കിളിനാക്കോട് എന്ന സ്ഥലത്തു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയെ പെൺകുട്ടികളെ അപമാനിച്ച സദാചാരകുറുക്കന്മാർക്കെതിരെ നടപടി ആവശ്യമാണ്. ഈ സ്വതന്ത്ര ജനാധിപത്യരാജ്യത്തിന്റെ ഒരിടവും ഒരു പുല്ലന്മാർക്കും തീറെഴുതി തന്നിട്ടില്ല. ഒരിടത്തും ആരും പുറത്തുനിന്നുള്ളവർ അഥവാ ‘വരത്തന്മാർ’ അല്ല. കൂട്ടുകാർക്കൊപ്പം നിന്ന് സെൽഫി എടുക്കാനും ഒരു സ്ഥലത്തിന്റെ മനോഹാരിത ആസ്വദിക്കാനും ആർക്കും അവകാശമുണ്ട് (ഇതൊക്കെ കണ്ടു കുരുപൊട്ടന്നെങ്കിൽ പോയി വല്ല മുള്ളുമുരുക്കിലും കൊണ്ടുതേയ്ക്കൂ. അല്പം ശമനമുണ്ടാകും) സദാചാരക്കാരുടെ ഇടപെടലിൽ പ്രതിഷേധിച്ചു പെൺകുട്ടികൾ ലൈവ് വീഡിയോ ഇട്ടതാണത്രേ ആ കുറുക്കന്മാരെ വീണ്ടും പ്രകോപിപ്പിച്ചത്. ആ സ്ഥലത്തുള്ളവർ പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നതെന്ന് പെൺകുട്ടികൾ പറഞ്ഞത്രേ. പറഞ്ഞെങ്കിൽ കാര്യമായിപ്പോയി.

ഇത്തരം സദാചാര ആഭാസങ്ങൾ കാണുമ്പൊൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ എന്നല്ല, അഞ്ചോ ആറോ നൂറ്റാണ്ടുകളിൽ ജീവിക്കുന്നവർ എന്നുതന്നെ പറയണം. ഇതേവിഷയം പ്രമേയമായ ‘വരത്തൻ’ എന്ന സിനിമയിൽ നായകൻ സദാചാരപോലീസിനെതിരെ നടത്തുന്ന ശക്തമായ പോരാട്ടം കണ്ടു കോള്മയിര്കൊണ്ടവർ ആയിരിക്കും കിളിനാക്കോടുള്ള സദാചാരപോലീസും. എന്തുചെയ്യാൻ അവസരങ്ങളുടെ അഭാവം ഇച്ഛാഭംഗങ്ങൾ സൃഷ്ടിക്കുമ്പോൾ നായകനെ മറക്കുന്ന അവരിൽ വില്ലന്മാർ സന്നിവേശിക്കും. പിന്നെ ഒന്നും കാണാൻ പറ്റില്ല. ആണുംപെണ്ണും ഒരുമിച്ചു എവിടെ ഇരുന്നാലും കുരുപൊട്ടും. “എടോ സദാചാരവും സംസ്കാരവും സംരക്ഷിക്കേണ്ട ചുമതല ഞങ്ങൾക്കാണ്. ഞങ്ങൾ ഭാരതസംസ്കാരം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച ആങ്ങൾമാരാണ്, ഇവിടെ ഇതൊന്നും അനുവദിക്കില്ല…” എന്ന് ആക്രോശിക്കും. അതെ സമയം തന്നെ ഉള്ളിൽ മന്ത്രിക്കും. ‘അഥവാ നിനക്കൊക്കെ രസിക്കണം എങ്കിൽ ഞങ്ങൾക്ക് കൂടി ഇണകളെ ഷെയർ ചെയ്യണം” . ഇത്രേ ഉള്ളൂ ‘കടിയുടെ’ രഹസ്യം. ജീവിതത്തിൽ നല്ലൊരു പ്രണയമോ ചുംബനമോ ലഭിച്ചിട്ടില്ലാത്ത ഇത്തരക്കാർ വലിയ അപകടകാരികൾ ആണ്.

(നമ്മുടെ നാട്ടിൻപുറങ്ങളിൽ ആയാലും നഗരങ്ങളിൽ ആയാലും ആളുകൾക്ക് ഇരുട്ടത്തു മതിലുചാടാം ഭോഗിക്കാം ഭർത്താവില്ലാത്ത വീടുകളിൽ കൂട്ടിരിക്കാൻ പോകാം , ഭർത്താക്കന്മാർക്ക് വേറെ വീടുകളിൽ കൂട്ടിരിക്കാൻ പോകാം… അതൊക്കെ സംസ്കാരം കലർന്ന പ്രവർത്തികൾ ആണ്. പകൽവെട്ടത്തിൽ കുറച്ചു കുട്ടികൾ സെൽഫി എടുത്താൽ അപ്പോൾ കുരുപൊട്ടും. ഇതിനാണ് പറയുന്നത് അവസരത്തിന്റെ അഭാവം ആണ് സദാചാരം എന്ന്.)

ഒരു ടീനേജ് പ്രായത്തിലൊക്കെ സദാചാരം സൃഷ്ടിച്ച ചില പ്രശ്നങ്ങൾ കാരണം ലൈംഗികത അനുഭവിക്കാൻ ഇണയെ കിട്ടാതെ ഞാനൊക്കെ കരഞ്ഞുപോയിട്ടുണ്ട്. എത്രയെന്നുവച്ചാ സഹിക്കുന്നത്  . ഈ ലോകത്തു എല്ലാ ജന്തുക്കളെയും പോലെയല്ലേ മനുഷ്യനും. അടങ്ങാത്ത അഭിവാഞ്ഛകളെ എവിടെക്കൊണ്ടുപോയി നിമജ്ജനം ചെയ്യുമെന്നോർത്തു അസ്വസ്ഥനായിട്ടുണ്ട്. ഇന്റർനെറ്റ് ഒന്നും ഇല്ലാത്ത എന്റെ കൗമാരകാലത്ത് കിഴക്കേക്കോട്ട ബസ്റ്റാന്റിൽ കിട്ടുന്ന കമ്പി ബുക്കുകളും കൗമാരം കടന്നപ്പോൾ ബ്ലൂ ഫിലിം കാസറ്റുകളും കിഴക്കേകോട്ടയിലെ ശ്രീബാല തിയേറ്ററും ഒരു ആശ്വാസമായിരുന്നു. പക്ഷെ പ്രായോഗികത നൽകുന്ന അനുഭൂതി അന്യമായിരുന്നു. ആ അന്യമായ അവസ്ഥകൾ എല്ലാ യുവാക്കളിലും കടന്നുകൂടും. ചിലർക്കു അത് സമൂഹത്തോട് വെറുപ്പും അമിതമായ സദാചാരവാദവും ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നാണു നമ്മൾ മനസിലാക്കേണ്ടത്. വിദേശരാജ്യങ്ങളിലെ പോലെ സ്വതന്ത്രമായ ഡേറ്റിങ് ഇവിടെയും ഉണ്ടാകണം. പെണ്ണെന്നാൽ ഇതാണ്, ആണെന്നത് ഇതാണ് എന്ന് പരസ്പരം പഠിച്ചിരിക്കണം. അതിലൂടെ മാത്രമേ ‘ഉഷ്ണം ഉഷ്ണേന ശാന്തി’ ഉണ്ടാകൂ. സംസ്കാരം പാലിച്ചാൽ ഒന്നും ലൈംഗികസുഖം കിട്ടില്ല. സംസ്കാരത്തിലെ ഓരോന്ന് വായിച്ചാൽ ചിരിച്ചുമരിക്കും.

ശരീരത്തോടുള്ള കപടമായ ശുദ്ധികൾ ആണ് ആദ്യം നശിപ്പിക്കേണ്ടത്. എല്ലാരുടെ ശരീരവും ഒന്നുതന്നെയാണ്. മാംസവും വെള്ളവും കൊണ്ട് ഉണ്ടാക്കപ്പെട്ടവ. മാനസികമായി ഉണ്ടാകുന്ന സുഖങ്ങളുടെ പ്രായോഗികത ശരീരത്തെ ഒരുതരത്തിലും മലിനമാക്കുന്നില്ല. ആണായാലും പെണ്ണായാലും ആരും തൊടാത്ത പൂവ് വേണമെന്നുള്ളവർ ഇന്നുണ്ടങ്കിൽ അവർ പോയി സന്യസിക്കട്ടെ.

Advertisements