രാമന്‍ രാഘവന്‍ ഇന്ത്യയിലെ ആദ്യ സീരിയല്‍ കൊലയാളി

350
E J Vincent Kiralur 

രാമന്‍ രാഘവന്‍ ഇന്ത്യയിലെ ആദ്യ സീരിയല്‍ കൊലയാളി.
_______________________
കൂടത്തായിയിലെ തുടര്‍ കൊലയാളി ജോളി പോലിസ് കസ്റ്റടിയിലായി. അവര്‍ നടത്തിയ കൊലപാതകങ്ങളുടെ കഥകള്‍ഓരോന്നായി വന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇത്തരം കൊലയാളി പ്രത്യക്ഷപ്പെടുന്നത് ആദ്യമായല്ല. കേരളത്തില്‍ തന്നെ ഇതിനു മുന്‍പും ഇതു പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരു പെണ്ണ് സീരിയല്‍ കൊലയാളി ആവുന്നത് അപൂര്‍വമാണ്. മറ്റൊന്ന് കൊലയാണെന്ന് വളരെ വൈകിയാണ് മനസിലാക്കുന്നത് എന്നുള്ളതാണ് . ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കാവുന്ന ഒരു കൊലയാളി ആണ് രാമന്‍ രാഘവന്‍.

1960കളില്‍ രണ്ടു തവണയായി ഇയാള്‍ കൊന്നൊടുക്കിയത് നാല്‍പ്പതോളം പേരെ. ഇയാളുടെ അക്രമണം കൊണ്ട് പാതി ജീവനുമായി ഇരുപതോളം പേര്‍ രക്ഷപ്പെട്ടു. 1965 ലാണ് പൂനെയിലും പരിസരത്തുമായി ഫുട്പാത്തിലും പുറത്തുമായി ഉറങ്ങി കിടന്നിരുന്ന 9 പേര്‍ കൊല്ലപ്പെട്ടത്. പോലീസ് ഊര്‍ജിതമായി അന്വേഷണം തുടങ്ങിയതോടെ കൊലപാതകങ്ങള്‍ ശമിച്ചു. എന്നാലും പ്രതിയെ പിടിക്കാനായില്ല. പിന്നീട് 1968 ല്‍ ബോംബെ നഗരത്തില്‍ പുറത്ത് കിടന്നുറങ്ങിയവര്‍ തലക്കടിയേറ്റ് മരിക്കാന്‍ തുടങ്ങി. അപൂര്‍വമായി അടച്ചുറപ്പില്ലാത്ത വീടുകളില്‍ ഉള്ളവരും ആക്രമിക്കപ്പെട്ടു. കൊലയാളിയെ പിടിക്കാന്‍ കഴിയാതെ പോലീസ് കുഴഞ്ഞു. എങ്കിലും ഒരു കാര്യം അവര്‍ക്ക് ബോധ്യപ്പെട്ടു. പുനെയില്‍ മൂന്നു വര്‍ഷം മുന്‍പ് കൊലകള്‍ നടത്തയിരുന്ന ആള്‍ തന്നെയാണ് കൊലയാളി . ഇയാള്‍ ചില മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. അനെന് അയാളുടെ വിരലടയാളം ശേഖരിച്ചു വച്ചിരുന്നു.

പൂനെ കൊലപാതകങ്ങളില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ബോംബെ കൊലകളിള്‍ വിരലടയാളം ലഭിച്ചു. മാത്രമല്ല ദൃക്സാക്ഷി മൊഴികളില്‍ നിന്ന് പൂനെ കൊലയാളി തന്നെയാണ് വീണ്ടും പ്രത്യക്ഷ പ്പെട്ടത് എന്ന് മനസിലായി .അത് രാമന്‍ രാഘവ് എന്ന് രേഖപ്പെടുത്തിയ ആള്‍ ആയിരുന്നു . പോലീസ് അയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. രാമന്‍ രാഘവന്‍ തമിഴ് നാട്ടിലെ തിരുന്നല്‍ വേലിയില്‍ ജനിച്ച ആളാണ്. തൊഴില്‍ തേടി 50കളില്‍ പൂനെയില്‍ എത്തപ്പെട്ടു. പത്തു കൊല്ലത്തിനിടെ പല മോഷണങ്ങളും നടത്തി. പൂനക്കാരന്‍ രാമന്‍ രാഘവ് ആയി പല തവണ ജയിലില്‍ കിടന്നു. ഒരു തവണ മോഷണ ശ്രമത്തിനിടെ കൊല നടത്തേണ്ടി വന്നു. അതിനു ശേഷവും ഒരു തവണ മോഷണവുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നു. എന്നാല്‍ കൊലക്കേസ് ശിക്ഷിക്കപ്പെടാതെ പോയി. ജയിലില്‍ നിന്ന് പുറത്തിങ്ങിയ രാമന്‍ യാതൃശ്ചികമായാണ് സീരിയല്‍ കൊലയാളി ആവുന്നത് .

പണമില്ലാതെ വലയുമ്പോഴാണ് പണമെണ്ണുന്ന യാചകന്‍ കണ്ണില്‍ പെട്ടത്. അയാള്‍ ഉറങ്ങുന്നതു വരെ കാത്തിരുന്നു. ഒരു കരിങൃകല്ലെടുത്ത് അയാളുടെതലക്കടിച്ചു. ഉള്ള പണം കവര്‍ന്നു. പിന്നെ അതൊരു ശീലമായി. ഇരകള്‍ മിക്കവരും യാചകര്‍ ആയിരുന്നു. അപൂര്‍വമായി മറ്റുളൃളവരെയും കൊന്നു. സ്ത്രീകളെ കൊന്നതിനു ശേഷം ലൈംഗികമായും ഉപയോഗിച്ചു. പോലീസിന്‍റെ ശ്രദ്ധ പതിഞ്ഞത് വൈകിയാണ്. ഒരു തവണ കഷ്ടിച്ച് രക്ഷപ്പെട്ട് ബോംബെയില്‍ എത്തി. കുറച്ചു നാള്‍ ഒരു ഹോട്ടല്‍ ജോലിക്കാരനായി. എന്നാലും പണം തികയാതായി. വേശ്യാലയത്തില്‍ സ്ഥിരം പോകണം പണം ആവശ്യമായി വന്നതോടെ തലക്കടിച്ച് പണം കവരാന്‍ തുടങ്ങി. പോലീസ് വിഫുലമായി വല വീശി. അവസാനം പിടിയിലാവുമ്പോഴേക്ക് നിരവധി പേര്‍ കാലപുരിക്ക് പോയിരുന്നു. രാമന് മാനസിക രോഗമെന്നാണ് തെളിഞ്ഞത് കൊലക്കയര്‍ഒഴിവായി . കിട്ടിയത് മരണം വരെ തടവ്. പൂന ജയിലിലെ ചങ്ങലയില്‍ ജീവിതാവസാനം വരെ കിടന്നു അവസാനം 1995ല്‍ കിഡ്നി യെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് മരിച്ചു.