രക്ഷാധികാരി ബൈജു ഒപ്പ് ആദ്യ ഗാനം യൂട്യൂബിൽ ഹിറ്റാവുന്നു

570

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ബിജു മേനോൻ ചിത്രത്തിലെ ആദ്യഗാനം ഇന്ന് യു ട്യൂബിൽ റിലീസ് ആയി. ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളിമൂങ്ങ പോലെ അടുത്ത ബിജു മേനോൻ ഹിറ്റ് ആവും ഈ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അലക്‌സാണ്ടർ മാത്യുവും സതീഷ് കോലവും ചേർന്നാണ്. രഞ്ജൻ പ്രമോദ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.

കുമ്പള ഗ്രാമത്തിന്റെ സ്വന്തം ബൈജുവേട്ടന്റെ കഥ പറയുന്ന ചിത്രം ബിജു മേനോന്റെ മറ്റൊരു അഭിനയ മികവിനാണ് സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്. നാട്ടിലെ കുമ്പളം ബ്രദേര്‍സ് ക്ലബിന്റെ രക്ഷാധികാരി കൂടിയായ ബൈജുവിന്റെ നര്‍മ്മഭാവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്

അജുവര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, പത്മരാജ്, രതീഷ്, ഉണ്ണി രാജന്‍ പി.ദേവ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, അലെന്‍സിയര്‍, ദിലീഷ് പോത്തന്‍, ഫെയിം ചേതന്‍, മണികണ്ഠന്‍ പട്ടാമ്പി, വിജയന്‍ കാരന്തൂര്‍, സുനില്‍ബാബു, വിജയന്‍ പെരിങ്ങോട്, ഹന്ന, അനഘ, അഞ്ജലി നായര്‍, ശ്രീധന്യ, അംബികാമോഹന്‍, ശാന്ത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകര്‍ന്ന ഏഴു ഗാനങ്ങളുമുണ്ട് ചിത്രത്തില്‍.