മെഡിക്കൽ രംഗത്തിന്റെ കാര്യക്ഷമതയാകണം ഇനി രാജ്യങ്ങളുടെ ആയുധബലം, അതിലാകണം മത്സരം ഉണ്ടാകേണ്ടത്

50

Rajesh Shiva

മനുഷ്യന്റെ ശത്രു ആരെന്നു മനസിലായല്ലോ ? പ്രതിരോധത്തിന് ചിലവിടുന്ന പണം ഓരോ രാജ്യങ്ങളും ജനതയ്ക്കു വേണ്ടി മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് വിനിയോഗിച്ചരുന്നെങ്കിൽ ഒരുപക്ഷെ കൊറോണ കൊന്നൊടുക്കിയവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാണെങ്കിലും സാധിച്ചേനെ. മിസൈലുകളുടെയും യുദ്ധവിമാനങ്ങളുടെയും ബോംബുകളുടെയും കണക്കെടുത്തു സന്തോഷിക്കുന്ന ജനങ്ങൾക്ക് മേല്പറഞ്ഞ സാധനങ്ങൾ എന്താണ് നൽകുന്നത് ? ലോകത്തു ഏറ്റവുമധികം അത്യാധുനിക ആയുധങ്ങൾ കൈവശമുള്ളവർ തോറ്റുതുന്നംപാടി നിൽക്കുകയാണ്. മൂന്നാംലോകമഹായുദ്ധം മനുഷ്യർ തമ്മിലല്ല, അന്യഗ്രഹ ജീവികളുമായുമല്ല . യുദ്ധം മനുഷ്യനെതീരെ വൈറസുകൾ ആണ് നയിക്കുന്നത് . മെഡിക്കൽ രംഗത്തിന്റെ കാര്യക്ഷമതയാകണം ഇനി രാജ്യങ്ങളുടെ ആയുധബലം. അതിലാകണം മത്സരം ഉണ്ടാകേണ്ടത്. വരുംകാലത്ത്, എത്ര മിസൈലുകൾ എന്നതിനുപകരം എത്ര വെന്റിലേറ്ററുകൾ എന്നാകണം ശക്തിയുടെ നിർണ്ണയം, എത്ര പട്ടാളത്താവളങ്ങൾ എന്നതിനുപകരം എത്ര ആശുപത്രികൾ എന്നതാകണം ശക്തിയുടെ നിർണ്ണയം, എത്ര പട്ടാളക്കാർ എന്നതിലുപരി എത്ര ഡോക്ടർമാർ-നേഴ്‌സുമാർ എന്നതാകണം ശക്തിയുടെ നിർണ്ണയം, എത്ര കവചിത വാഹനങ്ങൾ എന്നതിലുപരി എത്ര ആംബുലൻസുകൾ എന്നതാകണം ശക്തിയുടെ നിർണ്ണയം, എത്ര റഡാറുകൾ സ്റ്റേഷനുകൾ എന്നതിലുപരി എത്ര വൈറോളജി ലാബുകൾ എന്നതാകണം ശക്തിയുടെ നിർണ്ണയം. ഇല്ലെങ്കിൽ, നമുക്ക് കാണാൻ പോലും ആകാത്ത സൂക്ഷ്മ ശത്രുക്കളുടെ ആക്രമണം ഉണ്ടാകുമ്പോൾ നമ്മുടെ ആയുധപ്പുരകളിലെ അണുബോംബുകളും ടോർപിഡോകളും ഭൂഖണ്ഡാന്തര മിസൈലുകളും മുഖാമുഖം നോക്കി ഇരിക്കുകയെ ഉള്ളൂ. ഏറ്റവുമൊടുവിൽ, ചീഞ്ഞളിഞ്ഞ മനുഷ്യമാംസങ്ങളിൽ നിന്നും പറന്നുവരുന്ന ഈച്ചകൾ മാത്രമേ അവയെ സ്പർശിക്കുകയുള്ളൂ.