ഹമ്പമ്പോ, എന്തേയിത്‌? പ്രാചീനകാല കലപ്പയോ?

0
135

Raju Vatanappally

ഹമ്പമ്പോ, എന്തേയിത്‌? പ്രാചീനകാല കലപ്പയോ?

പരിണാമത്തിലൂടെ രൂപപ്പെട്ട ജൈവ വൈവിദ്ധ്യങ്ങളുടെ മുന്നില്‍ അമ്പരപ്പോടെ നില്‍ക്കുന്ന ഒരാള്‍.

ഇതാണ്‌ സുഹൃത്തെ ആ അമ്പരപ്പിക്കുന്ന ജൈവ പരമ്പരയിലെ ഒരേട്‌. ഇവനാണ്‌ സ്‌മിലോഡോണ്‍. ഒന്ന്‌ അവന്റെ ഫോസിലും മറ്റേത്‌ അതില്‍നിന്നും രൂപപ്പെടുത്തിയ ചിത്രവും. അമേരിക്കന്‍ ഭൂഖണ്ഡങ്ങളാണ്‌, ഇതിന്റെ അധിവാസകേന്ദ്രങ്ങള്‍. ജീവിതകാലം; കഴിഞ്ഞ 25 ലക്ഷം വർഷം മുതല്‍ കഴിഞ്ഞ 11,000 വർഷം വരെ. അതായത്‌ പ്ലീസ്‌റ്റോസീന്‍ യുഗം. മാർജ്‌ജാര വംശത്തില്‍പ്പെട്ട ഇവന്‍ ഭീകരനായ മാംസഭുക്കാണ്‌. അവന്റെ കൊടുവാള്‍ പോലത്തെ കോമ്പല്ലുകള്‍ നോക്കുക. ഒരു ജീവിക്കും രക്ഷപ്പെടാനാവില്ല അതില്‍നിന്നും; അത്‌ ആഴ്‌ന്നിറങ്ങിയാല്‍. ഹോ!!, എത്ര ഭീകരമായ കൊലയായിരിക്കും അത്‌. ശരിക്കും ഒരു കില്ലിംഗ്‌ മെഷീന്‍. പക്ഷേ, സ്‌മിലോഡോണ്‍, നീയറിഞ്ഞില്ല പ്രകൃതി നിനക്കനുവദിച്ച കാലയളവ്‌ എത്രയെന്ന്‌. പ്ലീസ്‌റ്റോസീനിലെ ഹിമം മൂടിയ പരിസ്ഥിതികള്‍ക്ക്‌ അഌയോജ്യമായിരുന്നു നിന്റെ ഡിസൈന്‍. അവിടെ നീ കസറി, അർമ്മാദിച്ചു.

Image result for smilodon"പക്ഷേ ആ നാള്‍ വന്നു. പ്ലീസ്‌റ്റോസീന്‍ അവസാനിച്ചു, പരിസ്ഥിതി മാറി, ഹിമം പോയി ചൂടുള്ള പരിസ്ഥിതി സംജാതമായി. നടന്ന സംഗതി ഇതാണ്‌; പ്ലീസ്‌റ്റോസീനില്‍ നിന്ന്‌ ഇന്നത്തെ കാലയളവായ ഹോളോസീനിലേക്കുള്ള (ചൂടുള്ള) പരിസ്ഥിതിമാറ്റം. ഇത്‌ നടക്കുന്നത്‌ കഴിഞ്ഞ 13,000 വർഷം തൊട്ട്‌ കഴിഞ്ഞ 8,000 വർഷക്കാലയളവില്‍. ഇവിടെയാണ്‌ ക്വാട്ടേനറി എക്‌സ്‌റ്റിംഷന്‍ ഇവന്റ്‌ എന്ന ഒരുപാട്‌ ജീവികളുടെ വംശവിനാശം സംഭവിക്കുന്നത്‌. സ്‌മിലോഡോണ്‍, അതില്‍ നീയും പെട്ടു. അതെ നിന്റെ ചീട്ട്‌ കീറി.

ഇതാണ്‌ പരിണാമം. ഹേ മനുഷ്യാ, നീയും അഹങ്കരിക്കണ്ടാ. നിനക്കും ഒരു നാള്‍ വരും. അന്ന്‌ , ഈ അണ്ഡകടാഹവും ജീവനും സൃഷ്‌ടിച്ചവനെന്ന്‌ നീ പറയുന്ന നിന്റെ ദൈവങ്ങളൊന്നും നിന്നെ രക്ഷിക്കാന്‍ വരില്ല. കാരണം അവരെല്ലാം നിന്റെ തലയില്‍ നിന്നുണ്ടായവരല്ലെ. ആ നാള്‍ വരും, അത്‌ ഇന്നോ നാളെയോ അല്ല.മനുഷ്യനിർമ്മിതമായ ആറാം കൂട്ട വംശവിനാശം തുടങ്ങിക്കഴിഞ്ഞു.