ഒരു മില്യൺ മനുഷ്യരുടെ മരണത്തിനു കാരണമായ ചിത്രം

190

Raju Kumar

ഒരു മില്യൺ മനുഷ്യരുടെ മരണത്തിനു കാരണമായ ചിത്രം.

ലോകം കണ്ട ഏറ്റവും ശക്തമായ പ്രോപഗണ്ട ചിത്രം ആണ് 1966 ൽ ചൈനീസ് കമ്മ്യൂണിസ്റ് ഏകാധിപതി മാവോ സെ തൂങ് yangtze നദി നീന്തുന്ന ഈ ചിത്രം.
“The Great Leap Forward “- ചൈനയെ ഒരു ഇൻഡസ്ട്രിയൽ രാജ്യമാക്കാനും കാർഷിക ഉൽപാദനം ഇരട്ടിപ്പിക്കാനും വേണ്ടി മാവോ 1958 ൽ ആരംഭിച്ച പദ്ധതിയാണ്. ഗ്രാമ പ്രദേശങ്ങളിൽ ചെറിയ കൂട്ടായ്മകൾ ഉണ്ടാക്കി രാപ്പകൽ ബേധമന്യേ ആളുകളെ കൊണ്ട് പണിയെടുപ്പിച്ചു. എന്നാൽ ഉൽപാദനം വർധിച്ചില്ല. തികഞ്ഞ പരാജയം ആയ ഈ പരീക്ഷണം കാരണം ചൈനയിൽ 30 മില്യൺ പട്ടിണി മരണങ്ങൾ ഉണ്ടായി എന്നാണ് കണക്ക്. (” കൂടുതൽ അറിയാൻ The great chinese famine എന്ന് സേർച്ച് ചെയ്യുക “)

ഇത് വഴി ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിക്കുള്ളിൽ മാവോയുടെ സ്വാധീനം കുറഞ്ഞു വരികയും, 73 കാരനായ മാവോയുടെ ആരോഗ്യ നില മോശമാണ് എന്ന റൂമറുകൾ പരക്കുന്ന സമയം ആയിരുന്നു. ചൈനയുടെ യഥാർത്ഥ ഭരണാധികാരി താൻ ആണെന്നും, താൻ പൂർണ ആരോഗ്യവാനാണെന്നും കാണിക്കാൻ മാവോയും കമ്മ്യൂണിസ്റ് പാർട്ടിയും ചേർന്ന് നടത്തിയ പ്രോപഗണ്ട ആയിരുന്നു ഈ നീന്തൽ നാടകം. നദിയുടെ ഇരു കരകളിലുമായി ചുവന്ന കൊടി പിടിച്ചു നൂറു കണക്കിന് കമ്മ്യൂണിസ്റ് അണികൾ മാവോക്ക് ആർപ്പു വിളിച്ചു. ചിലർ കൊടികളുമായി മാവോയുടെ കൂടെ നീന്തി. അങ്ങനെ എല്ലാം കൊണ്ടും ഒരു സിനിമയെ വെല്ലുന്ന പ്രോപഗണ്ട നാടകം.

65 മിനിറ്റ് കൊണ്ട് 73 കാരനായ മാവോ 15 കിലോമീറ്ററോളം നീന്തി എന്നാണ് കമ്മ്യൂണിസ്റ് പാർട്ടി അവകാശപ്പെട്ടത്. ഒരു മൈൽ നീന്താൻ മാവോ എടുത്തത് 8 മിനിട്ടിൽ താഴെ, ലോക റെക്കോർഡ് ഏകദേശം 20 മിനിട്ടിൽ താഴെ ആയിരുന്നു. അതായത് ലോകത്തു ഏറ്റവും വേഗതയുള്ള നീന്തൽ കാരൻ കമ്മ്യൂണിസ്റ് പുസ്തകങ്ങളിൽ ഒരുപക്ഷെ മാവോ ആയിരിക്കാം.

ഒറ്റയടിക്ക് മണ്ടത്തരം എന്ന് തോന്നാവുന്ന ഈ പ്രോപഗണ്ട പക്ഷെ ചൈനയിൽ വൻ വിജയം ആയിരുന്നു. യുവാക്കൾ മാവോയുടെ കൂടെ അണി നിരന്നു. “റെഡ് ഗാർഡ്സ് ” എന്ന മാവോ അനുകൂല അർദ്ധ സൈനിക സങ്കടന ചൈനയിൽ ഉടനീളം , വിപ്ലവത്തിന് തടസ്സമാവുന്ന റിവിഷനിസ്റ്റുകളെയും , “four olds” (old ideas, old culture, old customs and old habits) നെയും വേട്ടയാടി. അഫ്ഗാനിൽ താലിബാൻ ബുദ്ധ പ്രതിമ തകർത്ത പോലെ ചൈനയിൽ ഉടനീളം ബുദ്ധ വിഹാരങ്ങളും പ്രതിമകളും തകർക്കപ്പെട്ടു. ടിബറ്റ് ഏറ്റവും മോശമായ രീതിയിൽ ആക്രമിക്കപ്പെട്ടു. ടിബറ്റൻ ബുദ്ധ സന്യാസിമാർ പരമ്ബരാഗത വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു, ബുദ്ധവിഹാരങ്ങൾ റെഡ് ഗാർഡ്‌സ് തകർത്തു, മതഗ്രന്ഥങ്ങൾ കത്തിക്കപ്പെട്ടു . താലിബാന്റെ പ്രവർത്തി ഇന്നും നമ്മുടെ മെമ്മറിയിൽ നിൽക്കുമ്പോൾ അതിന്റെ എത്രയോ ഇരട്ടി നാശ നഷ്ടം വരുത്തിയ കമ്മ്യൂണിസ്റ് പ്രവർത്തനങ്ങൾ അത്ര മാത്രം ഓർമിക്കപെടാറില്ല. cultural revolution എന്ന ഓമന പേരിൽ അറിയപ്പെട്ട ഈ കാലഘട്ടത്തിൽ (1966 -1976 ) ഏകദേശം ഒരു മില്യൺ ചൈനക്കാർക്ക് ജീവൻ നഷ്ടമായി എന്ന് കണക്കാക്കപ്പെടുന്നു. മാവോയുടെ പ്രശസതമായ ഈ പ്രോപഗണ്ട ഫോട്ടോ ഷൂട്ട് cultural revolution ന്റെ തുടക്കം കുറിക്കലായിരുന്നു.

അമ്പതു വർഷങ്ങൾക്കിപ്പുറം ഇന്നും പരസ്യമായി ഇത് സംസാരിക്കുന്നത് വരെ കുറ്റകരമായി മാറുന്ന ചൈനയിൽ , ഒരു തെറ്റും ചെയ്യാതെ cultural revolutionന്റെ ഇരകളായ മനുഷ്യർ ഇന്നും ജീവിക്കുന്നു.