പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വരെ പൊട്ടിക്കരഞ്ഞു

Rajeshkumar Raj Acharya

കോഴിക്കോട് അതിഥി S നമ്പൂതിരി എന്ന 7 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ നമ്പൂരിയും രണ്ടാനമ്മയും ചേർന്ന് നിരന്തരം മർദ്ധിച്ച് ശരീരം മുഴുക്കെ പഴുപ്പിച്ചു കൊണ്ടിരുന്നു. തുടരെയുള്ള മർദ്ദനത്തിൽ ആ കൊച്ചിന്റെ മുൻപല്ല് അടർന്ന് പോയിരുന്നു.ഒടുക്കം അച്ഛന്റെ ചവിട്ടേറ്റ് തെറിച്ച് ഭിത്തിയിൽ അടിച്ച് വീണ് അവൾ മരിച്ചു. ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് സംഭവം പുറംലേകമറിഞ്ഞു.പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ ആദ്യമായി മോർച്ചറിയിൽ നിന്ന് ഒരു പൈതലിൻ്റെ ചലനമറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞു പോയി എന്ന് മാധ്യമങ്ങൾ.

കാരണം ആ പെൺകുഞ്ഞ് മരിക്കുമ്പോൾ അവളുടെ കുഞ്ഞ് ആമാശയത്തിൽ 7 ദിവസം മുൻപ് അഞ്ചു വയസ്സുകാരനായ അനുജൻ പറമ്പിൽ നിന്നും പെറുക്കിക്കൊണ്ടുവന്ന് കൊടുത്ത ഒരു പച്ച മാങ്ങയുടെ അംശം മാത്രമാണുണ്ടായതത്രെ…ജന്മം കൊടുത്ത ആ അച്ഛനും ജന്മം കൊടുക്കാത്ത അമ്മയും ഇന്ന് നമ്മുടെ ചിലവിൽ മട്ടനിറച്ചിയും , ചപ്പാത്തിയും കഴിച്ച് സുഭിക്ഷമായി ജയിലിൽ കഴിയുന്നു.കട്ടപ്പനയിലെ ഷെഫീഖ് എന്ന അഞ്ചു വയസ്സുകാരന്റെ ദേഹത്ത് പ്ലാസ്റ്റിക് വരെ ഉരുക്കിയൊഴിച്ച് ക്രൂരമായി പീഡിപ്പിച്ചു.പോലീസ് വീട് പരിശോധിച്ചപ്പോൾ ഒരു അഞ്ചു വയസ്സുകാരനെ തല്ലാൻ കരുതിവച്ചിരുന്ന ഇരുമ്പ് വടിയും ചൂരലുകളും പ്ലാസ്റ്റിക് വയറുകളും കണ്ട് ലോക്കപ്പ് മർദ്ദനത്തിന് കുപ്രസിദ്ധിയാർജിച്ച പോലീസുകാര് പോലും വാവിട്ടു കരഞ്ഞ് പോയി.അവരും നമ്മുടെ ചിലവിൽ സുഭിക്ഷമായി ഇന്ന് ജയിലിൽ ജീവിക്കുന്നു.

കൈയെത്തും ദൂരത്ത് മാഞ്ഞാലിയിൽ ഒരു 12 വയസ്സുള്ള ആസ്മ രോഗിയായ പെൺകുട്ടിയെ രണ്ടാനുമ്മയും വാപ്പയും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് കൊന്നു.ഇരട്ട കുട്ടികളായ പെൺകുട്ടികളുടെ ഉമ്മക്ക് മാനസീക രോഗം പറഞ്ഞ് ഉപേക്ഷിച്ച് പകരക്കാരിയായി രണ്ടാനമ്മയെ വാപ്പ സമ്മാനിച്ചതാണ്.രോഗിയായ അവളുടെ ചുമക്കുന്ന ശബ്ദം രണ്ടാനുമ്മക്ക് അസ്വസ്ഥതയുണ്ടാക്കി എന്ന കാരണത്താൽ കോരിച്ചൊരിയുന്ന മഴയത്ത് വീടിന്റെ മുറ്റത്തെ ടെറസിനടിയിൽ ഷെഡ് കെട്ടി പാർപ്പിച്ചു. രോഗം മൂർഛിച്ച് ചാലാക്ക മെഡിക്കൽ കോളേജിൽ കുട്ടി മരിച്ചു..ഇന്ന്.

7 കേസുകളിൽ പ്രതിയായ ഒരുത്തന്റെ എട്ടാമത്തെ കേസ് മാത്രമായി അതവസാനിച്ചു.ഏത് കൊടും ക്രിമിനലിനും നിയമത്തിൻ്റെ പഴുതുകളും വാഗ്മിയായ ഒരു വക്കീലും കൈ നിറയെ പണവും രാഷ്ട്രിയ പിൻബലവും ഉണ്ടെങ്കിൽ ആർക്കും രക്ഷപ്പെടാവുന്ന ഈ രാജ്യത്തെ നിയമത്തെ അർഹിക്കുന്ന അവജ്ഞയോടെ കാർക്കിച്ച് തുപ്പിക്കൊണ്ട് എഴുതട്ടെ.

ഉറങ്ങിക്കിടന്ന കുഞ്ഞിനെ അർദ്ധരാത്രി വിളിച്ചുണർത്തി, അവൻ മനസാ വാചാ അറിയാത്ത കുറ്റത്തിന് സ്വന്തം അമ്മയും സുഹൃത്തും ചേർന്ന് വിചാരണ നടത്തി കൊന്നു. ഈ കൊച്ചു കേരളത്തിൽ എത്രയെത്ര സംഭവങ്ങൾ ക്ക് ദിവസവും സാക്ഷി യാകുന്നു നമ്മൾ…ഈ പത്തുദിവസവും അവനുചുറ്റും നടന്ന്, അവനെ ഈ ലോകത്തിന്റെ ഭീകരത പറഞ്ഞു മനസ്സിലാക്കി അവനു ജന്മം നൽകിയ അച്ഛൻ പോയ വഴിക്ക് പൊന്നുമോനും പോയി. ഒരു പക്ഷെ തൻ്റെ പിതാവിനെ കൊന്നതും അവരാണെന്ന് ആ കരുന്നിന് മനസ്സിലായിരിക്കാം… കേരളം പ്രാർത്ഥിച്ചത്രേ..അവൻ മടങ്ങി വരാൻ .എന്തിന്? ഞാൻ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല.

അങ്ങനെ നിങ്ങൾ പ്രാർത്ഥിച്ച് മടക്കി കൊണ്ട് വന്നു എന്നവകാശപ്പെടുന്ന കട്ടപ്പനയിലെ ഷെഫീഖ് ഇന്നും ബുദ്ധിമാന്ദ്യം സംഭവിച്ച് വ്യക്തമായി സംസാരിക്കാൻ പോലും കഴിയാതെ ജീവച്ഛവമായി ജീവിച്ചിരിക്കുന്നു.സർക്കാർ അവനു വേണ്ടി ഒരു കോടിയിലധികം ചിലവഴിച്ചു.അവനെ ഈ അവസ്ഥയിലാക്കിയ വാപ്പയും ഉമ്മയും നമ്മുടെ ചിലവിൽ ഇന്നും ഭദ്രമാണ്.സുഭിക്ഷമായി ഉണ്ട് ഉറങ്ങുന്നു.ഇനി അരുൺ കുമാറിന്റെ ഒൻപതാമത്തെ കേസിനായി നമുക്ക് കാത്തിരിക്കാം.രണ്ടാനമ്മയോ, രണ്ടാനച്ഛനോ വളർത്തുന്ന മക്കളെ മൂന്നു മാസത്തിലൊരിക്കലെങ്കിലും ചൈൽഡ് ലൈനിൽ കൗൺസിലിങിന് കൊണ്ടുവരണമെന്ന കർശ്ശന നിയമം വന്നാൽ ഒരു പരിധിവരെ കുട്ടികളനുഭവിക്കുന്ന വേദനകൾക്ക് പരിഹാരമുണ്ടായേക്കാം.

ഇവന്മാരെ ഇറക്കാൻ വേണ്ടി കറുത്ത കോട്ടുംകെട്ടി വരുന്ന ആളൂരിനെ പോലെയുള്ള വക്കീലന്മാർക്ക് ഇതൊരു തൊഴില് മാത്രം.. ഇത്തരക്കാർക്കെതിരെയുള്ള നിയമങ്ങൾ പരിഷ്കരിക്കപ്പെടാതെ മാറ്റമുണ്ടാകില്ല. സൗമ്യയെ കൊന്നു തള്ളിയ ഗോവിന്ദച്ചാമിയും നിഷയെ ക്രൂരമായി കൊലപ്പെടുത്തിയ അമീറുൽ ഇസ്ലാമും നമ്മുടെ നാട്ടിൽ “സുന്ദരകുട്ടപ്പന്മാരായി ജീവിക്കുന്നുണ്ട് .ചെറിയൊരു കടം ബാക്കി വക്കുന്നു.

Leave a Reply
You May Also Like

ലണ്ടനിലെ വെർജിൻ ഗ്രൂപ്പ് മുതലാളി റിച്ചാർഡ് ബ്രാൺസനും ഒരിക്കൽ ഒരു ഫോൺകോൾ വന്നു, നിങ്ങൾക്ക് മെസേജുകൾ ആയി വരാറുള്ള അതെ ആവശ്യത്തിനായി

Shinto Paul ലണ്ടനിലെ വെർജിൻ ഗ്രൂപ്പ് മുതലാളി റിച്ചാർഡ് ബ്രാൺസന് ഒരിക്കൽ ഒരു ഫോൺകോൾ വന്നു.…

കാരണമില്ലാതെ ജിമ്മിലെ കൊലപാതകങ്ങൾ, എന്നാൽ കാരണമുണ്ട് ! VIDEO

ഇന്ത്യയിലെ തെലങ്കാനയിൽ നിന്നുള്ള പുച്ച വരുൺ രാജ് എന്ന 29 കാരനായ വിദ്യാർത്ഥിയെ യുഎസിലെ ഇന്ത്യാനയിലെ…

പരസ്യ സ്വയംഭോഗവീരൻ അകത്തായി, അകത്താക്കിയത് സിനിമാപ്രവർത്തക, വീഡിയോ സഹിതം തെളിവ് പുറത്തുവിട്ടു

പരസ്യ സ്വയംഭോഗവീരൻ അകത്തായി. അതുപിന്നെ ഇങ്ങനെയൊക്കെ ചെയുമ്പോൾ നല്ല തന്റേടമുള്ള പെൺകുട്ടികളാണ് ഇപ്പോഴുള്ളതെന്നു സ്വയംഭോഗവീരൻ മനസിലാക്കാതെപോയതിന്റെ…

കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാവണം

പാറശാലയിലെ ഷാരോൺ രാജി(23)ന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ കാമുകി തന്നെയാണ് കുറ്റം സമ്മതിച്ചത്.…