ഇത്‌ സത്യമെങ്കില്‍, ദൈവവും സത്യമാണ്

115

Raju Vatanappally

ഇത്‌ സത്യമെങ്കില്‍, ദൈവവും സത്യമാണ്‌.

ചിത്രത്തിലെ ചിത്രീകരണം ശ്രദ്ധിക്കുക. ഡിനോസോറിന്റെ, അതും ഡിനോസർ വിഭാഗത്തിലെ ഏറ്റവും ഭീകരനായ മാംസഭുക്ക്‌ ടിറാന്നോസോറസിനെ മെരുക്കി അതിനെ കടിഞ്ഞാണിട്ട്‌, അതിന്റെ പുറത്ത്‌ ഒരു സ്‌ത്രീ സവാരി ചെയ്യുന്നതാണ്‌ രംഗം. ഇത്‌ വസ്‌തുതയാണെങ്കില്‍ ദൈവവും വസ്‌തുതയാണ്‌. പക്ഷേ, ഈ ചിത്രം തെറ്റാണ്‌.അതുകൊണ്ടുതന്നെ ദൈവവും തെറ്റാകും.
എന്തുകൊണ്ടാണ്‌ അങ്ങനെ?.

ഭൂമിയിലെ ജീവികളുടെ പരിണാമ ചരിത്രത്തില്‍ ഡിനോസറുകളും മഌഷ്യരും ഏകകാലത്ത്‌ ജീവിച്ചവരല്ല. ധാരാളം സിനിമകള്‍, ഡോക്യുമെന്ററികള്‍, കഥകള്‍ ഇവയിലൂടെ നന്നായി പരിചയപ്പെട്ട ഡിനോസറുകള്‍ എന്നാല്‍, വളരെയധികം പേരും ഇപ്പോഴും ധരിച്ചിരിക്കുന്നത്‌ അവ ഈയടുത്ത കാലത്ത്‌ ജീവിച്ചിരിന്നിരുന്നവരാണ്‌ എന്നതാണ്‌. പക്ഷേ, വളരെ വിസ്‌തൃതമായ സമയവ്യത്യാസം ആണ്‌ ഈ രണ്ട്‌ ജീവികളും തമ്മിലുള്ളത്‌. അതെ, ഈ രണ്ടു ജീവികളും തമ്മിലുള്ള കാലവ്യത്യാസം ആറരക്കോടി വർഷത്തിന്റേതാണ്‌. കഴിഞ്ഞ 21 കോടിവർഷം മുതല്‍ തുടങ്ങി കഴിഞ്ഞ ആറരക്കോടി വർഷം വരെയുള്ള കാലം ( ജുറാസിക്ക്‌, ക്രിറ്റേഷ്യസ്‌ യുഗങ്ങള്‍); അതാണ്‌ ഡിനോസറുകളുടെ കാലം. ഈ കാലത്ത്‌ ഭൂമിയില്‍ മഌഷ്യഌമില്ല അവന്റെ പൂർവികരുമില്ല. ഉള്ളത്‌ മഌഷ്യനെ രൂപപ്പെടുത്തിയ സസ്‌തനകുലത്തിലെ ആദിമ നിസ്സാരന്‍മാരായിരുന്ന കുഞ്ഞു ജീവികള്‍. വസ്‌തുതയിതാണ്‌, ഡിനോസറുകള്‍ ഭൂമിയില്‍ നിന്നും പൂർണ്ണമായും വംശനാശയമടഞ്ഞതിന്‌ ശേഷം പിന്നെയും ആറരക്കോടി വർഷം കഴിഞ്ഞാണ്‌ മഌഷ്യന്‍ പരിണമിച്ചെത്തുന്നത്‌. രണ്ടു ജീവികളും ഒരു കാരണവശാലും നേർക്കുനേർ വരില്ല.

അപ്പോള്‍ ചിത്രത്തില്‍ കാണുന്നതോ?.

അത്‌ കലാകാരന്റെ ഭാവനയാണ്‌. അദ്ദേഹം ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ (കഴിഞ്ഞ 14.5 കോടി വർഷം മുതല്‍ കഴിഞ്ഞ 6.5 കോടി വർഷം വരെയുള്ള കാലം) പാശ്ചാത്തത്തില്‍ ഒരു ചിത്രം വരച്ചെന്നെയുള്ളു. കാലവ്യത്യാസം മറികടന്നുകൊണ്ട്‌ ക്രിറ്റേഷ്യസ്‌ യുഗത്തിലെ ഭീമാകാരന്റെ പുറത്ത്‌ സവാരി ചെയ്യുന്നതായി സങ്കല്‍പ്പിച്ച മഌഷ്യന്റെ മറ്റൊരു സങ്കല്‍പ്പനം മാത്രമാണ്‌ ദൈവം. ഇവിടെ ഡിനോസറുകള്‍ ജീവിച്ചിരുന്നതിന്‌ തെളിവുണ്ട്‌; അവയുടെ ഫോസിലുകള്‍.

എന്നാല്‍ ദൈവത്തിന്‌ ഉണ്ടെന്നതിന്‌ ഒരു തെളിവുമില്ല. മഌഷ്യന്‍ ഭാവനയില്‍ ദൈവത്തെ സൃഷ്‌ടിച്ചു എന്നതല്ലാതെ മറ്റെന്ത്‌ അസ്‌തിത്വമാണതിഌള്ളത്‌. ഭൂമിയില്‍ ജീവന്‍ ആരംഭിച്ചീട്ട്‌ 400 കോടി വർഷത്തോളമായി. ജീവന്റെ നിർവിഘ്‌നമായ ആ പ്രയാണത്തില്‍ മറ്റൊരു കാലത്തുമുണ്ടാകാത്ത ദൈവം, മഌഷ്യന്‍ ഉണ്ടായി പിന്നെയും ലക്ഷകണക്കിന്‌ വർഷങ്ങള്‍ കഴിഞ്ഞ്‌; കഴിഞ്ഞ 3000 വർഷത്തിന്‌ ശേഷം എങ്ങനെ പ്രപഞ്ചസൃഷ്‌ടാക്കളുടെ രൂപത്തില്‍ പൊന്തിവന്നു?. അത്‌ ചിത്രത്തിലെ ഡിനോസറിന്റെ പുറത്തുള്ള സവാരിപോലെ ശുദ്ധഭാവനയാണ്‌. ജീവലോകത്ത്‌ മഌഷ്യന്‌ മാത്രം സാദ്ധ്യമായ സിദ്ധി.

ഇന്നും അകലാത്ത ഭീതി.
ആറരക്കോടി വർഷം കഴിഞ്ഞീട്ടും ഭൂമുഖത്ത്‌ നിന്ന്‌ എല്ലാ ഡിനോസറുകളും ഉന്മൂലനം ചെയ്യപ്പെട്ടീട്ടും അകലാത്ത ഭീതിയാണ്‌ ഇപ്പോഴും അവയുടെ ഫോസിലുകള് കാണുമ്പോള് ഉള്ളത്‌. ആ കുറ്റിക്കോല് പോലത്തെ കൂർത്ത കോമ്പല്ലുകളിലേക്ക്‌ നോക്കുമ്പോള് തന്നെ രക്‌തം തണുത്തുറയും.
ഇത്‌ ദൈവസൃഷ്‌ടിയല്ല. പിന്നെയോ പരിണാമത്തിലൂടെ ലക്ഷകണക്കിന്‌ വർഷങ്ങളെടുത്ത്‌കൊണ്ടുള്ള രൂപപ്പെടലാണിത്‌. കഴിഞ്ഞ 24.5 കോടിവർഷം തൊട്ട്‌ തുടങ്ങി കഴിഞ്ഞ 6.5 വർഷം വരെയുള്ള മെസോസോയിക്‌ മഹായുഗത്തിലെ (ഉപയുഗങ്ങള്, ട്രയാസിക്‌, ജുറാസിക്‌, ക്രിറ്റേഷ്യസ്‌) ഡിനോസോറിയന് പരിണാമത്തിലെ ഒരു ഉന്നതഘട്ടമാണ്‌ ചിത്രത്തിലുള്ളത്‌. ഭീമാകാരന് മാംസഭുക്ക്‌, ടി റെക്‌സ്‌.
പന്ത്രണ്ട്‌ ടണ്ണോളം വരുന്ന അവന്‌, അതേപോലത്തെ ഭീമാകാരന്മാർ തന്നെയാണ്‌ ഭക്ഷണം; അല്ലാതെ 60 കിലോയോളം വരുന്ന മഌഷ്യന് അവന്റെ പല്ലിന്റെ ഇടയിലേക്കില്ല. ദൈവത്തിന്റെ ആറ്‌ ദിവസത്തെ സൃഷ്‌ടികളാണ്‌ ഭൂമിയിലെ എല്ലാ ജീവികളും എന്ന മതം പറഞ്ഞ ഭൂലോക പമ്പരവിഡ്ഡിത്തം, അതിലെ കാട്ടം കളഞ്ഞാല് മഌഷ്യഌള്പ്പെടെയുള്ള ഇന്നത്തെ എല്ലാ ജീവികളും ഡിനോസറുകളും തമ്മിലുള്ള കാലവ്യത്യാസം ആറരക്കോടി വർഷത്തിന്റേതാണ്‌.
മതങ്ങളിലെ സൃഷ്‌ടികഥകള് വിശ്വസിക്കുന്നവർക്ക ്‌(ഇപ്പോള് സൃഷ്‌ടിയുടെ ആരംഭം തള്ളിത്തള്ളി താഴോട്ട്‌ നീക്കി കഴിഞ്ഞ പതിനായിരം വർഷം എന്നാക്കിയിട്ടുണ്ട്‌.) കോടികണക്കിന്‌ വർഷങ്ങള്ക്ക്‌ മുമ്പേ ഇവിടെ ജീവിതമുണ്ടായിരുന്നു എന്നത്‌ അസഹനീയമായ അറിവാണ്‌. രണ്ട്‌ വ്യത്യസ്‌തമായ വിദൂര കാലഘട്ടങ്ങളില് ജീവിച്ച രണ്ട്‌ വ്യത്യസ്‌തരായ ജീവികള് മുഖാമുഖം വരികയാണിവിടെ. കാഴ്‌ചക്ക്‌ അത്‌ കൗതുകമാണെങ്കിലും അറിയാന് താല്പ്പര്യമുള്ളവർക്ക്‌ പരിണാമത്തിന്റെ വാചാലതയാണിവിടെ കാണാന് കഴിയുക. അതായത്‌ ആറ്‌ ദിവസത്തെ സൃഷ്‌ടിയല്ല, പിന്നെയോ കോടികണക്കിന്‌ വർഷത്തെ തുടർച്ചയായ മാറ്റങ്ങളുടെ, പരിണാമത്തിന്റെ ഫലമായാണ്‌ രണ്ടു ജുവികളും ഉണ്ടായത്‌ എന്നതാണ്‌ വസ്‌്‌തുത.
പരിണാമത്തിലൂടെ രൂപപ്പെട്ടതാണ്‌ മഌഷ്യന്. അവന്‌ ചിന്തിക്കുവാഌം വസ്‌തുതകളെ
കണ്ടെത്തുവാഌമുള്ള മസ്‌തിഷ്‌കം ലഭ്യമായതും പരിണാമത്തിലൂടെതന്നെ. അല്ലാതെ തലച്ചോറ്‌ ദൈവം നല്കിയതല്ല. മറിച്ച്‌ തലച്ചോറാണ്‌ ദൈവത്തെ സൃഷ്‌ടിച്ചത്‌, മതങ്ങളെ നിർമ്മിച്ചത്‌. ഈ ലളിത സത്യം മനസ്സിലാക്കാത്തിടത്തോളം കാലം ദൈവം നമ്മെ ഭരിക്കും.

മിത്തും യഥാർത്ഥ്യവും നേരിന്‌ നേർക്കുനേർ വരുമ്പോള്‍.

ചിത്രം 1
കഴിഞ്ഞ 70 ലക്ഷം വർഷത്തോളം നീണ്ട മഌഷ്യപരിണാമ പ്രക്രിയ, അതിലെ ചില പ്രതേ്യ കഘട്ടത്തിലെ മഌഷ്യപൂർവികരെ കാലാഌക്രമികമായി ചിത്രീകരിച്ചിരിക്കുകയാണ്‌ ഒന്നാം ചിത്രത്തില്‍ (ഈ പൂർവിക മഌഷ്യർ ഒട്ടനവധി പേരുണ്ട്‌). അനവധി കാലങ്ങളായി മഌഷ്യന്‍, സ്വന്തം ഉല്‍പ്പത്തിയുടെ രഹസ്യം ചുരുളഴിക്കാനായി നടത്തിയ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും മറ്റ്‌ ഇതര ഭൂഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ ഒട്ടനവധി പൂർവിക മഌഷ്യരുടെ ഫോസിലുകളുടെ കൃത്യമായ ക്രമീകരണം വഴിയാണ്‌ ഈ ചിത്രം രൂപപ്പെടുത്തിയത്‌.

ഈ പരിണാമചരിത്രത്തില്‍ മഌഷ്യന്‍ ഒറ്റയടിക്ക്‌ ജീവിതരംഗത്ത്‌ പൊടുന്നനെ പ്രത്യക്ഷപ്പെട്ടവനല്ലെന്നും മറിച്ച്‌, ഒട്ടേറെ പൂർവികമഌഷ്യ വിഭാഗങ്ങളിലൂടെയാണ്‌ നാം നാമായിത്തീർന്നത്‌ എന്ന്‌ വ്യക്‌തമാക്കിത്തരുന്നു. ഇവിടെ മഌഷ്യന്‍ മഌഷ്യനായിത്തീരാന്‍ എടുത്ത കാലയളവ്‌, അതായത്‌ സഹേലാന്‍ന്ത്രോപ്പോസ്‌ ഛാഡെന്‍സിസില്‍ നിന്നും ആധുനിക മഌഷ്യനിലേക്കുള്ള ദൂരം സുദീർഘമായ 70 ലക്ഷം വർഷമാണെന്നത്‌ ഓർമ്മിക്കുക.ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട്‌.

ഇന്ന്‌ ഫോസിലുകളിലൂടെ തിരിഞ്ഞുനോക്കുമ്പോള്‍ 70 ലക്ഷം വർഷം മുമ്പ്‌ മഌഷ്യപരിണാമ പ്രക്രിയ ആരംഭിച്ചു എന്ന്‌ പറയാമെങ്കിലും അത്‌ അവിടെ നില്‍ക്കുകയില്ല. കാരണം അത്‌ അതിന്‌ മുമ്പത്തെ 400 കോടി വർഷത്തോളം നീണ്ട അഭംഗുരമായ ജൈവപരിണാമ പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ്‌. അതെ, ആർക്കിയന്‍ യുഗത്തില്‍(കഴിഞ്ഞ 400 കോടി വർഷം മുതല്‍ കഴിഞ്ഞ 250 കോടിവർഷം വരെയുള്ള കാലം) ഭൂമി തണുത്തതിന്‌ ശേഷം രൂപപ്പെട്ട ആദിമ ജൈവരൂപങ്ങള്‍, അവയെ നിർമ്മിച്ച ജീഌകള്‍ക്ക്‌ പില്‍ക്കാലത്ത്‌ സംഭവിച്ച എണ്ണമറ്റ ജനിതക മാറ്റങ്ങളിലൂടെ ഉണ്ടായ ബഹുസഹസ്രം ജീവിപരമ്പരകളിലെ ഇന്നത്തെ പതിപ്പ്‌ മാത്രമാണ്‌ മഌഷ്യന്‍.
ഇനി രണ്ടാമത്തെ ചിത്രം.

ഇത്‌ ഏദന്‍തോട്ടം,
അവിടെ ദൈവം ഓംക്രീം ഐ സ്‌ക്രീം സ്വാഹാ എന്നു പറഞ്ഞപ്പോള്‍, ക്ലാ ക്ലാ ക്ലീ ക്ലീ ക്ലു ക്ലു അതാ മുറ്റത്തൊരു മൈന എന്നുപറഞ്ഞപോലെ നിത്യശുന്യതയില്‍ നിന്നും മഌഷ്യന്‍, അതാ ഭൗതിക വസ്‌്‌തുവായി മാറുന്നു. കഴിഞ്ഞ ആറാം നൂറ്റാണ്ട്‌ വരെയുള്ള കാലത്ത്‌ പന്നി പെറും പോലെ പെറ്റുകൂട്ടിയ മതങ്ങള്‍, അവയുണ്ടാക്കിയ സൃഷ്‌ടികഥകള്‍, അന്ന്‌ അവർക്കത്‌ ശരിയായിരുന്നുവെങ്കിലും ഇന്ന്‌ അവയെല്ലാം ഭൂലോക പമ്പരവിഡ്ഡിത്തങ്ങളാണ്‌. പ്രശ്‌നം ഇതാണ്‌. മിത്തും യാഥാർത്ഥ്യവും നേർക്കുനേർ വരുന്നു. താങ്കള്‍ ഏത്‌ പക്ഷത്ത്‌.

ദൈവം മഌഷ്യന്റെ സൃഷ്‌ടി.

ചിത്രത്തിലെ ചിത്രീകരണം, ശിലായുഗ മഌഷ്യന്‍ ഭക്ഷണത്തിനായി ഒരു കാട്ടുകാളയെ വേട്ടയാടുന്നതാണ്‌. കഴിഞ്ഞ പതിനായിരം വർഷത്തിന്‌ താഴോട്ടുള്ള കാലങ്ങളില്‍ മഌഷ്യന്റെ പരിണാമ ചരിത്രത്തില്‍ ഇത്തരം രംഗങ്ങള്‍ കാണാം. അതിഌമപ്പുറത്ത്‌ പ്രാചീന ശിലായുഗം (പാലിയോലിത്തിക്‌ ഏജ്‌, കഴിഞ്ഞ 24 ലക്ഷം വർഷം മുതല്‍ തുടങ്ങി കഴിഞ്ഞ പതിനായിരം വർഷം വരെയുള്ള കാലം) മുഴുവന്‍ ഇതു തന്നെയായിരുന്നു കാഴ്‌ച.

No photo description available.പ്രാചീന ശിലായുഗം, അത്‌ മഌഷ്യന്‍ പാറകഷണങ്ങള്‍, അസ്ഥികള്‍, മരകഷണങ്ങള്‍ എന്നിവയെല്ലാം ഉപകരണങ്ങളാക്കി ആഹാരം തേടുന്നതില്‍ ശ്രദ്ധയൂന്നിയ കാലം. ഈ കാലയളവ്‌ മാനവന്റെ ഉപകരണ നിർമ്മാണ സംസ്‌കാരത്തിന്റെ 99 ശതമാനത്തോളം വരും. നോക്കു, ഈ കാലഘട്ടം മുഴുവന്‍ നമ്മുടെ പൂർവികർ അക്കാലങ്ങളിലെ വന്യപ്രകൃതിയില്‍, അതത്‌ കാലത്തെ വന്യമൃഗങ്ങളോടപ്പം അതിജീവനത്തിനായുള്ള സമരത്തിലായിരുന്നു. സദാ ജാഗരൂഗമായ, കണ്ണൊന്ന്‌ തെറ്റിയാല്‍ മറ്റ്‌ മൃഗങ്ങള്‍ക്കിരയായേക്കാവുന്ന ആ സങ്കീർണ്ണ പരിതസ്ഥിതിയില്‍ മഌഷ്യന്‍ ദൈവവിശ്വാസി ആയിരുന്നു എന്നുപറഞ്ഞാല്‍ അതിനേക്കാളും വലിയ വിഡ്ഡിത്തരം ഉണ്ടാവില്ല. അവന്റെ മനസ്സില്‍, ഇന്നത്തെ ഭക്ഷണത്തിന്‌ വേണ്ട മൃഗത്തെ എങ്ങനെ തരപ്പെടുത്താം എന്നതായിരുന്നു എല്ലായ്‌പ്പോഴെത്തെയും ചിന്ത. അവിടെ സൃഷ്‌ടാവായ ദൈവം എന്ന ഇന്നത്തെ മഌഷ്യന്റെ പമ്പര വിഡ്ഡിത്തരം ഇല്ലായിരുന്നു.

ദൈവം പൂജ്യമായ, ശിലായുഗത്തിലെ 99 ശതമാനം വരുന്ന ആ കാലഘട്ടത്തില്‍ നിന്നും, ബാക്കി ഒരു ശതമാനം വരുന്ന കഴിഞ്ഞ പതിനായിരം വർഷത്തിന്‌ ശേഷമുള്ള ഇന്നത്തെ കാലത്ത്‌ ദൈവം എങ്ങനെ ഉണ്ടായി?. ദൈവത്തിന്‌ മുമ്പേ മഌഷ്യഌണ്ടായിരുന്നു എന്ന്‌ ഏറ്റവും വ്യക്‌തമായ ഇക്കാലത്ത്‌, അത്‌ എങ്ങനെയുണ്ടായി എന്നറിയാനാണോ പ്രയാസം. അത്‌ മഌഷ്യ സൃഷ്‌ടിതന്നെ.
ആ നശിച്ചകാലം, അതെ ആ നശിച്ചകാലം തന്നെ, കഴിഞ്ഞ അയ്യായിരം വർഷം തൊട്ട്‌ മെസോപൊട്ടേമിയായിലെ സുമേറിയക്കാരുടെ ജില്ലാ ദൈവങ്ങള്‍ തൊട്ട്‌ ഇങ്ങോട്ട്‌, കഴിഞ്ഞ ആയിരത്തിനാനൂറ്‌ വർഷം മുമ്പ്‌ ഉണ്ടായ അവസാനത്തെ പ്രപഞ്ചസൃഷ്‌ടാവ്‌ വരെയുള്ള എല്ലാ കാക്കിരികൂക്കിരി ദൈവങ്ങളും മഌഷ്യന്റെ ഭാവനാ സൃഷ്‌ടികളാണ്‌. ശിലായുഗ മഌഷ്യനില്‍ നിന്നും ഇന്നത്തെ മഌഷ്യനെ വ്യത്യസ്‌തനാക്കുന്നത്‌, നമ്മുടെ അത്യധികം വികസിച്ച ഉപകരണങ്ങളും അവ നിർമ്മിക്കുന്നതിന്‌ നാം ആർജിച്ച അറിവുകളുമാണ്‌. ശിലായുഗ അറിവില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ആയിരം മടങ്ങ്‌ പരിഷ്‌കരിക്കപ്പെട്ടതാണ്‌ ഇന്നത്തെ അറിവുകളും ഉപകരണങ്ങളും. എന്നാല്‍ ആ അറിവുകള്‍ക്കൊപ്പം നാം പേറേണ്ടിവന്ന ദുരിതങ്ങളാണ്‌ ദൈവങ്ങള്‍. ഈ ചുമട്‌ ഇറക്കിവെക്കണമെങ്കില്‍ നാം നമ്മുടെ ചരിത്രം പഠിക്കുകയേ നിവൃത്തിയുള്ളു.

അഗാധതകളില്‍ നിന്നുള്ള അറിവുകള്‍.

ഭൂമിയിലെ ജീവികളുടെ ചരിത്രം പറയുന്നു; ഭൂതലത്തിലെ ജീവികളൊന്നും തന്നെ ദൈവസൃഷ്‌ടികളല്ല എന്ന്‌. അതിന്‌ കാരണം, മഌഷ്യന്റെ സൃഷ്‌ടികള്‍ എന്നനിലയില്‍ ഇന്നത്തെ മതങ്ങളും ദൈവങ്ങളും ഉണ്ടാകുന്നത്‌ കഴിഞ്ഞ മുവ്വായിരം വർഷത്തിന്‌ ശേഷമാണ്‌. എന്നാല്‍ അതിന്‌ എത്രയോ കാലം മുമ്പ്‌, അല്ല, യുഗങ്ങള്‍ക്ക്‌ മുമ്പ്‌ ഭൂമിയില്‍ ജീവികളുണ്ടായിരുന്നു.

കഴിഞ്ഞ മുവ്വായിരം വർഷം തൊട്ട്‌ തുടങ്ങുന്ന പ്രപഞ്ചസൃഷ്‌ടാക്കള്‍ എന്ന മെഗാസ്‌്‌റ്റാർ ദൈവ പരമ്പരയിലെ, ആറാം നൂറ്റാണ്ടിലെ അവസാനത്തെ ദൈവത്തിഌം അറിവില്ലായിരുന്നു ഭൂമിയിലെ ജീവന്റെ പഴക്കം. കാരണം അവരെല്ലാം മഌഷ്യന്റെ സൃഷ്‌ടികളാണ്‌, അതുകൊണ്ടുതന്നെ അന്നത്തെ മഌഷ്യരുടെ അറിവുകളേ ആ ദൈവങ്ങള്‍ക്ക്‌ ഉണ്ടാകു.

ചിത്രങ്ങളിലേക്ക്‌ നോക്കു. പൂർവ ജീവിപരമ്പരകളുടെ ആഴങ്ങളില്‍ നിന്നും, അതെ ആറാം നൂറ്റാണ്ട്‌ വരെയുള്ള കാലങ്ങളില്‍ ദൈവ സൃഷ്‌ടിനടത്തിയ പൂർവിക മഌഷ്യരുടെ വിചിത്ര ഭാവനകളില്‍ പോലും കടന്നുവരാത്ത ആഴത്തിലുള്ള കാലത്തുനിന്നും, ഇന്നത്തെ മഌഷ്യന്‍ ഉയർത്തിയെടുത്ത അറിവാണത്‌. ഏഴ്‌ കോടി വർഷം മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗത്തില്‍ ജീവിച്ച, ഡിനോസർ വിഭാഗത്തിലെ, ഒമ്പത്‌ മീറ്ററോളം നീളം വരുന്ന കോറിത്തോസോറസിന്റെ ഫോസിലാണത്‌. മറ്റേത്‌ ഫോസിലില്‍ നിന്നും രൂപീകരിച്ച ചിത്രം.

ഭീമാകാരന്‍മാരായ ഒട്ടനവധി തരം ഡിനോസറുകള്‍ ജീവിച്ചിരുന്ന കാലമാണ്‌ ക്രിറ്റേഷ്യസ്‌ യുഗം. കഴിഞ്ഞ 14.5 കോടി വർഷം തൊട്ട്‌ തുടങ്ങി കഴിഞ്ഞ 6.5 കോടി വർഷം വരെയുള്ള ഈ ക്രിറ്റേഷ്യസ്‌ യുഗത്തില്‍ നിന്നും മഌഷ്യന്‍ ഉയർത്തിയെടുത്ത ഫോസിലുകള്‍, അവ ഉല്‍പ്പാദിപ്പിച്ച അറിവുകള്‍, അത്‌ നിരവധിയാണ്‌.
മതം സൃഷ്‌ടിച്ച മഌഷ്യന്റെ പുരാതന വിഡ്ഡിത്തങ്ങള്‍, അവന്റെ തന്നെ സൃഷ്‌ടിയായ ദൈവത്തിന്റെ വായിലൂടെ വന്നതാണ്‌, ജീവികളെ എല്ലാം ആറ്‌ ദിവസം കൊണ്ട്‌ സൃഷ്‌ടിച്ചു എന്നത്‌. കഴിഞ്ഞകാല മണ്ടത്തരങ്ങളുടെ സമാഹാരമായ മതഗ്രന്ഥങ്ങളും പാലിയന്തോളജി (ഫോസിലുകളെകുറിച്ചുള്ള പഠനശാഖ) പുറത്ത്‌ കൊണ്ടുവരുന്ന വസ്‌തുനിഷ്‌ഠമായ അറിവുകളും തമ്മില്‍ പൊരുത്തപ്പെടില്ല.

മഌഷ്യന്‍ അറിവ്‌ ്‌ഉല്‍പ്പാദിപ്പിക്കുന്ന ഒരു ജീവിയാണ്‌. കഴിഞ്ഞ 24 ലക്ഷം തൊട്ട്‌ തുടങ്ങി ഇന്നും അഭംഗുരം തുടരുന്ന ആ വൈജ്ഞാനിക യാത്രയില്‍ ഇടക്കാലത്ത്‌ വെച്ച്‌ കാലില്‍ തറച്ച മുള്ളാണ്‌ ദൈവം എന്നത്‌. ഇന്ന്‌ അത്‌ പഴുത്ത്‌ ആകെ ചലം കെട്ടിനില്‍ക്കുന്നു. ആ മുള്ളിനെ എടുത്ത്‌ കളയാന്‍ നമുക്ക്‌ ഒരോരുത്തർക്കും ബാദ്ധ്യതയുണ്ട്‌.

ഇതാണ്‌ തുടക്കം.

No photo description available.ആ കല്ല്‌ കണ്ടീട്ട്‌ കൈ തരിക്കുന്നുണ്ടോ സുഹൃത്തെ, പട്ടിയെ എറിയാന്‍. അങ്ങനെ തോന്നരുതേ എന്ന്‌ വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതൊരു എളിയ തുടക്കമാണ്‌; പക്ഷേ മാനവരാശിയുടെ എക്കാലത്തേയും ഏറ്റവും വലിയ കുതിച്ചു ചാട്ടമാണ്‌. താങ്കള്‍ ഈ കുറിപ്പ്‌ വായിക്കുന്നത്‌ മൊബൈലിലൂടെ ആയിരിക്കും. എന്നിരുന്നാലും, എപ്പോഴെങ്കിലും താങ്കള്‍ ചിന്തിച്ചീട്ടുണ്ടോ ആ മൊബൈലിന്റെ, അല്ലെങ്കില്‍ മൊത്തം സാങ്കേതിക വിദ്യകളുടെ പൂർവികതകളെ കുറിച്ച്‌, ഇന്നലെകളെ കുറിച്ച്‌ പതിയെ പതിയെ കാലങ്ങളിലൂടെ താഴോട്ടിറങ്ങി ചെന്നാല്‍ എവിടെയെത്തുമെന്ന്‌. ഇല്ലെങ്കില്‍ ഇതാ ആ ഉത്ഭവസ്ഥാനമാണ്‌ ചിത്രത്തില്‍ കാണുന്നത്‌.

ഇതാണ്‌ മാനവന്റെ ഉപകരണ നിർമ്മാണ സാേങ്കിതിക വിദ്യയുടെ ആരംഭസ്ഥാനം. ആ കല്ലിന്‍കഷണം ഉണ്ടായിട്ട്‌ കോടികണക്കിന്‌ വർഷങ്ങള്‍ ആയിക്കാണും. എന്നാല്‍ ആ കല്ലിനെ ഈ ആകൃതിയിലാക്കിയത്‌ മഌഷ്യനാണ്‌; ഇന്നത്തെ മാനവന്റെ പൂർവികരാണ്‌. ഇരുപത്തിനാല്‌ ലക്ഷം വർഷം മുമ്പ്‌, ഇന്നത്ത മഌഷ്യന്റെ പൂർവികന്‍ ഹോമോ ഹാബിലിസ്‌ അവരുടെ 630 ക്യുബിക്‌ സെന്റീമീറ്ററോളം വരുന്ന തലച്ചോറ്‌ കൊണ്ട്‌ (ഇന്നത്തേത്‌ 1350 ക്യുബിക്‌ സെന്റീമീറ്റർ) പറ്റാവുന്നവിധം ചിന്തിച്ചും ഭാവനചെയ്‌തും വിശകലനം ചെയ്‌തും നിർമ്മിച്ചെടുത്ത മാനവപരിണാമ ചരിത്രത്തിലെ ആദ്യത്തെ ഉപകരണം ആണിത്‌. ഇതിന്റെ പേര്‌ ഓള്‍ഡോവാന്‍ ടൂള്‍സ്‌.

നമുക്ക്‌ തോന്നാം, എത്രയോ അപരിഷ്‌കൃതം ആണ്‌ ഈ ഉപകരണം എന്ന്‌. പക്ഷേ, നാം തിരിച്ചറിയേണ്ട ഒരു വസ്‌തുതയുണ്ട്‌; 24 ലക്ഷം വർഷം മുമ്പ്‌ താന്‍സാനിയായിലെ ഓള്‍ഡുവായ്‌ നദീതടത്തില്‍ നിന്ന്‌, പൂർവികന്‍ ഹാബിലിസ്‌ ഒരു കല്ലെടുത്ത്‌ വശങ്ങള്‍ തട്ടിക്കളഞ്ഞ്‌ ഈ ഉപകരണമുണ്ടാക്കിയപ്പോള്‍ സംഭവിച്ചത്‌ മഌഷ്യവംശത്തിന്റെ ആകമാനമുള്ള വൈജ്ഞാനികോല്‍പ്പാദനത്തിന്റെ ഉല്‍ഘാടന മഹാമഹമായിരുന്നു. പിന്നീട്‌ വളരെ പതിയെ പതിയെ പലവിധ മഌഷ്യ പൂർവിക വിഭാഗങ്ങളിലൂടെ വികസിച്ച്‌ വികസിച്ച്‌; ആ അറിവുകള്‍(ഉപകരണങ്ങള്‍) ഇന്നത്തെ മഌഷ്യനിലെത്തിയപ്പോള്‍ അതൊരു വൈജ്ഞാനിക സാഗരമായിമാറി. എല്ലാ അറിവുകളും മഌഷ്യന്റെ സൃഷ്‌ടിയാണ്‌. തെറ്റായാലും ശരിയായാലും എല്ലാ അറിവുകളും മഌഷ്യമസ്‌തിഷ്‌കത്തിന്റെ സൃഷ്‌ടികളാണ്‌. 24 ലക്ഷം വർഷത്തെ തുടർച്ചയായുള്ള മസ്‌തിഷേ്‌കാപയോഗത്തിന്റെ പരിണിതഫലം.

ഇവിടെയാണ്‌ നാം ചിന്തിക്കേണ്ടത്‌, കൂലങ്കക്ഷമായിത്തന്നെ. തലച്ചോറിന്‌ പണികൊടുത്താല്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. എല്ലാഅറിവുകളും മഌഷ്യസൃഷ്‌ടി ആയതിനാല്‍ ദൈവങ്ങളും മതങ്ങളും വിശ്വാസങ്ങളും മാനവന്റെ നിർമ്മിതിതന്നെ. എല്ലാ ദൈവങ്ങളും മഌഷ്യ നിർമ്മിതികളാണ്‌. എല്ലാം ഓരോരോ കാലത്തെ മഌഷ്യസൃഷ്‌ടികള്‍. അതുകൊണ്ടാണല്ലോ അയ്യായിരം വർഷം മുമ്പത്തെ പീക്കിരി ദൈവത്തില്‍ നിന്ന്‌, പിന്നീട്‌ അറിവിന്റെ നിലവാരം ഉയർന്നപ്പോള്‍, ആറാം നൂറ്റാണ്ടിലെ പ്രപഞ്ച സൃഷ്‌ടാവിനെ അവന്‍ നിർമ്മിച്ചത്‌. എന്നാല്‍ നാം ഇന്ന്‌ കാണുന്നതോ, മഌഷ്യന്‍ അവന്റെ തന്നെ അറിവിന്റെ അടിമയാകുന്ന അസഹനീയ കാഴ്‌ചയും.