അടിച്ചു നിലംപരിശാക്കാൻ വരുന്നു അച്ഛനും മകനും ആദ്യമായി ഒന്നിച്ച്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
522 VIEWS

അച്ഛനും മകനും നായകന്മാർ ആയെത്തുന്ന സിനിമയാണ് ആചാര്യ. ചിരഞ്ജീവിയും മകൻ രാംചരണും ആണ് അച്ഛനും മകനും. സംവിധാനവും തിരക്കഥയും കൊരട്ടാല ശിവയുടേതാണ്. പൂജ ഹെഗ്ഡെയും കാജൽ അഗർവാളും ആണ് നായികമാർ. രാംചരൺ നായകനായ ബ്രൂസ്‌ലി എന്ന സിനിമയിൽ ചിരഞ്ജീവി അതിഥി താരമായി വന്നിട്ടുണ്ട് എങ്കിലും അച്ഛനും മകനും ഒരു സിനിമയിൽ ഒന്നിച്ചൊരു മുഴുനീള വേഷം ചെയുന്നത് ഇതാദ്യമായാണ്. നാസർ, സോനു സൂദ് എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. ആക്ഷനും മാസ് ഡയലോ​ഗുകളും നിറഞ്ഞതാണ് ആചാര്യയുടെ ട്രെയ്‌ലർ . പുറത്തിറക്കിയ രണ്ട് ​ഗാനങ്ങളും ശ്രദ്ധേയമായിരുന്നു . മണി ശർമ സം​ഗീത സംവിധാനവും എസ്. തിരുനാവക്കരശ് ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. നവീൻ നൂളിയാണ് എഡിറ്റിങ്. നിരഞ്ജൻ റെഡ്ഡി, അന്വേഷ് റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് കാരണമാണ് റിലീസ് മാറ്റിവച്ചത്. എന്തായാലും ആർ ആർ ആറിന്റെ വലിയ വിജയത്തോടെ രാംചരണിന്റെ താരമൂല്യം പതിന്മടങ്ങു വർദ്ധിച്ചത് ചിത്രത്തിന് ഗുണം ചെയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ .

Leave a Reply

Your email address will not be published. Required fields are marked *

LATEST