‘നാണം’ എന്നത് നമ്മുടെ പൂർവ്വികർ ആർജ്ജവംകൊണ്ടോ ധീരതകൊണ്ടോ ഫെമിനിസം കൊണ്ടോ നഷ്ടപ്പെടുത്തിയ സംഗതിയല്ല

276

രാജേഷ് ശിവ

ഇവിടെ മുലയോ യോനിയോ പ്രദശിപ്പിക്കുന്നതല്ല വിഷയം , ഒരാൾക്ക് പോൺ ഫിലിമിൽ അഭിനയിക്കാനുള്ള സ്വാതന്ത്ര്യമോ ലെസ്ബിയൻ-ഹോമോ-ബൈ സെക്‌സുകളോ ചുംബനമോ വസ്ത്രധാരണമോ ഒന്നും അല്ല വിഷയം. ഇവിടത്തെ വിഷയം, ലൈംഗികത എന്തെന്നറിയാത്ത പ്രായമുള്ള സ്വന്തം കുട്ടിയുടെ മുന്നിൽ ശരീരത്തെ പ്രദർശിപ്പിക്കുകയും ആ ശരീരത്തിൽ വരയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ്. ഒരു കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ വിലകൊടുക്കണം എന്ന് പറയുന്ന കാലത്തിൽ ആണ് ഇത്തരം സംഭവം. കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യം മാനിച്ചു അനുവാദം ചോദിച്ചാലും ഇല്ലെങ്കിലും അത്തരം പ്രവർത്തികൾ മറ്റുള്ളവർ ചെയ്താൽ അതിനെ കുറ്റകൃത്യമായി കാണുന്നവർ തന്നെയാണ് നമ്മൾ. അച്ഛൻ തന്റെ ശരീരത്തിൽ ഇതേ പ്രായമുള്ള പെൺകുട്ടിയെ കൊണ്ട് കലാപ്രകടനം നടത്തിച്ചാൽ ഇവിടത്തെ കടുത്ത പുരോഗമനപ്രവണർ വരെ നെറ്റിചുളിക്കും.

മനുഷ്യന്റെയും പ്രകൃതിയുടെയും ഭാഷ ലൈംഗികതയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ‘അമ്മ,അച്ഛൻ,മക്കൾ എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ നമുക്കുണ്ടായതും അതുകൊണ്ടുതന്നെയാണ്. ചില ഭാഗങ്ങളിലെ സ്പർശനം ആരിൽ എപ്പോഴാണ് ലൈംഗികചിന്തയ്ക്കു വഴുതുറക്കുന്നതെന്നു പറയാൻ ആകില്ല. ‘ഏകാന്തതയിൽ അമ്മയും മകനും ആണെങ്കിൽ കൂടി ഒരുമിച്ചിരിക്കരുത്‌, സാഹചര്യങ്ങൾ മനുഷ്യരെ വഴിതെറ്റിക്കും’ എന്ന് പണ്ടേതോ ചിന്തകൻ പറഞ്ഞിട്ടുണ്ട്. ഇവിടെ കുട്ടിയുടെ പ്രായം എത്രയെന്നു അറിയില്ല, എന്റെ അനുഭവം വച്ച് ഒരു പന്ത്രണ്ടു വയസിലൊക്കെയാണ് ലൈംഗികവികാരവും ചിന്തകളും കുടിയേറിയത്. ഇന്നത്തെ കുട്ടികൾ ഇക്കാര്യത്തിൽ കുറേക്കൂടി അഡ്വാൻസ്ഡ് ആണ്. അതിനു ഭക്ഷണവും ടെക്‌നോളജിയും എല്ലാം കാരണമാണ്. അമ്മയെ എത്തരത്തിൽ കാണണം എന്ന് ഒരു കുട്ടിയുടെ ബോധമണ്ഡലത്തിൽ ചിന്ത ഉണ്ടാകുന്നതു പോലും പിന്നീടാണ്. കുട്ടി അമ്മയെ ലൈംഗികമായി കണ്ടു ചിന്തിച്ചാൽ അതിനെ അംഗീകരിക്കാനുള്ള ബോധം നമുക്കുണ്ടോ ? നമുക്കാവശ്യം ഇത്തരം ഷോകൾ അല്ല, കൃത്യമായ ലൈംഗികവിദ്യാഭ്യാസമാണ്.

അച്ഛന്റെ നെഞ്ചും അമ്മയുടെ നെഞ്ചും കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കേണ്ടത് സംരക്ഷവും സ്നേഹവും വാത്സല്യവും ആണ്. അമ്മയുടെ ശരീരം കണ്ടു പഠിച്ചതുകൊണ്ടു ഒരുവനിൽ എതിർലിംഗത്തോടുള്ള അക്രമാസക്തമായ ആസക്തിയും സിരാരോഗ പ്രവണതകളും ഇല്ലാതാകും എന്നതൊക്കെ കോമഡിയാണ് . സ്ത്രീശരീരത്തിന്റെയും സെക്‌സിന്റെയും പൊരുളറിയാത്ത ഋഷ്യശൃംഗന്മാർ ഒന്നുമല്ല ഇന്നുള്ളത്.

പണ്ടൊക്കെ ആവശ്യത്തിന് പോൺഫിലിംസ് കാണാറുണ്ടായിരുന്നു. പോണിന്റെ അന്തസാഗരങ്ങൾ നീന്തിത്തുടിക്കുമ്പോൾ നൂറുകണക്കിന് കാറ്റഗറികളിൽ ‘mom sex’ എന്നതും സുലഭമായി ഉണ്ടെന്നത് എന്നെ ഞെട്ടിച്ചു. യഥാർത്ഥ അമ്മയും മകനും അല്ലെങ്കിൽക്കൂടി ആ പേരിലാണ് കഥാപാത്രങ്ങൾ അഭിനയിക്കുന്നത്. നമ്മുടെ ലോകത്തിൽ ലൈംഗികതയുടെ വൈവിധ്യം മനസിലാക്കിയാൽ നാം മൂക്കത്തു വിരൽവയ്ക്കും. മാതാപിതാക്കളുടെ കിടപ്പറ രംഗങ്ങളും മാതാവിന്റെ നീരാട്ടും വരെ മൊബൈൽ പകർത്തുന്ന തലമുറയാണിപ്പോൾ എന്നിരിക്കെ പുരോഗമനത്തിന്റെ പേരിൽ നാം കല്പിച്ചുകൊടുത്ത ചില ശരികൾ തെറ്റുതന്നെ ആകുന്നു കാരണം, ചില കുട്ടികൾ എങ്കിലും മാതാവിന്റെ ശരീരത്തു നടത്തുന്ന കലാപ്രകടനം സിരകളെ ജ്വലിപ്പിച്ചുകൊണ്ടു കണ്ടിരുന്നാൽ നിങ്ങൾ ആ കുട്ടിയെ എന്ത് പറഞ്ഞു ബോധവത്കരിക്കും ?

ഈ സംഭവത്തെ കേവലം കടുവകളിയിലെ ബോഡി പെയിന്റിംഗ് ആയിട്ടോ അല്ലെങ്കിൽ മറ്റുള്ള സ്ത്രീകൾ ഇത്തരത്തിൽ ആർട്ടിസ്റ്റുകളെ കൊണ്ട് ചെയ്യിക്കുന്നതായിട്ടോ പോലെ കരുതുക വയ്യ. അമ്മയും അച്ഛനും സെക്സ് ചെയുന്നു , അമ്മയും മകനും സെക്സ് ചെയുന്നു രണ്ടിലും പൊതുവായുള്ള ഘടകം സെക്സ് അല്ലെ അതിനിപ്പോൾപശ്നമെന്താണ് എന്ന് ചോദിയ്ക്കാൻ ആകുമോ. ഫെമിനിസം സോഷ്യലിസത്തിലേക്കുള്ള പാതയിലെ സഞ്ചാരികളുടെ ഒരു ഉപവിഭാഗമാണ്. പക്ഷെ ഇതൊന്നും അതിൽ വരില്ല. ഞാനൊന്നു ചോദിക്കട്ടെ, ഈ പുരോഗമനം എത്രവരെ എത്ര വരെ പോകാം ? ശിലായുഗത്തിന്റെ അത്രയും വരെ ആണോ ഉദ്ദേശിക്കുന്നത് ? അത് അതിനും മുൻപോട്ടു പോകുമോ ? പിതാവും മതവും മക്കളും എല്ലാം ഇടകലർന്നു സെക്സ് ചെയുന്ന ചില വിഭാഗങ്ങളും ലോകത്തുണ്ട്, വസ്ത്രം പ്രകൃതി തന്നതല്ല അതുകൊണ്ടു പൊതുയിടങ്ങളിൽ നഗ്നരാകാം എന്നതിനോടും യോജിക്കാൻ വയ്യ (മണിപ്പൂരിലെ സ്ത്രീകളെ പോലെ ഒരു സമരമാർഗ്ഗം എന്ന നിലയിൽ തുണിയഴിക്കുന്നതിനെ എതിർക്കുന്നുമില്ല) എനിക്ക് അത്തരത്തിൽ ചിന്തിക്കുക സാധ്യമല്ലാത്തഅതിനാൽ എന്റെ പുരോഗമനത്തിനു പരിധിയുണ്ട്. രഹ്‌നയുടെ പ്രവൃത്തിയോട് യോജിക്കുന്നവർ ഉണ്ടെങ്കിൽ അവർ ഇത്തരത്തിൽ ചെയ്തു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഒന്ന് പ്രദര്ശിപ്പിക്കാമോ ? രഹ്‌നയുടെ പ്രവർത്തിയെ സാമൂഹ്യ പരിവർത്തനം എന്ന ലക്ഷ്യത്തിനു വേണ്ടിയെന്ന് വാദിക്കുന്ന നിങ്ങൾക്കത് സാധിക്കില്ല എങ്കിൽ നിങ്ങൾക്കത് തെറ്റായി തോന്നുന്നു എന്നതുകൊണ്ടാണ്. അപ്പോൾ പിന്നെ സാമൂഹ്യ പരിവർത്തനം എന്നതിൽ നിന്നും ആവിഷ്കാരം എന്ന ഇൻഡിവിഡ്വലായ കാര്യത്തിലേക്കു കൂപ്പുകുത്തി അതിനു വേണ്ടി വാദിക്കും. അതിലും പിടിച്ചുനിൽക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഇരവാദം. ഇതൊക്കെ അത്രയേ ഉള്ളൂ

നമ്മുടെ നാട്ടിൽ ചില വ്യാജ പുരോഗമനവാദികൾ ഉണ്ട് അവർ പലപ്പോഴും പിഡോഫീലിയയെ വരെ ന്യായീകരിക്കുന്നതു കണ്ടിട്ടുണ്ട് . കുട്ടികളെ വ്യഭിചാരത്തിന് ഉപയോഗിക്കുന്നതിനെയും ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ട് . എന്തിനേറെ പറയുന്നു ബലാത്‌സംഘത്തെ വരെ ന്യായീകരിച്ചുകളയും. ലൈംഗിക അരാജകത്വം ആണ് അവരുടെ ഏക ആശയം. പരസ്പരസമ്മതത്തോടെ ഇവിടെ ആർക്കും സെക്സ് ചെയ്യാം എന്നതിനെയൊക്കെ അട്ടിമറിക്കുന്ന ചിന്തകളാണ് അത്തരക്കാരുടേത് .

മാതാപിതാക്കൾ കുട്ടികളുടെ കൂടെ കുളിക്കുമ്പോൾ നഗ്നരായി നിന്ന് കുളിക്കണമെന്നത്രെ ലോക പ്രശസ്ത ചിന്തകൻ ബെർട്രാൻഡ് റസ്സൽ പറഞ്ഞിരിക്കുന്നത്. കുട്ടികൾക്ക് നഗ്നതയിലുള്ള താൽപ്പര്യം ഇല്ലാതാകാനാണത്രേ. മാതാ പിതാക്കൾ കുട്ടികൾ കാൺകെ സെക്സ് ചെയ്താൽ കുറേക്കൂടി കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കുമെന്ന് ബെർട്രാൻഡ് റസ്സൽ പറയണമായിരുന്നു.ചിലർ ഈ വിഷയത്തിൽ അദ്ദേഹത്തിൻറെ വാക്കുകളെ ഉയർത്തിപ്പിക്കുമ്പോൾ പറയാൻ തോന്നുന്നതാണ് നമ്മളൊക്കെ ഈ ലോകത്തു തന്നെയാണ് വളർന്നത്. ലൈംഗികതയിൽ കൗതുകവും ആകാംഷയും നിലനിത്തണമെങ്കിൽ അതിനു ഉചിതമായ പ്രായം വരെ കാത്തിരിക്കണം. അതിന്റെ രസങ്ങൾ അറിഞ്ഞവരാണ് നമ്മൾ. എന്നിട്ടും ഞാനൊന്നും ഞരമ്പുരോഗിയോ സ്ത്രീവിരുദ്ധനോ ആയിട്ടില്ല. വിവാഹത്തിന് മുൻപുള്ള കാലം സദാചാരംപ്രസംഗിച്ചു ഇരുന്നിട്ടുമില്ല.

ഒരു പ്രായംവരെയൊക്കെ അമ്മയുടെ നഗ്നത കുട്ടികൾ കാണുന്നത് സ്വാഭാവികം. ലൈംഗികചിന്തയ്ക്കും വിവേകത്തിനും ഇടയ്ക്കുന്ന സ്‌പേസ് ഒരുനൂലിന്റെ അത്രപോലും കനമില്ലാത്തതാണ്. ആദ്യത്തെ സെക്സ്, ആദ്യത്തെ പ്രണയം എന്നതൊക്കെ പോലെ ആദ്യത്തെ സ്ത്രീ ശരീര അനുഭവം അമ്മയിൽ നിന്നാകുമ്പോൾ ഒരു ആൺകുട്ടി യൗവനത്തിൽ മറ്റൊരാളുമായി ലൈംഗികത ചെയുമ്പോൾ അമ്മയുടെ ശരീരത്തെ ഓർക്കില്ല എന്ന് ബെർട്രാൻഡ് റസ്സലിന് ഉറപ്പ് പറയാൻ പറ്റുമോ ? എപ്പോഴും നഗ്‌നത കണ്ടാൽ സെക്‌സിനോടുള്ള കമ്പം ഇല്ലാതാകാനാണ് സാധ്യത. അവിടെയാണ് സ്ത്രീപുരുഷന്മാർ തങ്ങളുടെ ശരീരത്തിൽ ആവാഹിച്ചിട്ടുള്ള കൗതുകത്തെ അതിനു യോജിച്ച സമയത്തു തുറന്നുകൊടുക്കുന്നതിന്റെ പ്രസക്തി.

പോൺ ഫിലിമ്സിൽ തന്നെയുള്ള അഭിരുചികൾ നോക്കൂ. ഇംഗ്ലീഷ് ഫിലിംസ് ഒരുകാലത്തും എനിക്കിഷ്ടമില്ലായിരുന്നു . കാരണം ബ്രോയിലർ കോഴിയെ തൂവലുരിച്ചു നിർത്തിയതുപോലുള്ള കഥാപാത്രങ്ങൾ വന്നിട്ട് വസ്ത്രങ്ങൾ ഊരിയെറിഞ്ഞു നേരിട്ട് കേളികളിൽ ഏർപ്പെടുന്നതിന്റെ മാരകവിരസത തന്നെ കാരണം. ഒരാൾ മറ്റൊരാളിന്റെ ശരീരത്തെ ഇഷ്ടപ്പെടുന്നതിലോക്കെ ഒരു കലയുണ്ട്. ശില്പി കല്ലിൽ നിന്നും ശില്പത്തെ കൊത്തിയെടുക്കാൻ സമയം ആവശ്യമുണ്ട്. അല്ലാതെ ശില്പത്തെ നേരിട്ട് പ്രത്യക്ഷപ്പെടുത്തിയാൽ ശില്പകലയ്ക്കു എന്ത് പ്രസക്തി ? അവിടെ അതിന്റെ സൗന്ദര്യം ആസ്വാദകമനസുകളിൽ നിന്നും നഷ്ടമാകുന്നു. ഇനി, ചൈനീസ്, ജപ്പാനീസ് ,കൊറിയൻ പോലുള്ള മംഗോളിയൻ വംശജരുടെ പോൺ ഫിലിംസ് വളരെ ഇഷ്ടമാണ്. കാരണം അവ രതിയിൽ ആസ്വാദനം കണ്ടെത്തുന്നു. രതി എന്നാൽ യന്ത്രികമല്ല, അതിനു പ്രണയത്തെ പോലെ മനസുകളെ അത്രത്തോളം കൗതുകത്തിൽ നിർത്താനുള്ള കഴിവുണ്ട്. അതിനെയാണ് നഗ്നജീവിതങ്ങൾ നഷ്ടപ്പെടുത്തുന്നത്.

രഹ്‌നയുടെ ആ പ്രവർത്തിയെ ന്യായീകരിക്കുന്നവർക്കു ആ പ്രവർത്തി പൂർണ്ണമായും ശരി എന്ന അഭിപായം കൊണ്ടായിരിക്കുമല്ലോ. എങ്കിൽ നിങ്ങൾക്കും ചെയ്യാവുന്നതേയുള്ളൂ. രഹ്‌നയോടു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർ അങ്ങനെയാണ് ചെയ്യേണ്ടത്. അല്ലാതെ വാക്കാലുള്ള ഐക്യപ്പെടലൊക്കെ വെറും പ്രഹസനമല്ലേ സജീ. നിങ്ങൾക്കത് സാധിക്കുന്നില്ല എങ്കിൽ ആ വീഡിയോ തെറ്റെന്നു നിങ്ങളുടെ അബോധമനസിൽ അല്ല ബോധ മനസ്സിൽ തന്നെ ഉണ്ട് എന്നതാണ് സത്യം. ഇതുപറയുമ്പോൾ നിങ്ങൾ അത് രഹ്നായ്ക്കു മാത്രമുള്ള ആവിഷ്കാരസ്വാതന്ത്ര്യം എന്ന് പറഞ്ഞു മലക്കം മറിഞ്ഞേക്കാം. അവിടെയും ചോദ്യങ്ങൾ വന്നാൽ പിന്നെ ഇരവാദം ആയി. അവർ ശബരിമലയിൽ പോയതൊക്കെ ന്യായീകരിച്ച ആളാണ് ഞാനും. ഇവിടെ അതൊന്നുമല്ല വിഷയം. എനിക്ക് നാറിയ സദാചാരത്തിന്റെ അസ്കിതയുമില്ല, ആര്ഷസംസ്കാശുദ്ധിയുമില്ല. ഉല്പത്തിമുതലിങ്ങോട്ടുള്ള പ്രയാണത്തിനിടയിൽ മനുഷ്യൻ നേടിയെടുത്ത ചിലതുണ്ട്. അതായതു മനുഷ്യനെ മനുഷ്യനാക്കുന്നത്. അതുണ്ട് അത്രമാത്രം. ‘നാണം’ എന്നത് നമ്മുടെ പൂർവ്വികർ ആർജ്ജവംകൊണ്ടോ ധീരതകൊണ്ടോ ഫെമിനിസം കൊണ്ടോ നഷ്ടപ്പെടുത്തിയ സംഗതിയല്ല.

സത്യത്തിൽ ആര് ആരെയും ഇവിടെ തിരുത്തുന്നില്ല എന്നതാണ് സത്യം. പത്തിരുപതുകൊല്ലം കഴിയുമ്പോൾ Incest സ്വാഭാവികമാക്കാൻ ഇവരെക്കൊണ്ടൊക്കെ സാധിക്കും. ‘അമ്മ മകനെ കാണുന്നപോലെ മകൻ അമ്മയെ കാണണമെന്ന് നിര്ബന്ധംപിടിക്കരുത്. ഒരു പുരുഷൻ അവന്റെ ലിംഗത്തിൽ ഈ പ്രായമുള്ള പെൺകുട്ടിയെ കൊണ്ട് ചിത്രം വരപ്പിച്ചാൽ അത് ആർട്ട് ആകില്ല, പീഡനം ആകും. മുല ലൈംഗികാവയവം അല്ലെന്നു പറയുകയാണെങ്കിൽ – എനിക്കൊരു സ്ത്രീയുടെ കൈകളിൽ സ്പർശിക്കാൻ സാധിക്കും ഹസ്തദാനം എന്ന പേരിൽ . എന്നാൽ പൊതുവായ സ്ഥലത്തുവച്ച് എനിക്കവളുടെ മുലയിൽ സ്പർശിക്കാൻ സാധിക്കില്ല. മുല സ്വകാര്യമായ ഇടം എന്നതുകൊണ്ടുതന്നെ. ഒരാളുടെ മുല മക്കൾക്ക് മാതൃസ്നേഹം വിളമ്പിയ അവയവമെങ്കിൽ കാണുന്നവർക്കെല്ലാം അങ്ങനെ ആകില്ല. കാണുന്നവർ അതിൽ കാമം കണ്ടാൽ അതിനെ എങ്ങനെ തെറ്റുപറയും. കാരണം കാമചിന്ത പ്രകൃതിയുടെ സംഭാവനയാണ്. അതിൽ കുറെ വിവേകം കലർത്തിയാണ് മനുഷ്യൻ എന്ന ജീവി മുന്നേറിയത്.