പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
224 VIEWS

Abhi Yearning

മതേതരനല്ല രാമൻ. കുറച്ച് കാലമായി മാറിയ രാഷ്ട്രിയസാഹചര്യത്തിന്റെ ബിംബം കൂടിയാണ് .ദൈവം ആണെങ്കിലും മിത്താണെങ്കിലും അതവതരിപ്പിക്കാൻ എടുക്കുന്നത് ക്വാളിറ്റി സ്റ്റഫ് ആണെങ്കിൽ ഒരു വലിയ പരിധിവരെ മത- രാഷ്ട്രീയ- വർഗീയ ചിന്തക്ക്പുറമെ പലതുമിവിടെ സ്വീകരിക്കപ്പെടും! കത്തനാർ കഥകളും, അലാവുദിനും, ഹിന്ദു മിതോളജിക്കൽ ചിത്രങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ചത് അതാതു മതത്തിന്റെ ആരാധകരല്ല.

ആദിപുരുഷ് വലിയ പ്രതീക്ഷ തരുന്ന പ്രോജക്ട് ആയിരുന്നു. പ്രഭാസ് ആ വേഷംചെയ്യുമ്പോൾ ഒരു രാമൻ എഫക്ട് ആതാരത്തിൽ നിന്നും വ്യത്യസ്തമായി എത്തുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. ഇന്നിവിടെ ഹൈപ്പ് കൂട്ടാൻ ഇറക്കിയ ടീസർ ഇറങ്ങുന്നത് വരെ . സാധാരണയായി മനസിലേക്ക് ഓടിയെത്തിയതാവട്ടെ ഒരുകാര്യം മാത്രം, ഒരാളുടെ കഥാപാത്രം മാത്രം ! ക്രിഞ്ച് – ക്ളീഷേ – അസ്വസ്ഥതനൽകുന്ന സംഭാഷണങ്ങൾ അനവധി ഉണ്ടെങ്കിലും RRR എന്ന സിനിമയിൽ രാം ചരൻ അവതരിപ്പിച്ച കഥാപാത്രം അവസാനത്തോട് എത്തുമ്പോൾ രാമനായി വരുന്ന രംഗത്തിന്റെ ക്വളിറ്റി എത്ര അസാധ്യമാണെന്ന് ഊട്ടി ഉറപ്പിച്ചുതരുന്നു ആദിപുരുഷന്റെ ടീസർ.

രാജമൗലി 🤟🏻 രാംചരൺ – ചില കാഴ്ചകൾ എത്രയോളം മനോഹരമായിരുന്നുവെന്ന് അറിയാൻ പിന്നാലെ വരുന്ന ചില കാഴ്ചകൾ വളരെ ആവശ്യമാണ്! പണ്ട് മുതലേ തെലുങ്ക് സിനിമക്കാരെഅംഗീകരിക്കാൻ ഇവിടെ പലർക്കും ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടുണ്ട്..അന്നെക്കെ അതിന് കാരണം പലതാണ്ഇന്നും കാരണം ഉണ്ട്‌ – അംഗീകരിക്കാൻ! ചില കാര്യങ്ങളിൽ അംഗീകരിച്ചേ മതിയാവു ❣️രാജമൗലി 🤟🏻 𝕥𝕙𝕒𝕥 𝕞𝕒𝕟 👑

(ആദിപുരുഷ് 500 കോടി ബജറ്റാണ് പോലും.ചിത്രം മൊത്തത്തിൽ ഈ ടീസർ ക്വാളിറ്റിയിൽ ആണെങ്കിൽ ശുഭം. 🙏സഹസ്രാബ്ദങ്ങളായി ഒരു ജനതയുടെ ആരാധ്യപുരുഷനായ ശ്രീരാമന്റെ വേഷത്തിൽ പ്രഭാസ് വരുന്നു എന്നു കേട്ടപ്പോൾ പ്രതീക്ഷിച്ചത് മരണമാസ് ഗെറ്റപ്പിൽ ഒരു മരണമാസ് ചിത്രമാണ്.ഇതിപ്പോൾ VFX ചെയ്തു പഠിച്ചത് പോലെ തോന്നിക്കുന്ന കുറെ കോമാളിത്തരങ്ങളും ഒരു കോമഡി രാമനും.സൈഫ് അലി ഖാന്റെ രാവണൻ അതിലും വലിയ ദുരന്തം.ശിവഭക്തനായ അർദ്ധബ്രാഹ്മണൻ ദശാനന്റെ വേഷം രാമനേക്കാൾ മുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ച സിനിമാപ്രേമികൾക്ക് ഇതിലും വലിയൊരു ഷോക്ക് ലഭിക്കാനില്ല.500 കോടി ബജറ്റ് എന്ന പേരിൽ ഇറക്കിയ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ തോൽവി 2.0 ആയിരുന്നു.ഇതിപ്പോൾ അതിനെ കടത്തി വെട്ടുമെന്ന് തോന്നുന്നു)

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ