“ഹിന്ദുക്കളായ നമ്മൾ മുസ്ലീങ്ങളോട് മാപ്പ് പറയാൻ കടപ്പെട്ടവരാണ്”

86

Ramachandran Chenichery യുടെ കുറിപ്പ് 

ഹിന്ദുക്കളായ നമ്മൾ മുസ്ലീങ്ങളോട് മാപ്പ് പറയാൻ കടപ്പെട്ടവരാണ്; പ്രശസ്ത ഫിലിം മേക്കർ രാം ഗോപാൽ വർമ്മ .ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കുംഭമേളയുടെ പശ്ചാത്തലത്തിലാണ് വർമ്മയുടെ പ്രതികരണം.ബിഗ് സല്യൂട്ട് സർ തബ്ലീഗ് ജമാത്തിന്റെ പേരിൽ വെട്ടുകിളി കൂട്ടങ്ങളെ ഇറക്കിവിട്ട് കൊറോണ ജിഹാദ് എന്ന് വിളിച്ചു പറഞ്ഞ് ഒരു സമുദായത്തെ മുഴുവൻ അപഹസിച്ചതിന്, അവർ വഴി നീളെ തുപ്പിയും മാസ്ക് ധരിക്കാതെയും കരുതിക്കൂട്ടി കൊറോണ പരത്തുകയാണെന്ന് പ്രചരിപ്പിച്ചതിന്, ജനിച്ച് വളർന്ന നാടിനോടുള്ള അവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്തതിന്, പിറന്ന നാട്ടിൽ അന്യവൽക്കരിച്ച് മാറ്റിനിർത്താൻ ശ്രമിച്ചതിന്, നികൃഷ്ട ജീവികളായി മാറ്റി നിർത്തി വെറുക്കാൻ ആജ്ഞാപിച്ചപ്പോൾ തോളോട് തോൾ ചേർത്ത് നിർത്തി പ്രതിരോധിക്കാൻ ശ്രമിക്കാഞ്ഞതിന്, ഇന്ത്യ എന്ന ആശയത്തെ സ്നേഹിക്കുന്ന ഓരോ ഹിന്ദുവും ഇന്ത്യൻ മുസ്ളീങ്ങളോട് മാപ്പ് പറയണം. വൈകരുത്. വൈകി നല്കുന്ന നീതി നീതി നിഷേധമാണ്.