2030 ൽ മുസ്ലിം വിശ്വാസികൾക്ക് വിശുദ്ധ റമളാൻ ഒരു വർഷത്തിൽ രണ്ട് തവണ ലഭിക്കുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

അറിവ് തേടുന്ന പാവം പ്രവാസി

2030 ന്റെ ആദ്യത്തിൽ റമളാൻ മാസത്തിൽ നിന്നുള്ള 30 നോമ്പ് ലഭിക്കും.2030 ൽ ജനുവരി 5 നായിരിക്കും ഹിജ്റ കലണ്ടർ പ്രകാരം 1451 ലെ റമളാൻ ഒന്ന് കടന്ന് വരിക.അത് പോലെ 2030 ന്റെ അവസാനത്തിലും 6 റമളാൻ വ്രത നാളുകൾ ലഭിക്കും.പിന്നീട് 2030 ഡിസംബർ 26 നായിരിക്കും ഹിജ്റ 1452 ലെ റമളാൻ ഒന്ന് കടന്ന് വരിക. ചുരുക്കത്തിൽ രണ്ട് ഹിജ്റ വർഷങ്ങളിലെ റമളാൻ ലഭിക്കുമെന്നതിനാൽ 2030 ന്റെ ആദ്യത്തിലും , അവസാനത്തിലുമായി 36 റമളാൻ നോമ്പുകൾ ലഭിക്കുമെന്ന് സാരം. 1965 ലും , 1997 ലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 2030 നു പുറമെ 2063 ലും ഇനി ഇത് പോലെ രണ്ട് റമളാൻ ലഭിക്കും.

You May Also Like

നാസിക് ഡോൾ കേരളത്തിന്റെ ഉത്സവങ്ങളുടെ സാംസ്‌കാരിക തനിമയെ നശിപ്പിക്കുന്നുണ്ടോ ?

ഒരു ഉത്തരേന്ത്യൻ തുകൽ വാദ്യമാണ് നാസിക് ഡോൾ. സാധാരണ ഡോളുകളെ അപേക്ഷിച്ച് ഉയർന്ന വലിപ്പമാണ് ഇവയുടെ…

എന്താണ് ഗ​ര​ങ്ക​വൂ ?

അറിവ് തേടുന്ന പാവം പ്രവാസി ഖത്തറിലെ ‘കു​ട്ടി​ക​ളു​ടെ പെ​രു​ന്നാ​ളാ’​ണ്​ ഗ​ര​ങ്ക​വൂ (Garangao )ആ​ഘോ​ഷം. റ​മ​ദാ​ൻ 14ന്…

ആരാണ് അഘോരികള്‍ ?

ലോകം എപ്പോഴും,അറപ്പോടെയും വെറുപ്പോടെയുമാണ് ഇവരെ കാണുന്നത്. മൃതദേഹങ്ങ ളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്നതും ഇതിനൊരു കാരണം തന്നെയാണ്.

പുരാണങ്ങളില്‍ പറയുന്ന എട്ടുവിധത്തിലുള്ള വിവാഹങ്ങൾ ഏതെല്ലാം ?

വിവാഹം എന്നത്‌ കേവലം ഒരാണും, പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച്‌ അത്‌ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്‌