‘വായ കീറിയവന്‍’ ഒരു മണ്ണാങ്കട്ടയും തന്നില്ല. അവനവനു വേണ്ടത്‌ അവർ തന്നെ അന്വേഷിച്ചു കണ്ടെത്തണം

0
151

Raju Vatanappally

വീണ്ടും ഒരു ഓർമ്മിപ്പിക്കല്‍

അടിപൊളി വസ്‌ത്രങ്ങളും ധരിച്ച്‌, വിലയേറിയ മൊബൈലും കയ്യില്‍പിടിച്ച്‌ സുന്ദരകുട്ടപ്പന്‍മാരായി നടക്കുമ്പോള്‍ നാം ചിന്തിക്കാറേയില്ല; നമ്മുടെ പൂർവികതയെകുറിച്ച്‌. അങ്ങനെ ഒന്നുണ്ടായിരുന്നു എന്നത്‌ നമ്മുടെ ചിന്തയുടെ പരിസരത്ത്‌ പോലും വരില്ല. നമ്മുടെ അവസ്ഥ, പത്തായം പെറും ചക്കികുത്തും അമ്മവെക്കും ഉണ്ണിഉണ്ണും എന്നത്‌പോലെയാണ്‌; എന്നും ഇതുപോലെ ആയിരുന്നു എന്നതാണ്‌.

ഇന്നത്തെ സൗഭാഗ്യങ്ങളൊരുക്കി, അത്‌ ഉപഭോഗിക്കാന്‍ വേണ്ടി ദൈവം തങ്ങളെ സൃഷ്‌ടിച്ചത്‌പേലെയാണ്‌ പലരുടേയും ചിന്ത. എന്നാല്‍ നാം അറിയണം, അറിഞ്ഞേ തീരു, വളരെ സങ്കീർണ്ണവും പ്രയാസം നിറഞ്ഞതുമായ ഒരു ജീവിതാവസ്ഥ നമ്മുടെ പൂർവികർക്ക്‌ ഉണ്ടായിരുന്നു എന്ന്‌. ഇന്നത്തെ സുരക്ഷിതാവസ്ഥകളില്‍ നിന്നും വ്യത്യസ്‌തമായി തീർത്തും അരക്ഷിതമായ, വന്യപ്രകൃതിയിലായിരുന്നു നമ്മുടെ പൂർവികജീവിതം.

ചിത്രത്തിന്‍ കാണുന്നത്‌ പൂർവികർ അന്നം അനേ്വഷിച്ചിറങ്ങി, മൃഗങ്ങളെ കണ്ടെത്തി അവയെ വേട്ടയാടുന്ന രംഗമാണ്‌. വേട്ടയാടി ഒരു ഇരയെക്കിട്ടുക എന്നത്‌ അന്നത്തെ വന്യപ്രകൃതിയില്‍ എളുപ്പമുള്ള കാര്യമല്ല. കാരണം, അതേ ഇരയെ ഉന്നംവെച്ച്‌ നടക്കുന്ന മാംസഭുക്കുകളായ മറ്റ്‌ മൃഗങ്ങളും ഉണ്ട്‌. ആഹാരത്തിന്‌ വേണ്ടി ആ വന്യപ്രകൃതിയില്‍ മഌഷ്യജീവിയും ഇതരജീവികളും തമ്മില്‍ തുടർച്ചയായ മല്‍സരമായിരുന്നു. അതെ മല്‍സരമായിരുന്നു; കഴിഞ്ഞ 24 ലക്ഷം വർഷം മുതല്‍ കഴിഞ്ഞ 10,000 വർഷം വരെ. ഈ കാലയളവിലാണ്‌ മാംസവും നമ്മുടെ ഭക്ഷണപ്പട്ടികയില്‍ വരുന്നത്‌.

Image result for stone age"വായ കീറിയവന്‍ ഒരു മണ്ണാങ്കട്ടയും തന്നില്ല. അവനവഌവേണ്ടത്‌ അവർ തന്നെ അനേ്വഷിച്ച്‌ കണ്ടെത്തണം. ആ മല്‍സരാധിഷ്‌ഠിതലോകത്ത്‌ മറ്റ്‌ മൃഗങ്ങളെ അപേക്ഷിച്ച്‌ ശാരീരികമായി ദുർബലനായിരുന്ന മഌഷ്യന്‍ പിടിച്ച്‌ നിന്നത്‌ കൂട്ടായ്‌മയിലൂടെയായിരുന്നു. ഐ ക്യമത്യം മഹാബലം എന്നത്‌ അവിടെ കൃത്യമായി നടമാടി. ഏറ്റവും ദുർബലനായ, ഒരു കാലത്ത്‌ മറ്റ്‌ മൃഗങ്ങള്‍ കൊന്നിട്ടതിന്റെ ഉച്ഛിഷ്‌ടം മാത്രം ഭക്ഷിച്ചിരുന്ന മനഷ്യന്‍, പില്‍ക്കാലത്ത്‌ ജീവലോകത്തെ ഏറ്റവും വലുതും അപകടകാരിയുമായ വേട്ടക്കാരനായതിന്റെ പിന്നിലെ രാസസൂത്രം അവന്റെ, മറ്റൊരു മൃഗത്തിഌം പകരം വെക്കാനാവാത്ത, കൂട്ടായ്‌മയണ്‌. ശിലായുഗങ്ങളിലെ ഹിമയുഗങ്ങളേയും നേരിട്ടത്‌ അങ്ങനെത്തന്നെ. അതാണ്‌ മാനവന്റെ അതിജീവിനത്തിന്റെ പരമവാക്യം.

നോക്കു സുഹൃത്തേ, 24 ലക്ഷം വർഷം നീണ്ട പ്രാചീനശിലായുഗത്തെ (24 ലക്ഷം വർഷം മുതല്‍ കഴിഞ്ഞ 10,000 വർഷം വരെ) നമ്മുടെ പൂർവികർ നേരിട്ടത്‌ ഒരു ദൈവങ്ങളുടേയും സഹായമില്ലാതെ, അവരവർ തന്നെയായിരുന്നു. ഈ കാലയളവിലെ കഴിഞ്ഞ 40,000 വർഷത്തിന്‌ ശേഷമുള്ള ഉത്തരപ്രാചീന ശിലായുഗത്തില്‍, ഭാഷാവികാസം നന്നായി നടന്ന ഈ ഘട്ടത്തില്‍ പോലും അവരുടെ ശബ്‌ദസഞ്ചികയില്‍ ദൈവം എന്ന ഒരു വാക്കില്ല എന്ന വസ്‌തുത അറിയുക. അത്‌ കഴിഞ്ഞ 5,000 വർഷത്തിന്‌ ശേഷമുള്ള മഌഷ്യ മഌഷ്യനിർമ്മിതിയാണ്‌.

ചിന്തിക്ക്‌, ഭൂതകാലങ്ങളെ നന്നായി അനാവരണം ചെയ്യപ്പെട്ട ഇക്കാലത്ത്‌ വേണോ നമുക്ക്‌ ഒരു ദൈവം. വലിച്ചെറിയു താങ്കളുടെ അകതാരില്‍ നിന്ന്‌ ആ കീടത്തെ. എന്നീട്ട്‌ പൂർവികരോട്‌ നീതി പുലർത്തു.