Arjun Anand
കമ്മട്ടിപ്പാടത്തിന്റെയും അങ്കമാലി ഡയറീസിന്റെയും ഒക്കെ ഗണത്തിൽ പെടുത്താവുന്ന ഒരു കിടിലൻ ആക്ഷൻ ഹ്രസ്വചിത്രം കാണണോ… എങ്കിൽ ഇന്നലെ സൈന മൂവിസിലൂടെ റിലീസ് ആയ “അരം ” എന്ന ഷോർട്ഫിലിം കണ്ടോളു…
17 മിനിറ്റ് നമ്മളെ ആവേശം കൊള്ളിക്കുന്ന ഒരു കുഞ്ഞു ചിത്രം… ഒരു ജീവിത മാർഗത്തിനായി ഒരു ലോക്കൽ മാർക്കറ്റിൽ എത്തുന്ന 2 ചെറുപ്പക്കാരെ ആ മാർക്കറ്റ് ഭരിക്കുന്ന ഗുണ്ട അപമാനിച്ചു വിടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്…
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുഞ്ചിരി എന്നൊരു ഷോർട് ഫിലിമിലൂടെ പരിചിതരായ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് ഈ സിനിമാറ്റിക് ഷോർട് ഫിലിമിന്റെയും അണിയറയിൽ… അരവിന്ദ് മനോജ് ആണ് സംവിധാനം…പുഞ്ചിരിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സെബാസ്റ്റ്യൻ മൈക്കൾ Sebastian Michael ആണ് ഇതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.. ഒപ്പം മെയിൻ സ്ട്രീം സിനിമകളിൽ കണ്ടു പരിചയം ഉള്ളം ഏതാനും താരങ്ങളും ചില പുതുമുഖങ്ങളും ആണ് ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. അഭിനേതാക്കളുടെ ഉഗ്രൻ പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലറ്റ്… സ്വാഭാവികത നിറഞ്ഞ ആക്ഷൻ രംഗങ്ങളും ജിജ്ഞാസയും ആവേശവും ഉണർത്തുന്ന പശ്ചാത്തല സംഗീതവും ഈ ചെറു ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്… ക്രിസ്റ്റി ജോബി ആണ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്… അരവിന്ദ് മനോജും സെബാസ്റ്റ്യൻ മൈക്കളും സച്ചു സെബാസ്ത്യനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്… ഛായാഗ്രഹണം ഹരികൃഷ്ണൻ ലോഹിതദാസ്..
ഒരു ചന്തയിലെ ഗുണ്ടയുടെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളിൽ സ്വാഭാവികമായി കടന്നു വരാവുന്ന അസഭ്യ വാക്കുകൾ തീർച്ചയായും ഉണ്ട്…ഗുണ്ട ആയ രഘുവിനെ അവതരിപ്പിച്ച നടന്റെ പ്രകടനവും ഗംഭീരമായിട്ടുണ്ട്…. ഭാവിയിൽ ഈ കൂട്ടുകെട്ടിൽ നിന്നും ഒരുഗ്രൻ സിനിമ പ്രതീക്ഷിക്കാം…
Aram – short film
**