ഗംഭീരവിജയം, ആർ ആർ ആർ ടീമിന് രാംചരണിന്റെ സ്നേഹസമ്മാനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
147 VIEWS

അതിവേഗത്തിൽ കുതിപ്പ് നടത്തുകയാണ് ആർ ആർ ആർ. ചിത്രം ആയിരം കോടി ക്ളബിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രം. ഇപ്പോൾ തന്നെ ചിത്രം 900 കോടി കവിഞ്ഞിരിക്കുകയാണ്. സിനിമയുടെ ഗംഭീരവിജയത്തിനു ശേഷം അതിലെ പ്രധാന നായകൻമാരിൽ ഒരാളായ രാംചരൺ ആർ ആർ ആർ ടീമിലെ ഓരോരുത്തർക്കും സ്നേഹസമ്മാനം നൽകിയിരിക്കുകയാണ്. പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്.

ആർ ആർ ആർ ടീമിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ സ്വഗൃഹത്തിലേക്ക് ക്ഷണിച്ചുവരുത്തി വിരുന്നും സമ്മാനവും നൽകിയത്. ഇവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓരോ സ്വർണ്ണനാണയത്തിലും രാംചരൺ, ആർ.ആർ.ആർ എന്ന് എഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇത്തരമൊരു വലിയ വിജയത്തിന്റെ സന്തോഷ സൂചകമായി 41 ദിവസത്തെ വ്രതമെടുത്തു രാംചരൺ ശബരിമലയിൽ പോകാൻ ഒരുങ്ങുന്നതായും വാർത്തകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ