ഇപ്പോൾ ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകൾ നടത്തുന്ന കുപ്രചാരണങ്ങളെയും അയാൾ തോൽപ്പിക്കും

0
287

Raju Kumar

സെക്കുലറിസം അഥവാ മതേതരത്വം – എല്ലാ രാജ്യങ്ങളും ഒരു ചട്ടക്കൂടിൽ പുലർത്തി വരുന്ന ആശയം ഇല്ല. നമ്മൾ ഇന്ത്യക്കാർക്ക് കൂടുതൽ പരിചയം ഇന്ത്യ , അമേരിക്ക , കാനഡ , ബ്രിട്ടൻ ഒക്കെ പുലർത്തി വരുന്ന രീതിയാണ്.മുസ്ലിങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കറുത്ത തട്ടമണിഞ്ഞ ജസീന്ത ദീപാവലിക്ക് കുറി തൊട്ട് സാരി ഉടുക്കും.സിഖ്‌കാരുടെ തലപ്പാവ് അണിയുന്ന ട്രൂഡോ അടുത്ത ദിവസം മഴവിൽ പതാകയേന്തി LGBT റാലിയിലും പോകും .

വലതുപക്ഷക്കാരനായ ബോറിസ് ജോൺസണും ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് അയാളുടെ വോട്ടർമാർക്ക് പോലും വിഷയമല്ല. എന്നാൽ ഇതിൽ നിന്നും എല്ലാം കൊണ്ടും വ്യത്യസ്തമാണ് ഫ്രാൻസിലെ മതേതരത്വം, പരമാവധി മത ചിഹ്നങ്ങൾ അവിടെ ഒഴിവാക്കും. മതം തികച്ചും സ്വകാര്യമായ കാര്യമാണെന്നും ഗവൺമെന്റ് അതിൽ യാതൊരു രീതിയിൽ ഇടപെടേണ്ട കാര്യം ഇല്ല എന്നും ആണ് അവരുടെ നയം.

മുഹമ്മദിന്റെ കാർട്ടൂൺ വരച്ച ചാർളി ഹെബ്ദോ ക്രിസ്തുവിനെയും വരച്ചിട്ടുണ്ട് ജൂതന്മാരുടെ വിശ്വാസത്തെയും കളിയാക്കിയിട്ടുണ്ട്. വ്യക്തി സ്വന്തന്ത്രത്തിനു വലിയ വില കൽപ്പിക്കുന്ന ഫ്രാൻ‌സിൽ അതൊരു സ്വാഭാവിക കാര്യമാണ്. അതിന്റെ പേരിൽ ആർക്കും ജീവൻ പോയിട്ടില്ല. ആരും കഴുത്തറുക്കപ്പെട്ടില്ല. എന്നത് കൊണ്ട് തന്നെ അത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ തീർച്ചയായും ശക്തമായി പ്രതികരിക്കേണ്ടത് അവരുടെ ഭരണാധികാരിയുടെ കടമ ആണ്. അതാണ് മാക്രോൺ ചെയ്യുന്നതും .

വംശീയവാദിയായ ലെ പെനിൻറെ വിദ്വേഷ പ്രചാരണങ്ങളെ എതിർത്ത് തോൽപ്പിച്ച ആളാണ് മാക്രോൺ. ഇപ്പോൾ ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകൾ നടത്തുന്ന കുപ്രചാരണങ്ങളെയും അയാൾ തോൽപ്പിക്കും. ഇസ്ലാമോഫോബിയ എന്നത് തീവ്രവാദികളെ ന്യായീകരിക്കാൻ ഉള്ള ആയുധം അല്ല. ഇന്ന് മക്രോണിനെ ഇസ്ലാമോഫോബിക് ആകുന്നവർ നാളെ ട്രൂഡോയെയും ജസിന്റയെയും ഇസ്ലാമോഫോബിക് ആക്കും. മക്രോണിന് ഐക്യദാർഢ്യം. നിങ്ങൾ ചെയ്യുന്നതാണ് ശരി .