ശരത് മേനോൻ

പ്രൈമിൽ വന്ന ആന്റണി കാണാൻ ഇരുന്ന് 15 മിനിറ്റ് ആയപ്പഴേക്കും ബോറടിച്ച് നിർത്തി ടിനി ടോമിന്റെ കൊടൂര വില്ലനിസത്തെ പറ്റി ട്രോളും ഇട്ട് ഇനി എന്ത് എന്നാലോചിച്ച് ഇരുന്നപ്പഴാണ് ” രജനി ” റിലീസായത് കണ്ടത്. ഉടനെ ചെന്ന് ട്രെയിലർ കണ്ടപ്പോ കൊള്ളാം എന്ന് തോന്നി. ആ…ഒരു 10 മിനിറ്റ് കണ്ടു നിർത്താം എന്ന് കരുതി കണ്ടു തുടങ്ങിയ സിനിമ, ഇന്റർവെൽ വരെ ഉദ്വേഗതിന്റെ മുൾമുനയിൽ എന്നെ പിടിച്ചിരുത്തി. അടുത്ത കാലത്ത് കണ്ടതിൽ വളരെ നല്ല ഒരു അറ്റംപ്റ്റ് ആണ്‌ രജനി. എങ്കിലും ഒരുപാട് പോരായ്മകളും ലൂസ് എൻഡ്‌സും ഈ സിനിമക്ക് ഉണ്ട്.

ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് വിഷ്വൽസും BGM ഉം ആണ്‌. ക്രൈം ത്രില്ലർ ആണോ അതോ ഇനി ഹൊറർ ആണോ എന്ന് പ്രേക്ഷകനെ കണ്ഫയൂഷൻ അടിപ്പിക്കുന്ന ഗംഭീര സിനിമാട്ടോഗ്രഫിയാണ് ഈ സിനിമയിൽ. അതേ പോലെ ഒരു ഹൊറർ മൂഡ് ഉണ്ടാക്കാനും വില്ലത്തിയെ മാസ്സ് ആക്കി കാണിക്കാനും BGM വഹിച്ച പങ്ക് ചെറുതല്ല. കിടിലൻ BGM എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. പ്രത്യേകിച്ചും ഇന്റർവെൽ ബ്ലോക്കും നായകനും വില്ലത്തിയും നേർക്ക് നേർ വരുന്ന സീക്വന്സും ഒക്കെ അതി ഗംഭീരം…! Very well made. ഫോട്ടോയിൽ ഉള്ള ഈ ഒരൊറ്റ ഷോട്ട് വേറേ ലെവൽ ആയിരുന്നു.

എന്തായാലും നല്ലൊരു സിനിമ തന്നെ കിട്ടി എന്ന എക്സൈറ്റ്മെന്റിൽ ഇരുന്ന എന്റെ എല്ലാ ആവേശവും കൃത്യം ഒരു മണിക്കൂർ ഒരു മിനിറ്റ് ആയപ്പോ തീർന്നു. സ്പോയിലര് ആകും എന്നത് കൊണ്ട് കൂടുതൽ ഡീറ്റെയിൽസ് പറയുന്നില്ല. ” വില്ലൻ ” എന്ന തമിഴ് സിനിമയിൽ അജിത്തിന്റെ ഇന്ട്രോയിൽ ഒരു ട്രാൻസ്ഫോർമേഷൻ സീനുണ്ട്. അതേ പൊലെ ഒന്ന് ഒരാവശ്യവും ഇല്ലാതെ ഇന്റർവെലിന് മുൻപായി ഈ സിനിമയിൽ കുത്തികയറ്റിയിട്ടുണ്ട്. അത് കണ്ടപ്പഴേ ഞാൻ പ്രഡിക്റ്റ് ചെയ്തു എന്തായിരിക്കും ക്ളൈമാക്സ് ആരായിരിക്കും കില്ലർ എന്ന്. പ്രതീക്ഷിച്ചത് പോലെ തന്നെ കഥ മുന്നോട്ട് പോകുന്നത് ഫ്‌ളാഷ്ബാക്കിൽ കാണിച്ചപ്പോ ബാക്കി കാണാനുള്ള താത്പര്യം തന്നെ പോയി. എങ്കിലും എന്തെങ്കിലും ട്വിസ്റ്റ് കാണുമെന്ന് കരുതി ക്ളൈമാക്സ് വരെ ഇരുന്നു കണ്ടു. ജ്യോതിയും വന്നില്ല ഒരു തേങ്ങയും വന്നില്ല . ഇതിനെയാണ് പറയുന്നത് വെളുക്കുവോളം വെള്ളം കോരിയിട്ടു ഒരൊറ്റ സീനിൽ കലമുടയ്ക്കുക എന്നത്.

ഇത്തരം ത്രില്ലർ സിനിമകൾ എടുക്കുമ്പോൾ സംവിധായകർ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് സർപ്രൈസ് എലമെന്റ്. സെക്കൻഡ് ഹാഫിൽ ക്ളൈമാക്സിനു മുന്നോടിയായി പ്രേക്ഷകന് ഒരു സർപ്രൈസ് എലമെന്റ് കൊടുക്കുക. തുടക്കം തൊട്ടേ സിനിമ കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ വില്ലനെ കുറിച്ചും കൊലയാളിയെ കുറിച്ചും ഒക്കെ ചില അനുമാനങ്ങളും ധാരണയും ഊഹവും ഒക്കെ കാണും. അത് ബ്രേക്ക് ചെയ്യുന്ന ഒരു സർപ്രൈസ് ഇട്ടു കൊടുക്കുക. അല്ലാതെ ഫസ്റ്റ് ഹാഫിൽ തന്നെ കൊലയാളിയെ അല്ലെങ്കിൽ ട്വിസ്റ്റ് പൊളിക്കുന്ന ക്ലൂ ഇട്ടു കൊടുക്കരുത്. നാദിർഷ സംവിധാനം ചെയ്ത ” ഈശോ ” എന്ന പടത്തിന്റെ ഓപ്പണിങ് സീൻ തന്നെ ഇത് പോലെ ട്വിസ്റ്റ് പൊളിക്കുന്ന ക്ലൂ ഇട്ടൊണ്ടാണ്. അത് പോലെ ഓരോ മണ്ടത്തരം കാണിച്ചിട്ട് പടത്തിൽ ഉടനീളം ജയസൂര്യ എങ്ങനെയൊക്കെ തല കുത്തി മറിഞ്ഞു പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയാലും കാണുന്നവൻ മിഥുനത്തിലെ ഇന്നസെന്റിനെ പോലെ തലയും ചെരിച്ച് കയ്യും കെട്ടി ചുമ്മാ അങ്ങ് ഇരിക്കത്തെ ഒള്ളു. Aspiring writers and directors please make a note.

ഈ സിനിമയുടെ സെക്കൻഡ് ഹാഫിൽ ഒരുപാട് ലൂസ് എൻഡ്‌സ് ഉണ്ട്. കാളിദാസിനെ വില്ലത്തി അടിച്ച് ബോധം കെടുത്തി എവിടെയോ കെട്ടി ഇടുന്നു. അടുത്ത സീനിൽ കാളിദാസ് സ്വന്തം വീട്ടിലാണ്. ഇതെന്ത് മറിമായം? അയാളെങ്ങനെ രക്ഷപെട്ട്. ക്ളൈമാക്സ് ഫൈറ്റ് ഒക്കെ ഒരു വകയാണ്. സംവിധായകന്റെ ആദ്യ സിനിമ ആയത് കൊണ്ട് തന്നെ ഒരുപാട് പാളിച്ചകൾ ഉണ്ട് . ഇനിയുള്ള സിനിമകളിൽ തിരുത്തുമായിരിക്കും.

പടത്തിലെ ഏറ്റവും വല്യ മിസ്കാസ്റ്റ് കാളിദാസ് തന്നെയാണ്. റേബ മോണിക്കയുടെ കൂടെയുള്ള ഇമോഷണൽ സീൻ ഒക്കെ കണ്ടാൽ പഴയ നാടകം ആണെന്നെ തോന്നു. പുള്ളി ഇനിയും ഒരുപാട് ഇമ്പ്രൂവ് ചെയ്യാനുണ്ട്. സാമാന്യം നല്ലൊരു കഥ ആയിട്ട് കൂടി ആളുകളിലേക്ക് അധികം എത്താതെ പോയത് ലീഡ് ആക്ടേഴ്‌സിന്റെ മിസ്കാസ്റ്റിങ് ആണ്. സ്റ്റാർ വാല്യു എന്നൊരു സംഭവമില്ലേ. കാളിദാസിന് പകരം ജീവയെ ഹീറോ ആക്കിയിരുന്നെങ്കിൽ പിന്നെയും കൊറച്ചൂടെ ആളുകൾ കണ്ടേനെ. അറ്റ്ലീസ്റ്റ് നന്നായിട്ട് അഭിനയിക്കുക എങ്കിലും ചെയ്തേനെ.

സെക്കൻഡ് ഹാഫ് ഒന്നുടെ ഗ്രിപ്പിങ് ആകിയിരുന്നെങ്കിൽ ഒരു പക്ഷേ രാക്ഷസൻ പോലെ ഒരു സർപ്രൈസ് ഹിറ്റ് ആയേനെ. അതിനുള്ള കണ്ടന്റ് ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഹീറോ അടക്കം ഉള്ള ക്യാരക്ടേഴ്‌സിനോട് ഒന്നും പ്രേക്ഷകന് വല്യ ഇമോഷണൽ കണക്റ്റ് ഉണ്ടാക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. But appreciate the efforts. ബോംബുകളുടെ ഹോൾസെയിൽ ഡീലർഷിപ്പായി മലയാളം ഇൻഡസ്ട്രി മാറുന്ന ഈ സാഹചര്യത്തിൽ ഇടയ്‌ക്ക്‌ ഒക്കെ ഇത് പോലത്തെ വ്യത്യസ്തമായ അറ്റംപ്റ്റ് ഒരാശ്വാസമാണ്. അപ്പുറത്ത് ജോഷി സാറിനെ പോലൊരു സീനിയർ മോസ്റ്റ് സംവിധായകൻ ആന്റണി ഇറക്കി ടമാർ പടാർ പൊട്ടിക്കുമ്പോ ഇപ്പുറത്ത് വിനിൽ വര്ഗീസിനെ പോലെ പ്രോമിസിംഗ് ആയിട്ടുള്ള പുതിയ ആളുകളും വരട്ടെ. അടുത്ത സിനിമ കൊറച്ചൂടെ നന്നാക്കിയാൽ മതി. ഇനിയും സമയമുണ്ടല്ലോ…. അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഒള്ളു, കാര്യം കുറച്ച് പോരായ്മകൾ ഒക്കെ ഉണ്ടെങ്കിലും ഒരു ഡീസന്റ് വാച്ച് സിനിമ ആണ്‌ രജനി. കണ്ടു നോക്കുക. പ്രൈമിൽ ഉണ്ട്.

You May Also Like

മിലിന്ദ് സോമനെ ലിപ്‌ലോക് (വീഡിയോ ) ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആരാധികമാർ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് മീര വാസുദേവ്

മീര വാസുദേവ് ഒരു അന്യഭാഷാ നടിയാണ് എങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ്. മോഹൻലാൽ അവിസ്മരണീയ അഭിനയം കാഴ്ചവച്ച…

മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് അഭ്യർത്ഥിച്ചു നടി രഞ്ജിനി

ലോകക്കപ്പ് ലഹരിയിലേക്കു നാടും നഗരവും പോകുകയാണ്. എന്നും ഫുട്ബാളിനെ സ്നേഹിക്കുന്ന കേരളത്തിൽ ഓരോ ടീമുകളുടെ ആരാധകരും…

പ്രണയവും കലാലയ രാഷ്ട്രീയവും പ്രമേയമാക്കുന്ന “Lovefully yours വേദ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം നിർവഹിച്ച “Lovefully yours വേദ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്…

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു. ഈ വേഷവുമായി ബന്ധപ്പെട്ട്…