എവിടെയാണ് പിശാചിന്റെ പാലം ?

അറിവ് തേടുന്ന പാവം പ്രവാസി

അമർചിത്രകഥകളിലെ ദൃശ്യമാണോയിതെന്ന് ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിച്ചുപോകും ജർമനിയി ലെ റാക്കോഫ്ബ്രെക്കി പാലം കണ്ടാൽ. കുതിര പ്പുറത്തുവരുന്ന രാജകുമാരൻ, ദുഷ്ടനായ രാക്ഷസനിൽ നിന്നും രാജകുമാരിയെയും കൊണ്ട് രക്ഷപ്പെട്ടു പോകുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നാം കണ്ടത് ഇതുപോലെ യുള്ള ഒരു പാലമായിരുന്നു. ചുറ്റിലും പലവർണങ്ങളിലുള്ള ചെടികളും പൂവുകളും. അതിമനോഹരമായ കാഴ്ച എന്നുതന്നെ ആരും പറഞ്ഞുപോകും ഈ സുന്ദരമായ പാലവും അതിന്റെ ചുറ്റിലുമുള്ള പ്രകൃതിയും കണ്ടാൽ. ഏതോ ചിത്രകാരന്റെ ഭാവനപോലെ തന്നെ സുന്ദരമായ കാഴ്ച.

റാക്കോഫ്ബ്രെക്കി പാലത്തിന് പിശാചിന്റെ പാലം എന്നൊരു പേരുകൂടിയുണ്ട്. മുത്തശ്ശിക്കഥകളിലെ രാക്ഷസന്മാരുടെ താവളത്തിന്റെ സമീപമുള്ള പാലത്തിന്റെ ചെറിയൊരു ഛായ എവിടെയോ തോന്നുന്നതു കൊണ്ടാണോയെന്തോ പിശാചിന്റെ പാലം എന്നാണ് റാക്കോഫ്ബ്രെക്കി അറിയപ്പെടുന്നത്. ജർമനിയിലെ സാക്‌സോണിയിലെ ഒരു ചെറുപാർക്കിലാണ് ഈ പാലം നിർമിച്ചിരിക്കുന്ന ത്. ക്രോമിലോ എന്നാണ് ആ പാർക്കിന്റെ പേര്.

മധ്യകാലത്ത് യൂറോപ്പിൽ ഇത്തരത്തിലുള്ള നിരവധി പാലങ്ങൾ നിർമിക്കപ്പെട്ടിരുന്നു. 1860 ലാണ് റാക്കോഫ്ബ്രെക്കി പാലത്തിന്റെ പണി പൂർത്തിയാക്കിയത്. പൂർണമായും മനുഷ്യനിർമിതമായ ഈ പാലം കരിങ്കല്ല് കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. കാഴ്ചയ്ക്കു ഏറെ മനോഹരമായ ഒരു ആർച്ച് ഈ പാലത്തിനു നടുവിൽ, തടാകത്തിനു മുകളിലാ യുണ്ട്. റാക്കോഫ്ബ്രെക്കിയുടെ പ്രധാനാകർ ഷണവും ഈ ആർച്ച് തന്നെയാണ്. വസന്ത, ശരത്ക്കാലങ്ങളിൽ ക്രോമിലോ പാർക്ക് സന്ദർശിക്കുന്നതാണ് ഉചിതം. അന്നേരങ്ങളിൽ ഈ തടാകത്തിനും ചുറ്റിലുമുള്ള മരങ്ങൾക്കും ചെടികൾക്കുമൊക്കെ അസാധാരണമായ സൗന്ദര്യമാണ്.

മനോഹരമായ ഫോട്ടോകൾ എടുക്കാനും ആ സമയത്തെ സന്ദർശനം കൊണ്ട് സാധിക്കും.റാക്കോഫ്ബ്രെക്കി പാലത്തിന്റെ സൗന്ദര്യം അകലെനിന്നും കാണാം എന്നല്ലാതെ, അതിലൂടെ നടക്കാം എന്ന മോഹമൊന്നും വേണ്ട. 158 വർഷത്തെ പഴക്കം പാലത്തിനെ ക്ഷയോന്മുഖമാക്കിയതുകൊണ്ടു തന്നെ സംരക്ഷണത്തിന്റെ ഭാഗമായി, പാലത്തിനു മുകളിലൂടെയുള്ള നടത്തം അധികൃതർ പൂർണമായും നിരോധിച്ചിരി ക്കുകയാണ്. ബെർലിനിൽ നിന്നും 164 കിലോമീറ്ററാണ് ക്രോമിലോ പാർക്കിലേക്കുള്ള ദൂരം. ചെറിയൊരു തുക പ്രവേശന ഫീസ് നൽകിയാൽ മാത്രമേ പാർക്കിലേക്ക് കടക്കാൻ അനുമതി ലഭിക്കുകയുള്ളു.

You May Also Like

പ്രകൃതിയൊരുക്കിയ മഹാവിസ്മയം

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് തെക്കൻ സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന ബൈക്കൽ തടാകം, 5,387 അടി…

വനത്തിൽ മറഞ്ഞിരിക്കുന്ന ജീവിക്കുന്ന സ്മാരകങ്ങൾ

ത്യുകാലിൻസ്കിലെ സ്മാരകം ഒരു സാധാരണ പ്രതിമയല്ല, മറിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് നട്ടുപിടിപ്പിച്ച പൈൻ മരങ്ങളുടെ ഒരു തോട്ടമാണ്, അതിൽ ലെനിന്റെ പേര് ഭീമാകാരമായ അക്ഷരങ്ങളിൽ നട്ട് പിടിപ്പിച്ചിട്ടുണ്ട്

പ്രണയപ്പൂട്ടു പാലം എവിടെയാണ് ?

ഓരാേ നാട്ടിലും പ്രാദേശികമായ ഒട്ടേറെ വിശ്വാസങ്ങളുണ്ട്.അവയിൽ പലപ്പാേഴും പല കൗതുകങ്ങളും ഒളിപ്പിച്ചിട്ടുണ്ടാകും.

കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്, എന്നാൽ ഇതിനോട് സാമ്യം തോന്നുന്ന സീബ്രയെ നമുക്കു ഇണക്കുവാൻ സാധിക്കില്ല

Baijuraj Sasthralokam കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്. കഴുതയും ഇണങ്ങും. എന്നാൽ ഇവയോട് വളരെ സാമ്യം തോന്നുന്ന…