ഈ തൊമ്മിയുടെ അവസ്ഥയാണ് കേരളത്തിലെ സംഘികൾക്ക്, മലയാളികളായി ജനിച്ചെങ്കിലും, ഉത്തരേന്ത്യൻ പട്ടേലന്മാരുടെ വിധേയരായി ജീവിയ്ക്കാനാണ് അവരുടെ വിധി

149

Rakin RK

ഭാസ്കര പട്ടേലരുടെ വിശ്വസ്ത വിധേയനാണ് തൊമ്മി. തൊമ്മിയുടെ ഭാര്യ ഓമനയെ പട്ടേലർ തന്റെ കാമപൂർത്തീകരണത്തിനായി ഉപയോഗിയ്ക്കുന്നു. പട്ടേലർ ഓമനയെ ബലാത്സംഗം ചെയ്യുമ്പോഴൊക്കെ നിശബ്ദനായി പ്രതികരിയ്ക്കാതെ ഇരിയ്ക്കാനേ തൊമ്മിയ്ക്ക് കഴിയുകയുള്ളൂ.

രാത്രിയിൽ ഭാര്യയോടൊപ്പം കിടക്കുമ്പോൾ, തൊമ്മി ചിരിച്ചു കൊണ്ട് പറയുന്നത് ഇതാണ്.
“നിന്റെ ശരീരത്തിലുള്ള പട്ടേലരുടെ സെന്റിന്റെ മണം എന്ത് രസമാ !”
ഈ തൊമ്മിയുടെ അവസ്ഥയാണ് കേരളത്തിലെ സംഘികൾക്ക്. മലയാളികളായി ജനിച്ചെങ്കിലും, ഉത്തരേന്ത്യൻ പട്ടേലന്മാരുടെ വിധേയരായി ജീവിയ്ക്കാനാണ് അവരുടെ വിധി.

കേരളത്തിൽ പ്രളയം ഉണ്ടായി നൂറുകണക്കിന് ആളുകൾ മരിച്ചപ്പോൾ, ഉത്തരേന്ത്യൻ സംഘികളുമായി ചേർന്ന് “ആ ജിഹാദി-കമ്മ്യുണിസ്റ്റ് സംസ്ഥാനത്തിന് ഒരു സഹായവും ചെയ്യരുതെന്ന” പ്രചാരണത്തിൽ ആയിരുന്നു അവർ.
കേരളത്തിന്‌ കിട്ടുമായിരുന്ന വിദേശ രാജ്യങ്ങളുടെ ദുരിതാശ്വാസ സഹായം കേന്ദ്രസർക്കാർ തടഞ്ഞപ്പോഴും, പ്രളയകാലത്ത് നൽകിയ അരിയ്ക്ക് വരെ വില ഈടാക്കിയപ്പോഴും അവർ ജയ് വിളിച്ചു കൂടെ ഉണ്ടായിരുന്നു.

ഇപ്പോൾ മറ്റു സംസ്ഥാനങ്ങൾക്ക് പ്രളയദുരിത സഹായധനം നല്കിയപ്പോഴും, കേരളത്തിന്‌ അഞ്ചു പൈസ നൽകാതെ അവഗണിച്ചപ്പോഴും, അവർ അതിനെ ഓടിനടന്ന് ന്യായീകരിച്ചു മരിയ്ക്കുന്നു.
തൊമ്മിമാർ എന്നും അങ്ങനെയാണ്.

പട്ടേലർമാരുടെ സെന്റിന്റെ ഗന്ധം, സ്വന്തം പെണ്ണിന്റെ മേൽ പറ്റുന്നത് പോലും അഭിമാനമായി കാണുന്ന അടിമകൾ മാത്രമാണവർ.
ഉത്തരേന്ത്യൻ തൊമ്മികളായ സംഘികൾ മലയാളികൾക്ക് അപമാനമാണ്.