മിസ്റ്റർ ഗോസ്വാമീ…ഇത് ഫുൽവാമയിൽ മരിച്ച ജവാന്റെ വിധവയാണ്

59

Ramachandran Chenichery

‘ഈ അക്രമണത്തിലൂടെ നമ്മൾ നേടിയത് വൻ വിജയമാണ്’ ഫുൽ വാമയിൽ ചിന്നിച്ചിതറിയ 40 ജവാൻമാരുടെ ദാരുണ അന്ത്യത്തെക്കുറിച്ച് രാജ്യം കണ്ട ഏറ്റവും വലിയ രാജ്യസ്നേഹി അർണാബ് ഗോസ്വാമി പറഞ്ഞതാണ്.ഫുൽവാമ അക്രമണ കേസ് അന്വേഷണം എങ്ങും എത്തിയിട്ടില്ല. എത്തുമെന്ന് ആരും പ്രതീക്ഷിക്കരുത്.അക്രമണത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും റോഡിലൂടെ തന്നെ പോയാൽ മതി എന്ന് PMO എന്തിന് പറഞ്ഞു എന്ന് ആരും അന്വേഷിക്കില്ല. അതിന് മാത്രം നട്ടെല്ലുള്ളവർ ഈ രാജൃത്ത് ജനിച്ചിട്ടില്ല.

ഫുൽവാമ ആക്രമണ സമയത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ദേവീന്ദർ സിങ്ങ് ഭീകരരുടെ കൂടെ അടുത്ത ആക്രമണത്തിനുള്ള തയ്യാർ എടുപ്പിനിടെ ആള് മാറി അറസ്റ്റ് ചെയ്യപ്പെട്ടു. ആ കേസ് എവിടെ എത്തി എന്നും നമുക്കറിയില്ല.’വളരെ വലിയ ഒന്നുടെ നടക്കും ഈ സീസൺ നമ്മുടെ ബിഗ് മാന് വളരെ അനുകൂലമാണ്’. ബാലക്കോട്ട് അക്രമത്തിന് മുന്നേ അർണാബ് പറഞ്ഞതാണ്. ആര് ആണ് ആ ബിഗ് മാൻ എന്ന് ചോദിക്കരുത്. അതു രാജ്യ ദോഹമാണ്.ഇത്തരം ഭരണാധികാരികൾ ഉള്ളിടത്തോളം നമുക്ക് പുറത്ത് നിന്നുള്ള ശത്രുക്കളുടെ ആവശ്യമില്ല. നിങ്ങൾ ഞെട്ടരുത്. ഞെട്ടാനുള്ള സമയം ആയിട്ടില്ല. വെറും ഒരു സാധാരണ റിപ്പോർട്ടർ ആയിരുന്ന ഗോസ്വാമി ഇന്ന് 1000 കോടിയോളം ആസ്ഥിയുള്ള ബിസിസ്സ് സാമ്രാജ്യം എങ്ങനെ കെട്ടിപ്പടുത്തു എന്നും ചോദിക്കരുത്. അതും രാജ്യമോഹമാണ്.