തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും മദ്യപിക്കുമെന്നും എണ്ണിയാലൊടുങ്ങാത്ത സിഗരറ്റ് വലിക്കുമെന്നും സൂപ്പർസ്റ്റാർ രജനികാന്ത് തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. സിഗരറ്റിനും മദ്യത്തിനും മാംസത്തിനും താൻ ഒരിക്കൽ അടിമയായിരുന്നുവെന്ന് അതിൽ അദ്ദേഹം വെളിപ്പെടുത്തി. ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനുവരി 26ന് നടന്ന, തമിഴ് നാടകമായ ‘ചാരുകേശി’യുടെ ആഘോഷവേളയിൽ മുഖ്യാതിഥിയായി 72 കാരനായ രജനികാന്തിനെ ക്ഷണിച്ചിരുന്നു. ഈ അവസരത്തിൽ സംവിധായകനും നടനുമായ വൈ ജി മഹേന്ദ്രനെ രജനി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഭാര്യ ലതയെ പരിചയപ്പെടുത്തിയതിന് വൈ.ജി.മഹേന്ദ്രനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് പറഞ്ഞ രജനീകാന്ത്, താൻ കണ്ടക്ടറായിരിക്കുമ്പോൾ ദിവസവും മദ്യപിക്കുകയും എണ്ണമറ്റ സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നതായും വെളിപ്പെടുത്തി.
എന്റെ ദിവസം ആരംഭിക്കുന്നത് മാംസത്തിൽ നിന്നാണ്, ഞാൻ ദിവസത്തിൽ രണ്ടുതവണയെങ്കിലും മാംസം കഴിച്ചു. സസ്യാഹാരികളോട് എനിക്ക് മടുപ്പ് തോന്നി. എന്നാൽ ഇവ മൂന്നും (മദ്യം, സിഗരറ്റ്, നോൺ വെജിറ്റേറിയൻ ഭക്ഷണം) മാരകമായ കോമ്പിനേഷനാണ്,’ രജനി കാന്ത് പറഞ്ഞു. ഇവ മൂന്നും ദീർഘകാലം കഴിക്കുന്ന ഒരാൾക്ക് 60 വർഷം കഴിഞ്ഞാൽ ആരോഗ്യം ലഭിക്കില്ലെന്ന് വിശ്വസിക്കുന്ന രജനികാന്ത്, എന്നിൽ സ്നേഹം ചൊരിഞ്ഞ് എന്നെ മാറ്റിയത് എന്റെ ഭാര്യയാണ്. അവൾ എന്നെ അച്ചടക്കത്തോടെ വളർത്തി. എങ്ങനെ ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചുവെന്ന് പരിപാടിക്കിടെ രജനികാന്ത് പങ്കുവെച്ചു. 1981 ഫെബ്രുവരി 26 ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ വച്ചാണ് രജനീകാന്ത് ലതാ രംഗാചാരിയെ വിവാഹം കഴിച്ചത്. ചെന്നൈയിലെ എതിരാജ് മഹിളാ കോളേജിലെ വിദ്യാർത്ഥിനിയായ ലത രംഗാചാരി, വിവാഹത്തിന് മുമ്പ് കോളേജ് മാഗസിനായി രജനികാന്തിനെ അഭിമുഖം നടത്തിയിരുന്നു.
രജനികാന്തിനും ലതയ്ക്കും രണ്ട് പെൺമക്കളുണ്ട്. ഐശ്വര്യ രജനികാന്തും സൗന്ദര്യ രജനികാന്തും. തമിഴ് ചലച്ചിത്രമേഖലയിൽ സംവിധായകൻ, നിർമ്മാതാവ്, ഗ്രാഫിക് ഡിസൈനർ എന്നീ നിലകളിൽ സൗന്ദര്യ പ്രവർത്തിക്കുന്നു. അവർ വ്യവസായി അശ്വിൻ രാംകുമാറിനെ വിവാഹം കഴിഞ്ഞെങ്കിലും വേർപിരിഞ്ഞു പിന്നീട് ബിസിനസുകാരൻ വൈശാഖൻ വണങ്ങാമുടിയെ വിഹാഹംകഴിച്ചു. അതേ സമയം തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ ധനുഷുമായി ഐശ്വര്യ വിവാഹമോചിതയാണ്.2021ൽ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന തമിഴ് ചിത്രത്തിലാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം ‘ജയിലർ’ ഈ വർഷം പുറത്തിറങ്ങിയേക്കും. നിലവിൽ, അതിന്റെ ഔദ്യോഗിക റിലീസ് തീയതി വെളിപ്പെടുത്തിയിട്ടില്ല.