിക്കേണ്ടതുണ്ട്.

0
805

ശബരിമലയിൽ സംഭവിക്കുന്നത് നാം നേരത്തേ മനക്കണ്ണിൽ കണ്ടിരിക്കുന്നു. യുവതികളെ ഉപചാരപൂർവ്വം സ്വീകരിക്കുകയും എല്ലാ പിന്തുണയും നൽകാമെന്ന് വാഗ്ദാനവും ചെയ്യുന്നു. എന്നിട്ടവരെ പമ്പവരെ എത്തിക്കുന്നു. അവിടെ ഭക്തരെന്ന വ്യാജേന കുറേ തെമ്മാടികളും ഗുണ്ടകളും സംഘടിച്ചിരിക്കുന്നു. അതുകണ്ട് കണ്ടംവഴി ഓടുന്നപോലീസ് ..അതിനിടയിൽ വിളിച്ചുപറയുന്നു..സുരക്ഷനൽകാനാകില്ല നിങ്ങളും ഓടിക്കോളൂ. ഈ നാടകം ഇതിപ്പോ എത്രയോ പ്രാവശ്യം കണ്ടുകഴിഞ്ഞു. അല്ലെങ്കിലും നമ്മുടെ പൊലീസിന് പാവപ്പെട്ടവന്റെ നേരെ മാത്രമേ കൈപൊങ്ങുകയുള്ളൂ. ശശികലയെ പോലുള്ള മാരകവിഷങ്ങളുടെ ആഗ്രഹം തന്നെയാണ് ശബരിമലയിൽ വിജയിക്കുന്നത്. അത് വിജയിപ്പിച്ചു നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരുമാണ്. അതിനിടയിൽ മനീതി സംഘടന നക്സലൈറ്റ് സംഘമെന്നുള്ള പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. പിന്നെ കാര്യങ്ങൾ എളുപ്പമായല്ലോ… എന്നാൽപ്പിന്നെ ഉറപ്പു കുറഞ്ഞ സിമന്റും മൂർച്ചയില്ലാത്ത വഴുവഴുക്കൻ മെറ്റലും ഒറ്റ ചവിട്ടിനു പൊട്ടുന്ന ബ്രിക്‌സും പല വലിപ്പത്തിലെ തരികളുള്ള മണലും കൊണ്ട് മതിലിന്റെ പണി തുടരൂ. നവോത്ഥാനം എത്രയും വേഗം വിജയിപ്പിക്കേണ്ടതുണ്ട്.
********

(എന്നായാലും ശരി ഒരു ബലപ്രയോഗത്തിലൂടെ മാത്രമേ ശബരിമലയിൽ യുവതികൾ പ്രവേശിക്കുകയുള്ളൂ. എല്ലാ മണ്ഡലകാലത്തും നടതുറക്കുന്ന സമയങ്ങളിലും ഗുണ്ടകൾ ഭയം വിതയ്ക്കാനാണ് ശ്രമിക്കുന്നത്. ഇനിയും അങ്ങനെതന്നെ അവർ ചെയ്യും. അതിനു സർക്കാർ കീഴടങ്ങിയാൽ എന്നും ഭയന്നിരിക്കാനേ സാധിക്കൂ. അന്ധവിശ്വാസികൾക്കും അനാചാരവാദികൾക്കും എന്നെങ്കിലും മാനസാന്തരം ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. അത് സംഭവിക്കില്ല.നിയമം നടപ്പാക്കേണ്ടവർ ഗുണ്ടകളുടെ താത്പര്യത്തിന് കാത്തിരിക്കുകയല്ല വേണ്ടത്. ചൂരൽക്കഷായം നൽകി ഗുണ്ടകളെ നിയമം പഠിപ്പിക്കുകയാണ് വേണ്ടത്…….)