അംഗീകരിച്ചാലും ഇല്ലെങ്കിലും ഉറവിടം ഇവിടെയാണ്

96

✍️രാജു വാടാനപ്പള്ളിയുടെ കുറിപ്പ്

അംഗീകരിച്ചാലും ഇല്ലെങ്കിലും ഉറവിടം ഇവിടെയാണ്‌.

അംഗീകരിച്ചാലും ഇല്ലെങ്കിലും ചിത്രങ്ങളില്‍ കാണുന്നവർ നമ്മുടെ വിദൂര ഭൂതകാല പ്രപിതാമഹന്‍മാർ തന്നെയാണ്‌.എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?. സംഗതി ഇത്രേയുള്ള; അവരെ നിർമ്മിച്ച ജീഌകള്‍ തന്നെയാണ്‌ ഇന്നും നമ്മെയും നിർമ്മിക്കുന്നത്‌. (പരിസ്ഥിതിയുടെ മാറ്റങ്ങളാല്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും). അപ്പോള്‍ ഒരു സംശയം വരാം.ഒരാള്‍ക്ക്‌ അവരുടെ അച്ഛഌം അമ്മയുമല്ലേ ജീഌകള്‍ നല്‍കുന്നത്‌, ആ നിലയില്‍ ഇവരുമായി എന്ത്‌ കണക്‌ക്ഷന്‍?.

ആ ബന്ധം അറുത്ത്‌ മുറിക്കാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധമാണ്‌. ജീഌകള്‍ സംഭാവന ചെയ്യുന്നത്‌ അച്ഛഌം അമ്മയും എന്നത്‌ ശരിയാണ്‌. എന്നാല്‍ ആ ജീഌകള്‍ അവരുടെ സ്വന്തമല്ല; കാരണം അവർക്ക്‌ കിട്ടിയത്‌ അപ്പൂപ്പനില്‍നിന്നും അമ്മുമ്മയില്‍നിന്നുമാണ്‌. അങ്ങനെ ആ ജനിതക ബന്ധം താഴോട്ട്‌ പോകും. ആയിരങ്ങളല്ല, പതിനായിരങ്ങളല്ല, ലക്ഷകണക്കിന്‌ വർഷങ്ങള്‍ താഴോട്ട്‌.

അങ്ങനെ ചെന്നെത്തുന്ന പൂർവപിതാക്കളും മാതാക്കളുമാണ്‌ ചിത്രങ്ങളിലുള്ളത്‌. എന്നാല്‍ ഈ ജനിതക ബന്ധം ഇവരില്‍ നില്‍ക്കുന്നില്ല. അത്‌ പിന്നെയും താഴോട്ട്‌ ്‌പോകും, കോടികണക്കിന്‌ വർഷങ്ങളോളം താഴോട്ട്‌. പ്രൈമേറ്റുകളിലൂടെ, സസ്‌തനികളലൂടെ, ഉരഗങ്ങളിലൂടെ, ഉഭയജീവികളിലൂടെ, മല്‍സ്യങ്ങളിലൂടെ (അതായത്‌ നട്ടെല്ലികളിലൂടെ) അങ്ങ്‌ താഴേക്ക്‌ കാംബ്രിയന്‍ യുഗത്തിലേക്ക്‌( 50കോടി വർഷം മുമ്പ്‌); അവിടെനിന്ന്‌ പ്രീകാംബ്രിയനിലെ ആദ്യകാല ജൈവരൂപങ്ങളിലേക്ക്‌. ഇത്‌ പരിണാമത്തിന്റെ അഭംഗുരമായ തുടർച്ചയുടെ ഫലം. ആ തുടർച്ചയില്‍ കഴിഞ്ഞ 32 ലക്ഷം വർഷം തൊട്ടുള്ള ജീന്‍വാഹകരാണ്‌ ചത്രത്തിലുള്ളത്‌.

പരിണാമപ്രക്രിയയിലെ ഈ വസ്‌തുതകളെ അറിയുമ്പോള്‍ തലക്ക്‌ തീ പിടിക്കുന്നുവോ. എങ്കില്‍ പഷ്‌ട്‌. വൈജ്ഞാനികാഗ്നിയില്‍ മതങ്ങളും ദൈവങ്ങളും വിശ്വാസങ്ങളും കത്തിച്ചാമ്പലാകേണ്ടതുണ്ട്‌. നോക്കു ഓംക്രിം സ്വാഹ എന്നു പറഞ്ഞപ്പോള്‍ പ്രപഞ്ചവും ജീവജാലങ്ങളും മഌഷ്യഌം ഉണ്ടായത്‌ , അതായത്‌ അത്‌ പറഞ്ഞവന്റെ, മഌഷ്യന്റെ മനസ്സില്‍ മാത്രമാണ്‌. വലിയ ചിത്രം, ആസത്രേലോപിത്തേക്കസ്‌ അഫാരന്‍സിസ്‌ ജോഡികള്‍.