സംഘപരിവാറിന്റെ ഭരണത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഹിന്ദുത്വ തീവ്രവാദത്തിന്റെ കേന്ദ്രങ്ങളാവുന്നു എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്.

346
Raju P. Nair
“ഞാൻ ഇത് തൊട്ടു നടക്കുന്നത് എന്തിനാണെന്ന് അറിയാമോ, എനിക്ക് രണ്ടു പെണ്മക്കളുണ്ട്. അവരെ ഒരു കാക്കയും തൊടാതെയിരിക്കാൻ ആണ്”
ഏതെങ്കിലും ഹിന്ദുത്വ തീവ്രവാദ ക്യാമ്പിൽ കേട്ടതല്ല ഇത്. ഹിന്ദുത്വത്തെ എതിർക്കുന്ന ഹിന്ദുമത വിശ്വാസികളും ഭക്തിഭാവത്തോടെ പ്രാർത്ഥനയ്ക്ക് എത്തുന്ന ഒരു ക്ഷേത്രത്തിൽ കുലസ്ത്രീ പറഞ്ഞ വാക്കുകളാണ്. നമുക്കാർക്കും അറിയാത്ത ഏതെങ്കിലും ഉൾപ്രദേശത്തു നടന്നതല്ല. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് ഏറ്റവും പരിഷ്‌കൃതമെന്നു നമ്മളൊക്കെ അഹങ്കരിക്കുന്ന ഒരു സമൂഹം ജീവിക്കുന്ന കലൂരിൽ ആർ.എസ്.എസിന്റെ കീഴിലുള്ള പാവക്കുളം ക്ഷേത്രത്തിൽ നടന്നതാണ്.
സംഘപരിവാറിന്റെ ഭരണത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഹിന്ദുത്വ തീവ്രവാദത്തിന്റെ കേന്ദ്രങ്ങളാവുന്നു എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. അതിന്റെ നേർക്കാഴ്ചയാണ് പാവക്കുളം ക്ഷേത്രത്തിലെ സംഭവം. ഒരു ക്ഷേത്രത്തിൽ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഒരു പരിപാടി നടത്താമോ എന്നത് അവിടെ നിൽക്കട്ടെ. അവിടെ ഒരു സിമ്പോസിയം ആണെന്നാണ് സംഘാടകർ പറഞ്ഞിരിക്കുന്നത്. അങ്ങനെ ഒരു സിമ്പോസിയം ആണ് അവിടെ നടന്നതെങ്കിലും എതിരഭിപ്രായം പ്രകടിപ്പിച്ച ആ സ്ത്രീയെ സംസാരിക്കാൻ അനുവദിച്ച് മറുഭാഗം കൂടെ വിശദീകരിക്കാൻ അവസരം ഉണ്ടാക്കുകയായിരുന്നു സംഘാടകർ ചെയ്യേണ്ടത്. അതിനു പകരം എതിരഭിപ്രായം ഉന്നയിച്ച ഒരു സ്ത്രീയെ കുറെ സ്ത്രീഗുണ്ടകൾ ചേർന്ന് കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും, വർഗ്ഗീയ പരാമർശം നടത്തുകയും, വധഭീഷണി മുഴക്കുകയുമാണ് ചെയ്തത്. ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയുടെ പരാമർശം വർഗ്ഗീയമാണ്. ഇതിനെതിരെ പോലീസിൽ പരാതി നൽകും. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിക്കു മുന്നിൽ വഴങ്ങാതെ ഈ നടപടിയെ ചോദ്യം ചെയ്ത സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്.
**