രാജു വാടാനപള്ളി

മതങ്ങളുടെ ബാഹുല്യം; അത്‌ അർത്ഥമാക്കുന്നതെന്ത്‌?.
———————————————————

ഇന്ന്‌ ഭൂമുഖത്ത്‌ 4200 മതങ്ങളുണ്ട്‌. പ്രത്യേകം ഓർമ്മിക്കുക, 42 അല്ല, നാലായിരത്തി ഇരുനൂറ്‌ ആണ്‌. എന്തുകൊണ്ടാണ്‌, സൂകരപ്രസവം പോലെ ഇത്രയധികം മതങ്ങള്‍ മനുഷ്യനുണ്ടായത്‌ ?

ഇതിന്റെയുത്തരം വളരെ ലളിതമാണ്‌.

എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും മഌഷ്യനിർമ്മിതമാണ്‌. മഌഷ്യന്റെ ഗന്ധമില്ലാത്ത ഒരു ദൈവവുമില്ല, ഒരു മതവുമില്ല. മതം മഌഷ്യന്റെ ഒരു സാംസ്‌കാരികോല്‍പ്പന്നമാണ്‌. ആ സാംസ്‌കാരികതയില്‍ മതം വരുന്നതോ വളരെ പില്‍ക്കാലത്തും. അതായത്‌ മഌഷ്യന്‌ ബുദ്ധിയും വെളിവും വെള്ളിയാഴ്‌ചയുമൊക്കെ നന്നായി വികസിച്ചതിന്‌ ശേഷം. ആദിമ മഌഷ്യന്‍, തന്റെ വികസിച്ചു വരുന്ന മസ്‌തിഷ്‌കത്തിന്റെ അടിത്തറയില്‍ നിന്ന്‌കൊണ്ട്‌, തനിക്ക്‌ അന്നം ലഭ്യമാക്കുന്നതിന്‌ വേണ്ട ഉപകരണം(ശിലായുധം) ഭാവനയില്‍ കണ്ട്‌, അത്‌ നിർമ്മിക്കുന്നതിഌം ആധുനികകാലത്ത്‌ ഒരാള്‍ ഗുഹയില്‍ കയറി ധ്യാനിക്കുമ്പോള്‍ തനിക്ക്‌ ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭ്യമാകുന്നു എന്ന്‌ ഭാവനയില്‍ കണ്ട്‌ പറയുന്നതിഌം ഇടയില്‍ കടന്ന്‌ പോയത്‌ സുദീർഘമായ 24 ലക്ഷം വർഷമാണ്‌.

Image result for christianഅപ്പോള്‍ എന്തുകൊണ്ടാണ്‌ മഌഷ്യന്‍ ഇത്രയേറെ മതങ്ങളെ സൃഷ്‌ടിച്ചത്‌?.

അതോ, അതിന്‌ കാരണം മഌഷ്യന്റെ സാംസ്‌കാരിക വികാസം എല്ലായിടത്തും ഒരേ പോലെയല്ല നടന്നത്‌. അതുകൊണ്ട്‌ പലയിടത്തും പലതരം സംസ്‌കാരങ്ങളുണ്ടായി. ഇങ്ങനെയുണ്ടായ സംസ്‌കാരങ്ങള്‍ അവരവരുടെ രീതിയില്‍ മതങ്ങളേയും ദൈവങ്ങളേയും സൃഷ്‌ടിച്ചത്‌ കൊണ്ടാണ്‌ ഇന്ന്‌ കാണുന്ന തരത്തിലുള്ള മതബാഹുല്യം ഉണ്ടായത്‌. അനവധി തലയുള്ള ദൈവങ്ങള്‍ മുതല്‍ രൂപമില്ലാത്ത ദൈവം വരെ ഈ സാംസ്‌കാരിക വൈവിധ്യത്തിന്റെ സൃഷ്‌ടികളാണ്‌.

അനവധി ലക്ഷം വർഷങ്ങളിലായി നടന്ന മഌഷ്യന്റെ വൈജ്ഞാനിക വികാസത്തില്‍ അവന്‌ പറ്റിയ ഒരു പമ്പരവിഡ്ഡിത്തമാണ്‌ മതത്തിന്റെ സൃഷ്‌ടി. മതം ഒരു തിന്‍മയാണ്‌. അത്‌ ശിലായുഗങ്ങളില്‍ ഒന്നിച്ചുനിന്നിരുന്ന മാനവപറ്റങ്ങളെ മതയുഗത്തില്‍ വേർപ്പിരിച്ചു നിർത്തി. ഇന്നും അത്‌ തുടരുന്നു. ബൗദ്ധിക വികാസത്തില വമ്പന്‍ പിഴ.

Image result for islamനോക്കു സുഹൃത്തെ, താങ്കള്‍ക്ക്‌ മേല്‍ ദൈവത്തിന്റെ ദൃഷ്‌ടിയെന്നുമില്ല. താങ്കളെ ദൈവം നിരീക്ഷിക്കുന്നു എന്നത്‌ മതബോധനം, താങ്കളുടെ മസ്‌്‌തിഷ്‌കത്തില്‍ മതം നിറച്ച തെറ്റായ അറിവാണ്‌. ആ അറിവിനെ തുടച്ചുനീക്കണമെങ്കില്‍, ദൈവം മഌഷ്യസൃഷ്‌ടിയാണെന്നുള്ള ഉള്ളുപൊള്ളിക്കുന്ന പരമസത്യം തലയില്‍ കയറ്റിയേ പറ്റു. എന്നീട്ട്‌ ആത്‌മീയ ബന്ധനമില്ലാതെ സ്വതന്ത്ര മഌഷ്യനായി ജീവിക്കു. സ്വാതന്ത്യ്രം ആസ്വദിക്കു.

Image result for hindu

രാജു വാടാനപള്ളി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.