fbpx
Connect with us

Entertainment

വലിയ ക്യാൻവാസിലുള്ള അന്യഭാഷാ ചിത്രങ്ങൾക്ക് മുന്നിലേക്ക് വെക്കാവുന്ന മലയാളത്തിന്റെ മണമുള്ള ചരിത്ര സിനിമ

Published

on

രജിത് ലീല രവീന്ദ്രൻ

സ്പോയ്ലർ അലേർട്

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ അവസാന രംഗങ്ങളിൽ നങ്ങേലി എന്ന കഥാപാത്രത്തിനെ പിടിച്ചു കെട്ടി ഇനിയങ്ങോട്ട് മാറുമറയ്ക്കാനാവില്ലെന്നു പറഞ്ഞു, മാറിടം പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. നങ്ങേലിയുടെ നഗ്നമായ മാറുനോക്കി തമ്പ്രാക്കന്മാരെല്ലാം ഞൊട്ടി നുണയുന്നുണ്ട്. ആത്മാഭിമാനം നഷ്ടപ്പെട്ടവളായ, അപമാനിതയായ നങ്ങേലി കയ്യിലിരുന്ന അരിവാളുകൊണ്ട് തന്റെ മുല വെട്ടിയരിഞ്ഞു ഇലയിലേക്ക് വീഴ്ത്തുകയാണ്. രക്തം വാർന്നവൾ മരണപ്പെടുന്നു.

ചേർത്തലയിലെ നങ്ങേലിയുടെ കഥ യഥാർത്ഥമല്ലെന്നും അതു വെറും മിത്ത് മാത്രമാണെന്നും വാദിക്കുന്നവരുണ്ട്. പക്ഷേ അതിനുള്ള കാരണമായി അവർ പ്രധാനമായും മുന്നോട്ടുവെക്കുന്ന വാദഗതി ഈ കഥ കേൾക്കുവാൻ തുടങ്ങിയിട്ട് 20 വർഷമേ ആയുള്ളൂ എന്നുള്ളതാണ്. എന്നാൽ നമ്മുടെ കൊട്ടാരം ചരിത്രകാരന്മാർ അവരുടെ സവർണ്ണ ചരിത്രരചനകളിൽ നിന്നും നങ്ങേലിയുടെ ജീവിതം മനപ്പൂർവ്വം ഉപേക്ഷിക്കുകയും, വിട്ടുകളയും ചെയ്തതാകാനുള്ള സാധ്യത തള്ളികളയാനാവുന്നതല്ല. കഥകളിൽ പറയുന്നതുപോലെ നങ്ങേലിയുടെ മൃതദേഹം ദഹിപ്പിക്കുവാൻ കാണിച്ച തിടുക്കവും, ജാഗ്രതയും അവരുടെ ചരിത്രം കുഴിച്ചുമൂടുവാനും കാണിച്ചിട്ടുണ്ടാകാം എന്നൊരു സാധ്യത നിലനിൽക്കുന്നുമുണ്ട്. കൂടുതൽ ഗവേഷണങ്ങൾ കൂടുതൽ പഠനങ്ങൾ, ചരിത്ര രചനകൾ ഈ വിഷയത്തിൽ വരട്ടെ.

Advertisement

പറയാതെ വയ്യ, കേരളത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടുകളിലെ സാമൂഹ്യ ജീവിത പരിസരങ്ങളിലേക്കുള്ള ഏറ്റവും മികച്ച എത്തിനോട്ടങ്ങളിലൊന്നാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ. സിനിമയുടെ ആദ്യ സീനിൽ ചെറുപ്പക്കാരനായ വേലായുധ ചേകവരെ കാണിച്ചു, തുടർന്നുണ്ടായ സംഘർഷങ്ങളിൽ വിജയിച്ചയാൾ കുതിരപ്പുറത്തേറി മുന്നോട്ട് പോകുമ്പോൾ സംവിധായകന്റെ കയ്യടക്കം ദൃശ്യമാകുന്നുണ്ട്, തിയേറ്ററിൽ കയ്യടിയും ഉയരുന്നു.സിജു വിൽസൺ എന്ന നടൻ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കപ്പുറത്തു നിൽക്കുന്ന പ്രകടനം നടത്തുകയാണ്.

മലയാളിക്ക് അത്ര പരിചിതനല്ലാത്ത ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെ സംവിധായകൻ വിനയൻ മുന്നിലേക്ക് കയറ്റി നിർത്തുകയാണ്. തിരുവിതാംകൂറിൽ രാജഭരണകാലത്ത് സവർണ്ണ പ്രമാണികളും, നായർ നാടുവാഴികളും, നായർ പട്ടാളവും അരങ്ങുവാണിരുന്നൊരു കാലഘട്ടത്തിൽ, മനുഷ്യരായി പരിഗണിക്കാൻ ഈഴവ ജനവിഭാഗം ഒരു നേതാവിന്റെ കീഴിൽ അണിനിരന്ന് നടത്തിയ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. തങ്ങൾ നെയ്യുന്ന കസവുള്ള പുടവ ധരിക്കാനുള്ള അവകാശം ഇല്ലാതിരുന്ന ജനതയ്ക്ക് മാറിടം മറച്ചാലും, അച്ചി പുടവ ധരിച്ചാലും മർദ്ദനമേൽക്കേണ്ടി വരുന്ന ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുണ്ട്.ഇന്നു നേടിയതൊന്നും വിളമ്പരങ്ങൾ വഴിയോ, ഭരണ വർഗ്ഗത്തിന്റെ ആനുകൂല്യത്താലോ വെള്ളി തളികയിൽ ലഭിച്ചതല്ലെന്നും, അതിനു പിന്നിൽ സമരമാർഗങ്ങളുടെയും, കൊടിയ മർദ്ദനങ്ങളുടെയും, യാതനകളുടെയും ഒരു വലിയ തുടർച്ചയുണ്ടായിരുന്നെന്നു നമ്മെ ഓർമിപ്പിക്കുന്നുണ്ട്. വിനയൻ ഈ രാഷ്ട്രീയം വളരെ ഭംഗിയായി സിനിമയിൽ കൊണ്ടു വന്നിട്ടുണ്ട്, തുറന്നു കാണിക്കുന്നുണ്ട്.

അത്യുജ്ജ്വല മേക്കിങ് ആണ് വിനയൻ നടത്തുന്നത്. വിനയൻ സംവിധാനം ആരംഭിച്ചിട്ട് 33 വർഷമാകുന്നു, 35 ൽ അധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രായവും 65 പിന്നിട്ടിരിക്കുന്നു.പക്ഷേ വരും കാലങ്ങളിൽ വിനയന്റെ സിനിമയെന്ന് അറിയപ്പെടുവാനും, അടയാളപ്പെടുത്താനും പോകുന്നത് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയായിരിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല. അതിഗംഭീര ഫോട്ടോഗ്രാഫിയും ഫ്രെയിമുകളുമാണ് ക്യാമറാമാൻ ഷാജി കുമാറിന്റേത്. നൃത്തച്ചുവടുകൾക്കും താളങ്ങൾക്കും ജീവന്റെ തുടിപ്പും, കയ്യൊപ്പുമുണ്ട്. വലിയ ക്യാൻവാസിലുള്ള അന്യഭാഷാ ചിത്രങ്ങൾക്ക് മുന്നിലേക്ക് വെക്കാവുന്ന മലയാളത്തിന്റെ മണമുള്ള ചരിത്ര സിനിമയാകുന്നുണ്ട് പത്തൊമ്പതാം നൂറ്റാണ്ട്.

തിയേറ്ററിലല്ലാതെ ടി വി യിലോ, ഫോണിലോ കാണുന്നതിനെ കുറിച്ച് ആലോചിക്കുകയെ ചെയ്യരുത്. റസൂൽ പൂക്കുറ്റിയുടെ സുഹൃത്ത്, സതീഷിന്റെ സൗണ്ട് ഡിപ്പാർട്മെന്റ് സിനിമാ അനുഭവം മികച്ചതാക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചിട്ടുള്ളത്. ഗോകുലം ഗോപാലൻ എന്ന നിർമാതാവ് പണം ചെലവഴിക്കുന്നതിൽ വിമുഖത കാണിക്കാഞ്ഞത് സിനിമയിൽ ‘റിച്ചായി’ നമുക്ക് കാണാനുണ്ട്.മലയാള സിനിമയിലെ ഏറ്റവും മികച്ച എഫർട്ടുകളിലൊന്ന്, അഭിനയ മികവിന്റെ മിന്നലാട്ടങ്ങൾ, കേരള ചരിത്രത്തിലേക്ക്, പഴയ കാല സാമൂഹ്യ ബന്ധങ്ങളിലേക്ക് ഒന്നു കൂടി തിരിഞ്ഞു നോക്കാൻ നമ്മളെ വല്ലാതെ പ്രേരിപ്പിക്കുക. പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ ചെന്നു കാണാനുള്ള കാരണങ്ങൾ നിരവധിയാണ്.

 1,748 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
knowledge2 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment3 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment3 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment4 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment4 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment5 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment5 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment5 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured5 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment6 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment6 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment7 hours ago

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment19 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment23 hours ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »