Raju Vatanappally

കുറച്ച്‌ പശുഇറച്ചി ചുട്ടത്‌ എടുക്കട്ടെ

ചുട്ട ഇറച്ചിവെച്ച പാത്രം കണ്ടീട്ട്‌ ഓക്കാനവും അറപ്പും വെറുപ്പും തോന്നുന്നുണ്ടോ?.

അങ്ങനെ തോന്നിയിട്ട്‌ കാര്യമില്ല സുഹൃത്തേ; അത്‌ നമ്മുടെ പൂർവകാല ജീവിതമാണ്‌. സ്വന്തം വംശത്തിന്റെ തന്നെ തലയോട്ടിയെ പാത്രമാക്കിയ (പുനരുപയോഗിക്കാമെന്ന്‌ കണ്ടെത്തിയ) ജീവിതവ്യവസ്ഥയുടെ ചരിത്രമാണത്‌. ആധുനികതയുടെ പളപളപ്പില്‍, പൂർവചരിത്രം ഉണ്ടായിരുന്നുവെന്ന്‌ ഓർമ്മിപ്പിക്കാന്‍ ഇഷ്‌ടമില്ലാത്ത മതത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന താങ്കളുടെ നെഞ്ചിലേക്ക്‌ ആർക്കിയോളജിസ്‌റ്റുകള്‍ കോരിയിടുന്ന, വിജ്ഞാനത്തിന്റെ തീക്കുണ്ഡമാണിത്‌.

ശിലായുഗ പൂർവീകർ ഉപയോഗിച്ചിരുന്ന തലയോട്ടി പാത്രം.

14,700 വർഷം മുമ്പ്‌, പ്ലീസേ്‌റ്റാസീന്‍ യുഗത്തിന്റെ അവസാന ഘട്ടത്തില്‍, ഹിമയുഗത്തിന്റെ അവസാനവേളയില്‍; അന്നത്തെ നമ്മുടെ പൂർവപിതാമഹന്‍മാർ (ഗോഗ്‌സ്‌ കേവ്‌, ചെഡ്ഡാർ, ഇംഗ്ലണ്ട്‌) ഉപയോഗിച്ചിരുന്ന പാത്രമാണിത്‌. ഹിമം നിറഞ്ഞ പരിസ്ഥിതിയില്‍, ആ വന്യപ്രകൃതിയോട്‌ മല്ലടിക്കുമ്പോള്‍, അതിജീവനത്തിനായി നമ്മുടെ പൂർവികർക്ക്‌ തോന്നിയ ബുദ്ധിയാണ്‌ തലയോട്ടിപ്പാത്രം.

എന്നാല്‍, കഴിഞ്ഞ 3000 വർഷത്തിന്‌ ശേഷം മതങ്ങള്‍ ദൈവങ്ങളെ നിർമ്മിച്ച്‌, ആ ദൈവങ്ങള്‍ മഌഷ്യനെ സൃഷ്‌ടിച്ചപ്പോള്‍ അവന്‍ പിറന്ന്‌ വീണത്‌ നാഗരികതയിലേക്കാണ്‌. ചെമ്പുപാത്രങ്ങളും പിച്ചളപാത്രങ്ങളും ഇരുമ്പുപകരണങ്ങളുമൊക്കെയുള്ള; വിരസമായ ശിലായുഗ ജീവിതവ്യവസ്ഥയില്‍നിന്നും വ്യത്യസ്‌തമായി കണ്ണഞ്ചിപ്പിക്കുന്ന ആധുനിക ഭൗതികലോകത്തേക്കാണ്‌ മതം മഌഷ്യനെ പ്രസവിച്ചിട്ടത്‌.

ഇവിടെ മതം മനുഷ്യന്റെ പ്രാചീനതയെ നിഷേധിച്ചു, അങ്ങനെയൊന്ന്‌ ഇല്ലാതാക്കി.

ഈ അന്യായം താങ്കള്‍ കണ്ടുനില്‍ക്കുകയാണോ?; തിരിച്ചുപിടിക്കേണ്ടെ നമ്മുടെ പൂർവചരിത്രത്തെ?. അതിന്‌ നാം ആദ്യം ചെയ്യേണ്ടത്‌, ആധുനിക വൈജ്ഞാനികാഗ്നിയിലിട്ട്‌ നിഷ്‌ക്കരുണം ഈ ദൈവങ്ങളെ കത്തിച്ചുകളയുക എന്നതാണ്‌. താങ്കള്‍ ഉള്‍ക്കൊള്ളേണ്ട പ്രഥമപാഠം നമ്മുടെയെല്ലാം ഉല്‍പ്പത്തി ദൈവങ്ങളില്‍ നിന്നല്ല പിന്നെയോ, ഈ ശിലായുഗ പൂർവികരില്‍ നിന്നാണ്‌ എന്നുള്ളതാണ്‌. അവർ പകർത്തിക്കൊടുത്ത ജീഌകളാണ്‌ താങ്കളെ നിർമ്മിച്ചത്‌. നിങ്ങളുടെ നിർമ്മിതിയില്‍ നിങ്ങളുടെതായ ഒരു പങ്കുമില്ലെന്നറിയുക; ഒപ്പം നാം സൃഷ്‌ടിച്ച ദൈവങ്ങളുടേയും. എല്ലാം അവരുടെതാണ്‌, ആ പൂർവപിതാക്കളുടെ. വിശ്വാസികളായതുമൂലം നാം അവരോട്‌ വലിയ തെറ്റ്‌ ചെയ്‌തിരിക്കുന്നു. ലക്ഷകണക്കിന്‌ വർഷങ്ങളോളം ഭൂതകാലങ്ങളിലേക്ക്‌ നീണ്ട്‌പരന്ന്‌ കിടക്കുന്ന പ്രാചീനജീവിതമെന്ന പത്‌മതീർത്ഥത്തില്‍ മുങ്ങിനിവർന്നാലെ താങ്കള്‍ക്ക്‌ .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.