Entertainment
ഐറ്റം ഡാൻസിനെ കുറിച്ചുള്ള രജിഷയുടെ അഭിപ്രായം വൈറലാകുന്നു

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള അവാർഡ് മേടിച്ച താരമാണ് രജീഷ വിജയൻ. അനുരാഗകരിക്കിൻ വെള്ളത്തിൽ ആസിഫലിയുടെ കാമുകിയായി ആണ് രജിഷ അരങ്ങേറ്റം കുറിച്ചത് . താരത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം ‘എല്ലാം ശരിയാകും’ എന്ന ആസിഫലി ചിത്രമാണ്. ഇപ്പോൾ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട തുറന്നുപറച്ചിൽ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ഐറ്റം ഡാൻസ് കളിയ്ക്കാൻ തനിക്കു ഇഷ്ടമില്ല എന്നാണു രജീഷ പറയുന്നത്. എന്നാൽ ഗ്ലാമർ റോളുകളോടോ വസ്ത്രങ്ങളോടോ തനിക്കു വിയോജിപ്പില്ലെന്നും താരം പറയുന്നു. അവയൊന്നും അശ്ലീലമായി കാണാത്തിടത്തോളം തനിക്കൊരു പ്രശ്നമല്ലെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
“എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കില്‍ ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാല്‍ അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്നം.ഐറ്റം ഡാന്‍സിലുള്ള എന്റെ പ്രശ്നത്തെ കുറിച്ച് പറയുകയാണെങ്കില്‍ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാന്‍സ് മൂവ്മെന്റ്സുമൊക്കെയാണ്. ഇതൊക്കെ ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്.അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്.അങ്ങനെ ഒബ്ജക്ടിഫിക്കേഷന് നടത്തുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാന്‍ എനിക്ക് താല്പര്യമില്ല.” രജിഷ പറയുന്നു
1,354 total views, 4 views today