Ramachandran Kulampurath Appukuttan
അശ്വമേധം♥️
” ശാസത്രം വളരുകയാണ് പക്ഷേ അത് ശാസ്ത്രജ്ഞൻ്റെ തലച്ചോറിൽ മാത്രമാണ്.ജനങ്ങളുടെ തലച്ചോറിലും അതെത്തണം .അതിൻ്റെ വഴി ഹൃദയത്തിൽ കൂടിയാണ്.എന്നു വെച്ചാൽ ശാസ്ത്രജ്ഞൻ്റെ ശാസ്ത്രബോധം സംസ്കാരമാവണം ജനങ്ങളുടെ തലച്ചോറിലും ഒരു പുനർനിർമ്മാണം ആവശ്യമാണ് ” .ശാസ്ത്രീയമായ ചിന്തിക്കുന്ന അന്ധവിശ്വാസത്തിനെതിരായി ജനങ്ങളിൽ ശാസ്ത്രം ബോധം വളർത്തണമെന്നതു് ഭാരതത്തിൻ്റെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹുവിൻ്റെ ആശയമായിരുന്നു. ഈ ആശയത്തിൻ്റെ ചുവട് പിടിച്ചാണ് തോപ്പിൽ ഭാസി “അശ്വമേധം ” എന്ന നാടകമെഴുതിയത്.
രോഗങ്ങൾ ദൈവകോപമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അന്ധവിശ്വാസത്തിൻ്റെ പിടിയിലായിരുന്ന. കുഷ്ഠരോഗത്തിനെതിരെ “അശ്വമേധം ” എന്ന നാടകം സമൂഹത്തിൽ സൃഷ്ടിച ചലനം ചെറുതല്ല.സാമൂഹിക മാറ്റത്തിന് നാടകം ആയുധമാക്കാമെന്ന് കണ്ടെത്തിയ തോപ്പിൽഭാസിയാണ് “അശ്വമേധം ” എന്ന നാടകം എഴുതിയത്. രോഗം മന്ത്രവാദത്തിലൂടെ മാറ്റാം എന്ന വിശ്വാസം .രോഗികൾക്ക് സമൂഹം കൽപ്പിക്കുന്ന അയിത്തം ,രോഗം ഭേദമായാൽ കുടുംബം അവരെ ഏറ്റെടുക്കുന്നില്ല തുടങ്ങിയവയെല്ലം തോപ്പിൽ ഭാസി വിമർശന .വിധേയമാക്കി. കുഷ്ഠരോഗം ബാധിച്ചത് കാരണം വിവാഹക്ഷണക്കത്ത് അച്ചടിച്ച ഒരു കല്യാണം മുടങ്ങുന്നു .വിവാഹത്തിൽ നിന്നും പിന്മാറുന്ന മോഹൻ എന്ന കാമുകൻ.സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും തിരസ്കാരം നേരിടേണ്ടി വരുന്ന കാമുകി സരോജമാണ് നാടകത്തിൻ്റെ കേന്ദ്രകഥാപാത്രം .
കുഷ്ഠരോഗമാണെന്നറിഞ്ഞിട്ടും ചികിത്സിക്കാൻ തയ്യാറാവാതെ കൊണ്ടു നടക്കുന്ന കേശവസ്വാമിയുടെ നാലുമക്കളിൽ ഒരുവളാണ് സരോജം . രോഗികളോട് പ്രതിബദ്ധതയുള്ള ഡോ: തോമാസ്സാണ് മറ്റൊരു പ്രധാന കഥാപാത്രം . കുഷ്ഠരോഗികളെ ആത്മാർത്ഥമായ ചികിത്സിക്കുന്ന അവരെ പരിചരിക്കുന്ന ഡോക്ടറെ വെറുത്ത ഭാര്യ അയാളെ ഉപേക്ഷിക്കുന്നു. രോഗം പൂർണ്ണമായി ഭേദമായ അവസ്ഥയിലും സരോജത്തെ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറല്ല. ആരും സഹായിക്കാനില്ലാത്ത അവസ്ഥയിൽ രോഗി പരിചരണത്തിനായി വെള്ളവസ്ത്രം അണിയാനുള്ള സന്നദ്ധത ഡോക്ടറെ അറിയിക്കുന്നിടത്താണ് ഈ നാടകം അവസാനിക്കുന്നത്. നാടകത്തിൽ ജോർജ്ജ് , സുലോചന, കെ.പി .ഉമ്മർ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. അതിലെ പാട്ടുകൾ ഒരിക്കലും മലയാളിയുടെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കില്ല
” പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്
മനുഷ്യപുത്രന് തല ചായക്കാൻ മണ്ണിലിടമില്ല”
“തലക്ക് മീതെ ശൂന്യാകാശം താഴെ മരുഭൂമി
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ ദാഹജലം
തരുമോ .. ദാഹജലം തരുമോ ?”
” കൺമുമ്പിൽ നിന്നും ചിരിക്കും
കാണാതെ വന്ന് കഴുത്ത് ഞരിക്കും.
മനുഷ്യരാണെന്നാരു പറഞ്ഞു
നിങ്ങൾ മനുഷ്യരാണെന്നാരു പറഞ്ഞു ”
എന്ന പാട്ടുകൾ ഇന്നും പഴയ തലമുറയുടെ മറക്കാനാവാത്ത സ്വത്താണ്. സിനിമയിൽ സത്യൻ ,ഷീല ,കെ.പി.ഉമ്മർ എന്നിവരാണ് അഭിനയിച്ചത് .നാടകം, സിനിമ ,നിയമസഭാസാമാജികൻ എന്നീ നിലകളിലും ശോഭിച്ച പ്രതിഭാശാലിയാണ് തോപ്പിൽ ഭാസി.നാടകത്തിൻ്റെ പ്രധാന മുഹൂർത്തം സരോജം ഡോക്ടറോട് ഒരു സന്ദർഭത്തിൽ ചോദിക്കുന്നുണ്ട്, ” രോഗം ഒരു കുറ്റമാണോ?