നടൻ രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് ജയിലർ. വിജയ് നായകനായ ബീസ്റ്റിനു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം രമ്യാ കൃഷ്ണൻ, ശിവ രാജ്കുമാർ, വസന്ത് രവി, വിനായകൻ, യോഗി ബാബു തുടങ്ങി വൻ താരനിര തന്നെയുണ്ട്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തിൽ അവതരിപ്പിക്കുന്നത് .തമന്നയാണ് നായിക. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ഒരു സുപ്രധാന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട വാർത്തകൾ പ്രകാരം ജയിലറില്‍ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഒന്നോരണ്ടോ ദിവസം മാത്രമാകും മോഹൻലാലിന് ചിത്രീകരണം ഉണ്ടാകുകയെന്നും ചെറിയൊരു വേഷമാകും അദ്ദേഹത്തിന്റേതെന്നും ഇവർ സൂചിപ്പിക്കുന്നു. ഇത് സംഭവിച്ചാൽ ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമായി ജയിലർ മാറും. മാത്രമല്ല, മൂന്ന് ഭാഷകളിലെ സൂപ്പർ താരങ്ങൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഖ്യാതിയും ജയിലറിന് സ്വന്തമാവും . കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ ജയിലറിൽ നിർണായകവേഷത്തിലുണ്ട്.
#Mohanlal with #SuperstarRajinikanth 🔥.
Lalettan is doing a cameo role in #Jailer 💥.
More updates soon#Mohanlal #Rajinikanth #Nelson #AnirudhRavichander pic.twitter.com/2K7HaSKfix— Friday Patient South ™️ (@friday_patient) January 6, 2023