മതങ്ങള്‍ക്ക്‌ അമ്മാനമാടാനുള്ളതല്ല; ഭൂമിയിലെ ജീവിതം

141

Raju Vatanappally

മതങ്ങള്‍ക്ക്‌ അമ്മാനമാടാനുള്ളതല്ല; ഭൂമിയിലെ ജീവിതം

കഴിഞ്ഞ 3000 വർഷത്തിന്‌ ശേഷമാണ്‌ മതങ്ങളേയും അതിനടിസ്ഥാനമായ ഗ്രന്ഥങ്ങളേയും മഌഷ്യന്‍ നിർമ്മിക്കാന്‍ തുടങ്ങുന്നത്‌. ഈ ഗ്രന്ഥങ്ങളിലെല്ലാം കേന്ദ്രകഥാപാത്രങ്ങളായി ഓരോ കുട്ടാപ്പിമാരെ കാണാം; ദൈവങ്ങളെന്നപേരില്‍. ഈ കുട്ടാപ്പികളണെത്രെ ഇക്കാണുന്ന പ്രപഞ്ചത്തേയും ജീവജാലങ്ങെളേയും സൃഷ്‌ടിച്ചതെത്രെ. മഌഷ്യന്റെ ഈ സൃഷ്‌ടിപരമ്പരയില്‍ കഴിഞ്ഞ രണ്ടായിരം വർഷത്തിന്‌ ശേഷമാണ്‌ ഇന്നത്തെ എല്ലാ പ്രബല ദൈവങ്ങളും മാനവനാല്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. അവിടെനിന്നുള്ള പഠിപ്പിക്കലാണ്‌, എല്ലാ ജീവജാലങ്ങളേയും സൃഷ്‌ടിച്ചത്‌ ദൈവമാണ്‌ എന്ന്‌. അതാണ്‌ വിശ്വാസം; അതുതന്നെയാണ്‌ ഭൂരിപക്ഷത്തിഌമുള്ളത്‌.

എന്നാല്‍ അത്‌ ഒത്തുപോകുന്നില്ല, മാഷേ.

ചിത്രത്തില്‍ കാണുന്നത്‌, ഇന്നത്തെ മുതലയുടെ വിദൂര ഭൂതകാലത്തുണ്ടായിരുന്ന ഒരു അകന്ന ബന്ധു, സാർകോസൂച്യസിനെയാണ്‌. ഒന്ന്‌ അതിന്റെ ഫോസിലും മറ്റേത്‌ ഫോസിലിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ചിത്രവുമാണ്‌. ഏഴ്‌ മീറ്ററോളം നീളവും എട്ട്‌ ടണ്ണോളം ഭാരവുമുള്ള ഇവന്റെ ജീവിതകാലം 11 കോടിവർഷങ്ങള്‍ക്ക്‌ മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ ആദ്യ വേളയിലാണ്‌. പഴയ ഗോണ്ട്‌വാനാ സൂപ്പർ ഭൂഖണ്ഡത്തിലായിരുന്നു ഇവന്റെ അധിവാസകേന്ദ്രങ്ങള്‍; അത്‌ പിളർന്നപ്പോള്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ നിന്നും തെക്കെ അമേരിക്കയില്‍ നിന്നുമായി ഇതിന്റെ ഫോസിലുകള്‍ കിട്ടുന്നു.

നോക്കു, ഇന്ന്‌ ഭൂമി മഌഷ്യന്റെ ആധിപത്യത്തിലമർന്നിരിക്കുന്നത്‌പോലെ അന്ന്‌, പതിനൊന്ന്‌ കോടിവർഷം മുമ്പ്‌ ഭൂമി ഉരഗങ്ങളുടെ ആധിപത്യത്തിലായിരുന്നു. ഭീമാകാരന്‍മാരായ സാർകോസ്യൂച്യസ്‌, അക്കാലത്ത്‌ ഡിനോസറുകള്‍ക്കൊപ്പം ഭൂമിയില ജീവിതത്തെ അടക്കിഭരിച്ചു. ഇത്‌ പാലിയന്തോളജി വെളിവാക്കുന്ന വിവരം; അത്‌ മഌഷ്യന്റെ അടങ്ങാത്ത വിജ്ഞാനതൃഷ്‌ണയുടെ ഭാഗം.

എന്നാല്‍ പാലിയന്തോളജിസ്‌റ്റുകള്‍ എത്രതന്നെ ശ്രമിച്ചീട്ടും 11 കോടിവർഷം മുമ്പത്തെ ഈ ഫോസില്‍ അടരില്‍ നിന്നും; സാർകോസ്യൂച്യസിന്റേയും ഡിനോസറിന്റേയും ഫോസിലുകളോടപ്പം ഒരു മഌഷ്യന്റെ ഫോസില്‍ കിട്ടുന്നില്ല; വേണ്ട, ദൈവങ്ങളുടെ വാഹനങ്ങളായ എലി, പുലി, കാള എന്നിവയുടേതിന്റെ പോലും ഇല്ല.

ഈ അഭാവത്തിന്‌ കാരണം എന്ത്‌?.

നടന്നത്‌ മഌഷ്യന്റെ ഭാവനയില്‍ വിരിഞ്ഞ ദൈവമല്ല ജീവികളുടെ ഉത്ഭവത്തിന്‌ കാരണം, പിന്നെയോ പരിണാമമാണ്‌ പരിണാമം മാത്രം. ജൈവപരിണാമ മഹാപരമ്പരയില്‍ സാർകോസ്യൂച്യസിന്‌ ശേഷം പിന്നെയും 11 കോടി വർഷം കഴിഞ്ഞീട്ടുമാത്രമേ മഌഷ്യനെ കാണൂ. അതാണ്‌ വസ്‌തുത. അറിവുകള്‍ മഌഷ്യനെ സ്വതന്ത്രമാക്കട്ടെ. കഴിഞ്ഞ 24 ലക്ഷത്തോളം വർഷങ്ങളെടുത്ത്‌ വികസിച്ച്‌ വന്ന മസ്‌തിഷ്‌കം ഇല്ലാത്ത ദൈവത്തിന്‌ അടിയറവെക്കാഌള്ളതല്ലെന്ന്‌ അറിയുക.

Advertisements