ദൈവ സൃഷ്‌ടികളുടെ പോകുന്ന പോക്ക്‌ കണ്ടില്ലേ !

61

✍️ Raju Vatanappally

ദൈവ സൃഷ്‌ടികളുടെ പോകുന്ന പോക്ക്‌ കണ്ടില്ലേ!

ആറാം ദിവസം സൃഷ്‌ടിച്ച പടപ്പുകള്‍ ആണ്‌ ആ പോകുന്നത്‌. ആ പോകുന്നത്‌ ദേവാലയത്തിലെത്തി മുട്ട്‌കുത്തി പ്രാർത്ഥിക്കാനല്ല, തീർത്ഥാടനത്തിഌമല്ല; പിന്നെയോ, നായാട്ടുകാരും ഭക്ഷണം അലഞ്ഞ്‌ നടന്ന്‌ ശേഖരിക്കുന്നവരുമായ അവരുടെ ഒരു ദിവസത്തെ അന്നം തേടിയുള്ള പുറപ്പാടാണത്‌.
അവർ ആഫ്രിക്കയിലെ കലഹാരി മരുഭുപ്രദേശത്തെ ആദിമ നിവാസികളുടെ ഇന്നത്തെ പിന്‍മുറക്കാർ; അതെ, മഌഷ്യന്റെ പ്രാചീന സംസ്‌കാരം ഇന്നും വലിയ മാറ്റങ്ങളില്ലാതെ പിന്തുടരുന്നവർ ബുഷ്‌മെന്‍ ഗോത്രക്കാർ.

നാം ആധുനികർ, നാകരികത സൃഷ്‌ടിച്ചവർ, പ്രപഞ്ച സൃഷ്‌ടാക്കളായ കൂറ്റന്‍ ദൈവങ്ങളുള്ളവർ, റോക്കറ്റ്‌ യുഗത്തില്‍ ജീവിക്കുന്നവർ; നാമിതൊക്കെ ആയിട്ടും നമ്മുടെ സഹോദരങ്ങളായ അവർ ഇപ്പോഴും എന്തുകൊണ്ട്‌ വന്യപ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കുന്നു.
എന്തുകൊണ്ട്‌ ദൈവം അവരെ നമ്മുടെ സാംസ്‌കാരിക നിലവാരത്തിലേക്ക്‌ ഉയർത്തിയില്ല. പ്രപഞ്ച സൃഷ്‌ടാക്കള്‍ക്ക്‌ അസാദ്ധ്യമായിട്ടെന്താണുള്ളത്‌. ഇവിടെയാണ്‌ ദൈവമെന്ന മഌഷ്യന്റെ ഭാവനാസൃഷ്‌ടിയെ നാം തിരിച്ചറിയുന്നത്‌.

ഹിമയുഗം അവസാനിച്ച ശേഷം കഴിഞ്ഞ പതിനായിരം വർഷം തൊട്ട്‌ കാർഷികവൃത്തിയിലേക്കും കന്നുകാലിവളർത്തലിലേക്കും പ്രവേശിച്ച അന്നത്തെ മഌഷ്യർ; പിന്നീട്‌ അതിന്റെ അടിത്തറയില്‍ നാഗരികതയിലേക്കും തദഌസൃതമായ സാംസ്‌കാരികാഭ്യുന്നതിയിലേക്കും പതിയെ നീങ്ങുന്നു. ഈ സാംസ്‌കാരിക പരിസരത്തിലാണ്‌ മഌഷ്യന്‍ മതങ്ങളേയും ദൈവങ്ങളേയും സൃഷ്‌ടിക്കുന്നത്‌. അതിന്റെ ഉന്നതാവസ്ഥയാണ്‌ പ്രപഞ്ചസൃഷ്‌ടാക്കളടങ്ങിയ ഇന്നത്തെ ലോകമതങ്ങളുടെ രംഗപ്രവേശം. ഈ സാംസ്‌കാരിക ഭ്രമണത്തില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലെ മഌഷ്യരെല്ലാം പൂർവിക ജീവിതരീതികളില്‍ തന്നെ തങ്ങിനിന്നു.
നമ്മുടെ വികസിത സംസ്‌കാരം ഇരുതല വാളാണ്‌. അത്‌ നമുക്ക്‌ പുരോഗതി തന്നു. ഒപ്പം ദൈവവും മതങ്ങളുമടങ്ങിയ ഒരു വിഴുപ്പുഭാണ്ഡവും.