Rakesh Radhakrishnan
കേരള ആന്റ്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റ് അഥവാ കാപ്പ യെന്ന നിയമം കേരളത്തിലെ ഗുണ്ടവിളയാട്ടം അവസാനിപ്പിക്കാന്‍ ആണ് പോലീസ് കൊണ്ടുവന്നത്. സിനിമയുടെ പേരിനോട് നീതി പുലര്‍ത്തുന്ന കഥ തന്നെയാണ് കാപ്പ പറയുന്നത്. ജി ആര് ഇന്ധുഗോപന്റെ തിരക്കഥ ഷാജി കൈലാസ് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ കയ്യില്‍ ഭദ്രമായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ എടുക്കുന്നതില്‍ അഗ്രഗണ്യനായ സംവിധായകന് ആണല്ലോ ഷാജി കൈലാസ്. അതുകൊണ്ട് തന്നെ കാപ്പയിലെ ആക്ഷന്‍ സീക്വന്‍സുകളില്‍ ഷാജി കൈലാസിന്റെ അഴിഞ്ഞാട്ടം നമ്മുക്ക് കാണാം. സിനിമയില്‍ ഏറ്റവും നന്നായിട്ട് എനിക്ക് തോന്നിയതും ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്.
പ്രത്വിരാജ് സുകുമാരന്‍,അപര്‍ണ ബാലമുരളി,ജഗദീഷ്,അസിഫ് അലി തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. തനി തിരുവനതപുരംകാരനായ കൊട്ട മധു എന്ന ഗുണ്ട നേതാവായിട്ടാണ് പ്രത്വിരാജ് എത്തുന്നത്. രണ്ടു വ്യെത്യസ്ഥ ഗെറ്റ്അപ്പുകളില്‍ പ്രത്വിരാജ് എത്തുന്നുണ്ട്. പ്രത്വിരാജ് അല്ലാതെ മറ്റാരെയും സങ്കല്പ്പിക്കാന് കഴിയാത്ത വിധത്തില്‍ അദ്ദേഹം ആ കഥാപാത്രം ചെയ്ത്വെച്ചിട്ടുണ്ട്. അതുപോലെ തന്നെ സിനിമയുടെ അവസാനത്തോട് അടുക്കുമ്പോഴുള്ള അപര്‍ണ ബാലമുരളിയുടെ പ്രകടനവും കിടിലന്‍ ആയിരുന്നു. കൊട്ട മധുവിന്റെ കഥ ആണെങ്കിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കും നല്ല പ്രധാന്യം നല്‍കിയിട്ടുള്ള സിനിമയാണ് കാപ്പ.
ടെക്നിക്കല്‍ സൈഡ് നോക്കിയാലും ചിത്രം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ജോമോന് ടി ജോണിന്റെ ചായഗ്രഹണവും ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാത്തലസംഗീതവും മികച്ചു നിന്നു. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ആണ് പേര്‍സണലി എനിക്ക് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്. മൊത്തത്തില്‍ മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയതില്‍ മികച്ചതെന്നു പറയാവുന്ന ഒരു ഗ്യങ്ങ്സ്റ്റെര് പടം തന്നെയാണ് കാപ്പ. ഷാജി കൈലാസും പ്രത്വിരാജും നിരാശപ്പെടുത്തിയില്ല.