രാജേഷ് ഖന്ന തരംഗത്തിനും ബച്ചൻ തരംഗത്തിലും അടിപതറാതെ നിന്ന നടൻ

0
192

Raju RNair

ഹിന്ദി സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ സഞ്ജീവ്കുമാർ ആകുമ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട താരം ആരായിരിക്കും ?

ഉത്തരം : ധരം സിംഗ് ഡിയോൾ എന്നറിയപ്പെടുന്ന ധർമേന്ദ്ര

1935 ൽ ജനിച്ച ധർമേന്ദ്ര എന്റെ തലമുറയിലെ മലയാളികൾക്കിടയിലേക്ക് വരുന്നത് ദൂരദർശനിലെ ഞായറാഴ്ച്ച ഹിന്ദി ചിത്രങ്ങളിലൂടെയാണ് രാജ്‌കപൂറും ഷമ്മികപൂറും ശശികപൂറും രാജേഷ് ഖന്നയും രാജേന്ദ്രകുമാറും ഒക്കെ പ്രണയ നായകന്മാരായ സുന്ദരന്മാർ ആയി ഞങ്ങളുടെ ഞായറാഴ്ച വൈകുന്നേരങ്ങളിൽ നിറഞ്ഞാടിയപ്പോലും ഞങ്ങൾക്ക് കുറച്ചു പേർക്കിഷ്ടം പൗരുഷമുള്ള നായകനായ ധരം ജി യെ ആയിരുന്നു .ബ്ലാക്ക് ആൻഡ് വൈറ്റിലെ പ്രണയകാലഘട്ടം കഴിഞ്ഞു ആക്ഷൻ വേഷങ്ങളിലേക്ക് ഞങ്ങളുടെ നായകൻ മാറിയതോടെ കുട്ടി ആരാധകരായ ഞങ്ങൾക്ക് ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം ?

May be an image of 1 person and standingഒരു അർഥത്തിൽ ഭാഗ്യവാനും മറ്റൊരു അർഥത്തിൽ തികഞ്ഞ നിർഭാഗ്യവാനും ആയിരുന്നു ധർമേന്ദ്ര എന്നാണ് എന്റെ നിരീക്ഷണം. ഹിന്ദി സിനിമയിലെ തന്നെ ഒരു പക്ഷെ ഏറ്റവും നീണ്ട നായക കരിയർ ഉണ്ടായിരുന്നു നായകൻ ആയിരുന്നു ധർമേന്ദ്ര . 1960 ൽ തുടങ്ങി മുപ്പതു കൊല്ലത്തോളം നീണ്ട തന്റെ ആക്റ്റീവ് സിനിമാ ജീവിതത്തിനിടയിൽ ഹിന്ദി സിനിമയിലെ ഒരു പക്ഷെ എല്ലാ നടന്മാരെയും ഒതുക്കിക്കളഞ്ഞ രാജേഷ് ഖന്ന തരംഗത്തെയും പിന്നീട് വന്ന അമിതാബ് ബച്ചൻ തരംഗത്തെയും വിജയകരമായി അതിജീവിച്ച ഏക നായകൻ ഒരു പക്ഷെ ധർമേന്ദ്ര ആയിരിക്കണം .

ഏറ്റവും കൂടുതൽ ജൂബിലി വിജയങ്ങൾ ഇന്നും ആ നടന്റെ പേരിൽ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് .ഒരു നിർമാതാവ് എന്ന നിലയിൽ നിർമ്മിച്ച ബേതാബ് , ഘായൽ എന്നിവ ചരിത്ര വിജയങ്ങൾ ആയെങ്കിലും ബർസാത് എന്ന ചിത്രം ശരാശരിയിൽ ഒതുങ്ങി . 1960 -ൽ നായകനായി അഭിനയം തുടങ്ങിയ ഈ നടൻ 1987 ൽ തുടരെ ഏഴോളം സൂപ്പർ ഹിറ്റുകൾ കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ സണ്ണി ഡിയോൾ ഒരു പ്രമുഖ നടൻ ആയിരംഗത്തു ഉണ്ടെന്നു കൂടി ഓർക്കുക .തന്റെ മകന്റെ നായികമാർ ആയ ഏഴോ എട്ടോ നായികമാരുടെ നായകനായി അഭിനയിക്കുക എങ്ങനെ ഒട്ടനവധി അപൂർവതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കരിയർ .മലയാളത്തിലെ പ്രേംനസീറിനെ പോലെ ധര്മേന്ദ്രയും നെഗറ്റീവ് ചുവയുള്ള വേഷങ്ങൾ ചെയ്യുന്നത് പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നില്ല .(യകീൻ പോലെയുള്ള സിനിമകളിൽ ഇരട്ട വേഷത്തിൽ എങ്കിലും അതിനു ശ്രമിച്ചു എങ്കിലും ..).ഷാലിമാർ പോലുള്ള ഇന്റർനാഷണൽ പ്രൊജെക്ടുകളുടെയും ഭാഗമായിട്ടുമുണ്ട് ഈ നടൻ .ഗുഡ്‌ഡി എന്ന ജയഭാദുരിയുടെ അരങ്ങേറ്റ ചിത്രത്തിൽ ധർമേന്ദ്ര തന്നെയായി ഒരു മുഴുനീള റോളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.സണ്ണി സൗണ്ടസ് പോലുള്ള നിരവധി വിജയകരമായി പ്രവർത്തിക്കുന്ന സംരംഭങ്ങൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്

വാണിജ്യ സിനിമാരംഗത്തു മുപ്പതോളം വര്ഷം ഒരു വന്മരമായി നിന്നിട്ടും ഫിലിം ഫെയർ അവാർഡ് ഒരു പ്രാവശ്യം പോലും, അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല .ഒടുവിൽ 1990 മികച്ച നിര്മാതാവിനുള്ള ഫിലിംഫെയർ അവാർഡ് സ്വീകരിക്കുമ്പോൾ അദ്ദേഹം ഏറെ വികാരാധീനനും ആയിരുന്നു ആ വിഷയത്തിൽ .ഹിന്ദി സിനിമ രംഗത്തു നില നിന്നിരുന്ന പൊളിറ്റിക്സ് ആയിരുന്നു അതിന് പിന്നിൽ എന്ന് പറയപ്പെടുന്നു . ഇനി ഷോലെ എന്ന ചിത്രം തന്നെ നോക്കുക ചിത്രീകരിക്കുമ്പോൾ അതിൽ താരമൂല്യം ഉള്ള ഏക നടൻ അദ്ദേഹം ആയിരുന്നു .ആ സിനിമയിൽ ആക്ഷൻ , റൊമാൻസ് , കോമഡി എന്നീ മേഖലകളിൽ അദ്ദേഹം തികഞ്ഞ മികവ് പുലർത്തി എന്നതും വസ്തുതയാണ് .

പക്ഷെ ഷോലെ എന്ന സിനിമ റിലീസ് കഴിഞ്ഞു അംജദ്ഖാൻ, സഞ്ജീവ്കുമാർ , അമിതാബ് എന്നിവർ കഴിഞ്ഞു പറയപ്പെടുന്ന ഒരു പേരായി ധർമേന്ദ്ര എന്നതാണ് ദുഖകരമായ മറ്റൊരു വസ്തുത . അമിതാബ് ബച്ചന് ബ്രേക്ക് നൽകിയ സഞ്ജീർ ചെയ്യാനിരുന്ന അദ്ദേഹത്തിന് നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ആണ് ആ ചിത്രം ഒഴിവാക്കേണ്ടി വന്നത് ബന്ദിനി , അനുപമ പോലുള്ള റൊമാന്റിക് വേഷങ്ങൾ ആയാലും ചുപ്കെ ചുപ്‌കേ പോലുള്ള ലൈറ്റ് കോമഡി ചിത്രങ്ങൾ ആയാലും പിന്നെ എണ്ണമറ്റ ആക്ഷൻ വേഷങ്ങൾ ആയാലും ഹിന്ദി സിനിമയിലെ ഹീമാൻ ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു . അക്കാലത്തു ഷർട്ട് ഊരി അഭിനയിക്കാൻ കഴിയുന്ന ഏക നടൻ അദ്ദേഹം ആണ് എന്ന് ഞങ്ങൾ കുട്ടി ആരാധകർ അഭിമാനിച്ചു പൊന്നു .

Dharmendra Biography - Childhood, Life Achievements & Timelineഅദ്ദേഹം നായകനായ ഗുലാമി പോലുള്ള ചിത്രങ്ങൾ ഹിന്ദി സിനിമയുടെ ചിത്രം തന്നെ മാറ്റി എഴുതിയത് ആയിരുന്നു . . സ്ക്രീനിലെ തന്നെ പ്രേമിക്കുന്ന ഗുഡ്‌ഡിയെ പറ്റി കേൾക്കുന്ന ആ കഥാപാത്രം നിഷ്കളങ്കമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഞാൻ ഇത്തരം കാര്യങ്ങൾ രാജേഷ് ഖന്നയെ പറ്റി ആണല്ലോ കേട്ടിട്ടുള്ളത് എന്ന് “.. അന്ന് സ്കൂളിൽ ഞങ്ങൾക്കിടയിൽ അമിതാബ് ധർമേന്ദ്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു . രണ്ടു കൂട്ടരും രണ്ടു പേരുടെ ചിത്രങ്ങളും കാണുമായിരുന്നു എങ്കിലും ആവേശം സ്വന്തം താരത്തോട് ആയിരുന്നു .

സജീവ സിനിമ ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം വല്ലപ്പോഴും സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തെ ഇദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങൾ 2007 ൽ പുറത്തു വന്നു അനുരാഗ് ബസു ഒരുക്കിയ ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രവും ജോണി ഗദ്ദാർ എന്ന ചിത്രവും അനിൽ ശർമ്മ ഒരുക്കിയ ആപ്നേ യും ആയിരുന്നു .പിന്നീട് വന്ന കോമഡി ചിത്രം യമല പഗല ദീവാനയും (ആദ്യഭാഗം ) വൻ വിജയം ആയിരുന്നു .എന്റെ ഏറ്റവും പ്രിയ ചിത്രങ്ങളിൽ ചിലതു : ബട്വാര , ഗുലാമി , ചുപ്‌കേ ചുപ്‌കേ ,ജോണി ഗദ്ദാർ, ലൈഫ് ഇൻ എ മെട്രോ, ഗുഡ്‌ഡി . സീത ഔർ ഗീത , സൽത്തനത്ത് , അനുപമ ,ഹത്യാർ ,ദോസ്ത് , ധരം വീർ ,ബ്ലാക്ക് മെയിൽ ………(ലിസ്റ്റ് അപൂർണം )

നന്ദി ധരംജി രണ്ടു തലമുറയെ ത്രസിപ്പിച്ച ഒരു നായക ജീവിതത്തിനു
ഹിന്ദി സിനിമയിലെ ഒരു തലമുറയുടെ ഹീമാന് സമാധാനപൂർണമായ ഒരു വിശ്രമജീവിതം ആശംസിക്കുന്നു.

അനുബന്ധം : ഹിന്ദി സിനിമാ ലോകത്തു ഒരു കൊടുംകാറ്റ് പോലെ ആഞ്ഞടിച്ച രാജേഷ് ഖന്ന തരംഗത്തിനും പുറകെ വന്ന ബച്ചൻ തരംഗത്തിലും അടിപതറാതെ തന്റെ താര മൂല്യം നിലനിർത്തിയ ഏക നടൻ ധർമേന്ദ്ര ആയിരുന്നു . 87 എന്ന വർഷത്തിൽ തുടരെ ഏഴോളം ഹിറ്റ് ചിത്രങ്ങൾ ധർമേന്ദ്ര എന്ന നടൻ നൽകിയപ്പോൾ ബച്ചൻ എന്ന താര ദൈവം (കളിയാക്കിയതല്ല. അദ്ദേഹം താരങ്ങളിലെ ദൈവം തന്നെ ആയിരുന്നു ഒരു കാലത്തു ) തന്റെ രാഷ്ട്രീയ പരീക്ഷണം കഴിഞ്ഞു തിരിച്ചു വരവിനുള്ള തത്രപ്പാടിൽ ആയിരുന്നു

മുകളിൽ പറഞ്ഞ രണ്ടു തരംഗങ്ങളിലും ഹിന്ദി സിനിമയുടെ രാജാക്കന്മാർ യഥാക്രമം രാജേഷ് ഖന്നയും അമിതാബ് ബച്ചനും ആയിരുന്നു എന്നത് തർക്കം ഇല്ലാത്ത വസ്തുതയാണ് .മറ്റു നായകന്മാർ മിക്കവാറും ഇവരുടെ സഹനടന്മാർ ആയി ഒതുങ്ങിയിരുന്നു .എന്നാൽ അങ്ങനെ അല്ലാതെ സ്വന്തം നിലയ്ക്ക് ഹിറ്റുകളും ഇവരുമായി ഒരുമിച്ചു സിനിമ ചെയ്താലും ഒരു പോയിന്റിൽ പോലും താഴാതെ ഒപ്പത്തിനൊപ്പം നായകനായി മാത്രമേ ധർമേന്ദ്ര എന്ന നടൻ അഭിനയിച്ചിട്ടുള്ളു (ഉദാ : റാംബൽറാം )

അമിതാബച്ചനെ പോലെ നരച്ച വൃദ്ധൻ വേഷങ്ങളിൽ കാണാൻ ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് തോന്നുന്നു .അദ്ദേഹത്തിന്റെ ഹീമാൻ ഇമേജ് ആയിരിക്കണം അതിനു കാരണം .അദ്ദേഹം അവസാനം ചെയ്ത ജോണി ഗദ്ദാർ , ലൈഫ് ഇൻ എ മെട്രോ, Apne പോലുള്ള സിനിമകളിലെ വൃദ്ധ കഥാപത്രങ്ങൾ പോലും ആ രീതിയിൽ ഉള്ളതാണ്