0 M
Readers Last 30 Days

പണി തീരാത്ത വീടും, എന്റെ വീര ധീര സാഹസവും, “പണി തീരാത്ത വീട്”-ന് 50 വയസ്സ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
192 VIEWS

പണി തീരാത്ത വീടും, എന്റെ വീര ധീര സാഹസവും.
“പണി തീരാത്ത വീട്”-ടിന് 50 വയസ്സ്.

റോമു (രമണൻ കെ.ടി.)

ഈ ശീർഷകം കാണുമ്പോ മിക്കവരും കരുതിയേക്കും “പണി തീരാത്ത വീട്” എന്ന സിനിമയുമായി എനിക്ക് ഏതോ ബന്ധമുണ്ടെന്നും, ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ ഏതെങ്കിലും വീര ധീര സാഹസം നടത്തിയിട്ടുണ്ടാവും എന്നും. എന്നാൽ നിങ്ങൾക്ക് തെറ്റി, ആ സിനിമയുമായി എനിക്കൊരു ബന്ധവുമില്ല എന്നുമാത്രമല്ല, സിനിമ മേഖലയുമായും എനിക്ക് യാതൊരു ബന്ധവുമില്ല. അപ്പോൾ പലരും ഊഹിക്കും ആ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ പോയിട്ടുണ്ടാവാം എന്നും, അതിൽ അഭിനയിച്ച അഭിനേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഞാൻ വല്ല പോക്രിത്തരവും കാണിച്ചിരിക്കാം എന്നും. ആ ഊഹവും പൊളിയുന്നു. “പണി തീരാത്ത വീട്” മാത്രമല്ല, ഒരു സിനിമയുടെ ഷൂട്ടിങ്ങും ഞാൻ കണ്ടിട്ടില്ല. അപ്പോൾ ഉദിച്ചു വരുന്നത് ഒരു ചോദ്യമായിരിക്കും – പിന്നെന്തിനാ ഇങ്ങിനൊരു ശീർഷകം എന്ന്. കാരണമുണ്ട് – അത് വേറൊന്നുമല്ല – ആ ചിത്രം കാണാൻ വേണ്ടി ഞാൻ നടത്തിയ പരാക്രമം തന്നെയാണ് അങ്ങിനൊരു ശീർഷകം നൽകാനുള്ള കാരണം.

ഈ ചിത്രം ഇറങ്ങുന്നത് 1973-ലാണല്ലോ, അന്നെനിക്ക് 9 വയസ്സ് പ്രായം. “A” സർട്ടിഫിക്കറ്റ് ചിത്രമല്ലായിരുന്നു എങ്കിലും, ചിത്രത്തിന്റെ content കൊച്ചുകുട്ടികൾക്കുള്ളതായിരുന്നില്ലല്ലോ – അല്ലെങ്കിൽ, അവർക്ക് ഗ്രഹിച്ചെടുക്കാനോ / ഉൾക്കൊള്ളാനോ കഴിയാത്ത പ്രമേയം – ചിത്രത്തിൽ ഒരു കൊച്ചുകുട്ടിയും പ്രധാന കഥാപാത്രമായിരുന്നു + കുട്ടികൾക്കുള്ള മൂന്ന് ഗാനങ്ങളും ഉണ്ടായിരുന്നു എങ്കിൽപ്പോലും. ആയതിനാൽ, മിക്കവരും അത്തരം സിനിമകൾ കാണാൻ പോകുമ്പോൾ കുട്ടികളെ കൊണ്ടുപോവാതിരിക്കുകയാണല്ലോ പതിവ്.

e2e 1

എന്റെ ബാല്യം തൊട്ട് കൗമാരത്തിന്റെ മുക്കാൽ ഭാഗം വരെ അധികം ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. അതിന് പ്രധാന കാരണം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ. പിന്നെ, കണ്ടിട്ടുള്ള ചിത്രങ്ങളിൽ മിക്കതും ഭക്തി ചിത്രങ്ങളോ (തമിഴ്), ശിവാജി / കെ.ആർ.വിജയയുടെ കുടുംബ ചിത്രങ്ങളോ (തമിഴ്) ആണ്. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളെ കണ്ടിട്ടുള്ളു – അവയും ഭൂരിഭാഗവും ഭക്തി ചിത്രങ്ങൾ തന്നെ (പ്രീഡിഗ്രി പഠന കാലത്താണ് ലിസ, അവനോ അതോ അവളോ, തച്ചോളി അമ്പു പോലുള്ള പടങ്ങൾ കാണുന്നത്).

അങ്ങിനെയിരിക്കെ, ഈ ചിത്രം കാണാനുള്ള സാഹചര്യം ഒരുക്കുന്നത് എന്റെ കുഞ്ഞമ്മമാരാണ് (ചെറിയമ്മ – അമ്മയുടെ കസിൻസ്). കുഞ്ഞമ്മമാർ രണ്ടുപേർ എന്റെ രണ്ടാമത്തെ ചേച്ചിയുടെ അതേ പ്രായക്കാരാണ്. അവരിൽ ഇളയത് ഒരു സിനിമാഭ്രാന്തിയായിരുന്നു – റിലീസ് ആവുന്ന ഒട്ടുമിക്ക തമിഴ്, മലയാളം ചിത്രങ്ങളും കാണും. ആ രണ്ടുപേരിൽ മൂത്തയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഞങ്ങളുടെ സമുദായത്തിൽ വിവാഹം നിശ്ചയിച്ച പെണ്ണിന്റെ ബന്ധുക്കൾ – പ്രത്യേകിച്ച് വിവാഹിതരായ സഹോദരിമാർ, അമ്മാവന്മാർ, വിവാഹിതയായ അച്ഛന്റെ പെങ്ങൾ, etc എന്നിവർ വിവാഹത്തിന്റെ ഏതാനും മുൻപുള്ള ദിവസങ്ങളിൽ പെണ്ണിനെ ക്ഷണിച്ച് അവൾക്ക് മൈലാഞ്ചി / കുപ്പിവളകൾ അണിയിച്ച്, വിരുന്നു നൽകി, തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ വസ്ത്രങ്ങളോ / ആഭരണങ്ങളോ നൽകി പറഞ്ഞയക്കുന്ന ഒരു ആചാരമുണ്ട്. അതുകൊണ്ട്, എന്റെ അമ്മ മൂത്ത സഹോദരിയായതിനാൽ വിവാഹം നിശ്ചയിച്ചിരുന്ന കുഞ്ഞമ്മയെ വിരുന്നിന് ക്ഷണിച്ചിരുന്നു – അവരുടെ കൂടെ സിനിമാഭ്രാന്തിയായ കുഞ്ഞമ്മയെയും.

അവർ രണ്ടുപേരും രാവിലെ തന്നെ ഞങ്ങളുടെ വീട്ടിൽ എത്തി. അന്ന് അവധി ദിവസമായിരുന്നതിനാൽ ഞാനും വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇവർ വന്നപാടെ അമ്മ വിവാഹം നിശ്ചയിച്ചിരിക്കുന്ന കുഞ്ഞമ്മയുടെ കൈകളിൽ വളകൾ അണിയിച്ച ശേഷം എല്ലാവരും ആഹാരം (സദ്യ) കഴിക്കാനിരുന്നു – അന്നൊക്കെ അവധി ദിവസങ്ങളിൽ രാവിലെ 10.30 ആവുമ്പോഴേക്കും ആഹാരം കഴിക്കുന്ന പതിവായിരുന്നു – സ്കൂൾ ഉള്ള ദിവസങ്ങളിൽ ഉച്ചക്ക് 1 മണിക്കും (അന്നത്തെ ദിവസം ഇവർ സിനിമയ്ക്ക് പോവാനും തീരുമാനിച്ചിരുന്നത് കൊണ്ട് നേരത്തെ ഭക്ഷണം കഴിക്കുകയും വേണമല്ലോ). ആഹാരം കഴിച്ച ശേഷം അവർ രണ്ടു പേർക്കും, എന്റെ രണ്ടു സഹോദരിമാർക്കും അമ്മ മൈലാഞ്ചി അണിയിച്ചു. അതുണങ്ങാൻ വേണ്ടി കാത്തിരിക്കുമ്പോൾ തുടങ്ങി അവരും, എന്റെ ചേച്ചിമാരും തമ്മിൽ എന്തോ കുശുകുശുപ്പ്. ആ പ്രായത്തിൽ ഞാൻ എന്റെ രണ്ടാമത്തെ ചേച്ചിയുടെ ഒട്ടുണ്ണിയായിരുന്നു – ഒരേട്ടൻ എനിക്കുണ്ടെങ്കിലും, അവൻ എന്നെ ഒരിക്കലും എവിടേക്കും കൂടെക്കൊണ്ടു പോവുന്ന പതിവില്ലായിരുന്നു. ആ ദിവസം പതിവിനും വിപരീതമായി എന്റെ ചേച്ചി എന്നെ അകറ്റി നിർത്തുകയായിരുന്നു. ഇതെന്താ ഇങ്ങിനെയെന്ന് ഞാൻ കുഴങ്ങിപ്പോയി. കൂടാതെ, അമ്മയും ഞാനിവരുടെ അടുത്തു പോയിരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ എന്നെ പിടിച്ചു മാറ്റി “നീ തൊടിയിൽ പോയി കളിക്ക്” എന്നു പറഞ്ഞ് തൊടിയിൽ കൊണ്ടാക്കിക്കൊണ്ടിരുന്നു. അമ്മ ഇങ്ങിനെ ചെയ്യുന്ന പതിവേ ഇല്ലായിരുന്നു. ഞങ്ങൾ താമസിച്ചിരുന്നത് അഗ്രഹാരമായിരുന്നതിനാൽ (ഇപ്പോഴും അവിടെ തന്നെ), ഞങ്ങളുടെ വീടുകൾക്ക് ഒരു പ്രത്യേകതയുണ്ട് – റോഡിനോട് ചേർന്നതായിരിക്കും വീടിന്റെ ഉമ്മറം – വീടിന്റെ മുൻവശത്ത് തൊടിയുണ്ടാവില്ല – വീടിന്റെ പുറകു വശത്തായിരിക്കും തൊടി – ഉമ്മറ വാതിലിന്റെ നേർക്കായിരിക്കും തൊടിയിലേക്ക് പോവാനുള്ള വാതിൽ ക്രമീകരിച്ചിരിക്കുന്നത് (ഇന്നെന്റെ വീടിന് അല്പം മാറ്റമുണ്ട് – പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വീട് പൊളിച്ചു പണിതപ്പോൾ വീടിന്റെ മുൻവശത്ത് ചെറിയൊരു portico + ഗാർഡൻ എന്നീ സെറ്റപ്പോടുകൂടിയാണ് പണിതിരിക്കുന്നത്). അന്നൊക്കെ പകൽ മുഴുവനും ഈ രണ്ടു വാതിലുകളും തുറന്നു തന്നെ കിടക്കുന്നതാണ് പതിവ്.

അവരെല്ലാം ചേർന്ന് ഉച്ചയ്ക്കുള്ള 2.30 ഷോ കാണാനുള്ള പരിപാടിയായിരുന്നു പ്ലാൻ ചെയ്തുകൊണ്ടിരുന്നത്. എന്നെ ഒഴിവാക്കി എങ്ങിനെ കടന്നു കളയാം എന്നും, അതിനു പ്രധാന കാരണം ചിത്രം matured audience -സിനുള്ളതായിരുന്നത് കൊണ്ടാണ്. എന്റെ രണ്ടാമത്തെ ചേച്ചിക്ക് സിനിമ കാണാനൊന്നും അത്ര താല്പര്യമില്ലായിരുന്നു – അവരുടെ നിർബന്ധം കൊണ്ടുമാത്രമാണ് ചേച്ചി അവരോടൊപ്പം പോകാൻ തയ്യാറായത്. ചേച്ചിക്ക് എന്നെ മാറ്റി നിർത്തുന്നതിലും ഒരുപാട് വിഷമമുണ്ടായിരുന്നു, പക്ഷെ, വേറെ വഴിയില്ലല്ലോ. എനിക്കെന്തോ പന്തികേടുണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടെക്കൂടെ തൊടിയിൽ നിന്നും അകത്തേക്ക് വന്നു അവരുടെ പക്കൽ പോകാനൊരുങ്ങുമ്പോഴൊക്കെ അമ്മ പാറാവുകാരിയെപ്പോലെ എന്റെ പുറകെ ഓടിയെത്തി വീണ്ടും തൊടിയിൽ കൊണ്ടാക്കി, വാ ഇന്ന് ഞാനും നിന്റെ കൂടെ കളിക്കാൻ കൂടാം എന്ന് പറഞ്ഞ് കൂടെ ഇരിക്കുന്നത് വളരെ വിചിത്രമായി തോന്നി എനിക്ക്, കാരണം, ആ പതിവ് തീരെയില്ലായിരുന്നല്ലോ. ഇവരുടെ അടക്കം പറച്ചിലും, വിപരീതമായ അമ്മയുടെ പെരുമാറ്റവും എന്റെ സംശയത്തിന് ആക്കം കൂട്ടി.

ഇവരുടെ പ്ലാൻ ഉച്ചക്ക് 1.15 -നുള്ള ബസ്സ് പിടിച്ച് 1.45 -ലിനുള്ളിൽ തിയ്യറ്ററിൽ എത്തി ടിക്കറ്റ് എടുക്കണം എന്നായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്ററോളം നടന്നാൽ ബസ്സ് സ്റ്റോപ്പ് ആയി – രണ്ടു മൂന്ന് വളവുകൾ തിരിഞ്ഞു വേണം പോവാൻ. ഒരു ഗണപതി അമ്പലത്തിന്റെ മുന്നിലാണ് സ്റ്റോപ്പ്. ആ ബസ്സിന് ആ ചിത്രം പ്രദർശിപ്പിച്ചിരുന്ന തിയ്യറ്ററിന്റെ മുന്നിൽ തന്നെ സ്റ്റോപ്പ് ഉണ്ടായിരുന്നു. സിനിമയ്ക്ക് പോകണം എന്നത് കൊണ്ട് എന്റെ ചേച്ചിമാർ നേരത്തെ തന്നെ നല്ല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് – അവർ വസ്ത്രം മാറുന്നത് ഞാൻ കാണാനിട വന്നാൽ എന്റെ സംശയം വർദ്ധിക്കുമല്ലോ – അതൊഴിവാക്കാനാണ് നേരത്തെ തന്നെ അണിഞ്ഞൊരുങ്ങിയിരുന്നത്.

എന്റെ വീട് സ്ഥിതി ചെയ്യുന്ന തെരുവിന്റെ വളവ് കഴിഞ്ഞാൽ മുക്കാൽ ഭാഗവും നെൽപ്പാടങ്ങളായിരുന്നു (ഇന്നവവിടെ മൊത്തം പല കോളനികളാണ്) – ഇടയ്ക്ക് അവിടവിടെയായിട്ട് ചില വീടുകൾ മാത്രം. ജനുവരി മാസം ആയത് കൊണ്ട് പാടങ്ങളിലെല്ലാം നെൽച്ചെടികൾ വളർന്ന് കതിര് പിടിച്ചിരുന്ന സമയം. പൊതുവെ എന്റെ വീട്ടിൽ നിന്നും ആ ബസ്സ് സ്റ്റോപ്പ് വരെയുള്ള ഈ വഴിയിൽ അധികം ആൾ സഞ്ചാരം ഉണ്ടാവാറില്ല – പ്രത്യേകിച്ച് ഉച്ച സമയത്ത്.

ബസ്സ് പിടിക്കാൻ ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങും എന്നും, അതുവരെ എന്നെ അവരുടെ മുന്നിൽപ്പെടാതെ സൂക്ഷിക്കണം എന്നും എല്ലാവരും നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. എല്ലാവരും പ്രായമായ പെൺകുട്ടികൾ എന്നതിനാൽ അവരെ ഒറ്റയ്ക്ക് സിനിമയ്ക്ക് പറഞ്ഞുവിടാൻ അമ്മയ്ക്ക് മനസ്സില്ലാതിരുന്നത് കൊണ്ട് തുണയ്ക്ക് അയലത്തെ പ്രായം ചെന്ന ഒരു സ്ത്രീയെയും അവരുടെ കൂടെ പറഞ്ഞയക്കാൻ ഏർപ്പാടാക്കിയിരുന്നു. ആ സ്ത്രീയ്ക്ക് കേൾവിശക്തി അത്ര പോരായിരുന്നു, എന്നാലും അവർക്കും സിനിമ എന്ന് പറഞ്ഞാൽ ഭ്രാന്തായിരുന്നു. നിശ്ചയിച്ച പോലെ അവരെല്ലാം ഒരു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ തൊടിയിലായിരുന്നുവെങ്കിലും എന്റെ മനസ്സ് മുഴുവനും ഇവരുടെ പക്കലായിരുന്നു.

ഇവരെന്തായിരിക്കും പ്ലാൻ ചെയ്യുന്നത്, എന്തിനാണ് എന്നെ അകറ്റി നിർത്തുന്നത് എന്നൊക്കെ ചിന്തിച്ച്. തൊടിയിലായിരുന്നാലും ഇവരുടെ സംസാരം സ്പഷ്ടമല്ലെങ്കിലും ശബ്ദം കേൾക്കാമായിരുന്നു – പ്രത്യേകിച്ച് സിനിമാ ഭ്രാന്തിയായ കുഞ്ഞമ്മയുടെ ഉറക്കെയുള്ള ചിരി. ഒരു മണി കഴിഞ്ഞതോടെ അകത്ത് യാതൊരു അനക്കവും കേൾക്കാതായപ്പോൾ എനിക്ക് സംശയം കൂടിവന്നു. ഞാൻ അമ്മയുടെ പിടിയിൽ നിന്നും കുതറി അകത്തേക്കോടി വന്നു. എന്റെ അതേ വേഗത്തിൽ അമ്മയ്ക്ക് ഓടാൻ കഴിയില്ലല്ലോ. ഞാൻ അന്ന് ധരിച്ചിരുന്നത് അല്പം മുഷിഞ്ഞ വസ്ത്രമായിരുന്നു. ഷർട്ടിലെ ചില ബട്ടണുകളൊക്കെ വീണു പോയിരുന്നു, നിക്കറിയിലും വയറിൽ ലോക്ക് ചെയ്യുന്ന ബക്കിളും വീണു പോയിരുന്നു. ആയതിനാൽ നിക്കർ അരക്കെട്ടിൽ നിൽക്കാതെ കൂടെക്കൂടെ വഴുതിക്കൊണ്ടിരുന്നു.

തൊടിയിൽ നിന്നും അകത്തേക്ക് വന്ന ഞാൻ അവരെ ആരെയും കാണാത്തതിനാൽ പരിഭ്രാന്തനായി വീടിന്റെ പുറത്തേക്ക് വന്നു നോക്കി. അവിടെയും അവരെ കാണാത്തപ്പോൾ അവർ പുറത്തേക്ക് പോയി എന്നുറപ്പായതുകൊണ്ട് രണ്ടും കല്പിച്ച് ഞാൻ ബസ്സ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഓടിത്തുടങ്ങി. സാധാരണയായിട്ട് ഞാൻ ഒറ്റയ്ക്ക് എന്റെ വീടിന്റെ തെരുവ് വിട്ട് എങ്ങോട്ടും പോവാറില്ലായിരുന്നു, അഥവാ പോകാൻ അനുവദിക്കില്ലായിരുന്നു. അമ്മയ്ക്ക് എന്റെ പുറകെ വരണം എന്നുണ്ടെങ്കിലും വീട് അങ്ങിനെ തുറന്നിട്ട് വരാൻ കഴിയില്ലല്ലോ. അതിനാൽ അയലത്തെ അമ്മൂമ്മയോട് വീട് നോക്കാൻ പറഞ്ഞിട്ട് വരുമ്പോഴേക്കും ഞാൻ പകുതി ദൂരം പിന്നിട്ടിരുന്നു. കരഞ്ഞുകൊണ്ടേ, അരയിൽ നിന്നും ഊരിപ്പോവുന്ന നിക്കറും കൈകൊണ്ട് മുറുക്കെ പിടിച്ചുകൊണ്ട് ഞാൻ ഓടി.

ആ ബസ്സ് സ്റ്റോപ്പിന് മുൻപിലുള്ള ഒരു വളവിൽ എന്റെ മൂത്ത ചേച്ചിയെ പഠിപ്പിച്ച ഒരു ടീച്ചറുടെ വീടുണ്ടായിരുന്നു (ഒന്നു രണ്ടു വർഷങ്ങൾക്ക് മുൻപാണ് ആ വീട് പൊളിച്ചത് – പുതുക്കി പണിയാൻ വേണ്ടി, പക്ഷേ ഇതുവരെ പണി തുടങ്ങിയിട്ടില്ല). അവർ എന്റെ ചേച്ചിമാരും മറ്റുള്ളവരും ഉച്ചക്ക് നടന്നു പോവുന്നത് കണ്ട് എവിടേക്കാണ് പോവുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നു. അവർ പോയി ഒരല്പം സമയത്തിനുള്ളിൽ ഞാൻ കരഞ്ഞുകൊണ്ട് ഓടി വരുന്നത് കണ്ട അവർ പറഞ്ഞു “മോനെ, നീയെന്താ ഇങ്ങിനെ കരഞ്ഞുകൊണ്ട് ഓടി വരുന്നത്, ചേച്ചിമാരെ തിരഞ്ഞുകൊണ്ടാണോ? ഒറ്റയ്ക്കാണോ വന്നത്? അവര് ചിലപ്പോ ബസ്സിൽ കേറിക്കാണുമല്ലോ, നില്ല് മോനെ, ഞാനും വരാം” എന്ന് പറഞ്ഞ് അവരും എന്റെ പുറകെ വന്നു. അവർക്ക് പേടി എന്തെന്നാൽ സിനിമയ്ക്ക് പോയവർ ബസ്സിൽ കേറി പോയിരുന്നെങ്കിൽ ഞാൻ അവരെക്കാണാതെ അവിടെ കരഞ്ഞു നിൽക്കുമല്ലോ എന്നും, അവിടെ വാഹനങ്ങളുടെ ഓട്ടം അധികം ഉള്ളത് കൊണ്ട് എനിക്ക് വല്ല അപകടവും സംഭവിച്ചാലോ എന്നും, ആരുമില്ലാതെ കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ ആരെങ്കിലും പിടിച്ചോണ്ട് പോയാലോ എന്നുമായിരുന്നു. അതിന് കാരണമുണ്ട് – എന്റെ മൂന്നാമത്തെ ചേച്ചി കൊച്ചായിരിക്കുമ്പോൾ അവളെ ആരോ പിടിച്ചുകൊണ്ട് പോവുന്നത് കണ്ട് അയാളോട് വഴക്കിട്ട് ചേച്ചിയെ അയാളിൽ നിന്നും രക്ഷിച്ചിരുന്നു അവർ.

വളവ് തിരിഞ്ഞ് ഞാൻ ബസ്സ് സ്റ്റോപ്പിലെത്തി. എന്റെ ഭാഗ്യത്തിന് ബസ്സ് വന്നിരുന്നില്ല. അവരെ അവിടെക്കണ്ടതും എനിക്കാശ്വാസമായി. എന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ അവരുടെ മുന്നിൽ ഞാൻ എത്തിയപ്പോൾ അവരാകെ ചമ്മി ഒരു പരുവത്തിലാക്കി. എന്താ പറയേണ്ടത്, എന്താ ചെയ്യേണ്ടത് എന്നറിയാതെ അവർ കുഴങ്ങി. എന്റെ രണ്ടാമത്തെ ചേച്ചിക്ക് ആകെ പശ്ചാത്താപം. അവർ ഉടനെ പറഞ്ഞു, ഞാൻ വരുന്നില്ലെടി, ഇവനെ വിട്ടേച്ച് വരുന്നതിൽ എനിക്ക് തീരെ യോജിപ്പില്ലായിരുന്നു, പക്ഷേ, നിങ്ങളൊക്കെ നിർബന്ധിച്ചത് കൊണ്ടുമാത്രമാണ് ഞാൻ കൂടെക്കൂടിയത്, ഞാൻ ഇവനെയും കൂട്ടി വീട്ടിൽ പോവുന്നു, നിങ്ങൾ പൊയ്‌ക്കോളൂ എന്ന്. അതുകണ്ട ആ പ്രായം ചെന്ന സ്ത്രീ പറഞ്ഞു, വേണ്ടെടി അവനും പോന്നോട്ടെ, പാവം ഈ വെയിലത്ത് ഓടിവന്നതല്ലേ എന്ന്. അപ്പോൾ ചേച്ചി പറഞ്ഞു അവന്റെ കോലം കണ്ടില്ലേ, ഷർട്ടിൽ ബട്ടൻസ് ഇല്ല, നിക്കർ അരയിൽ നിൽക്കുന്നില്ല. അതിനും അവർ പോംവഴി കണ്ടെത്തി – സേഫ്റ്റി പിൻ കുത്തിവെച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു, നീ വാ, ബസ്സ് വരാറായി എന്നവർ പറഞ്ഞു സേഫ്റ്റി പിൻ എടുത്ത് ഷർട്ടിലും, നിക്കറിലും കുത്തി. അപ്പോ ചേച്ചി പറഞ്ഞു, ഇവൻ തീർച്ചയായും അമ്മടെ കണ്ണുവെട്ടിച്ചായിരിക്കും ഓടി വന്നിരിക്കുന്നത്, അമ്മ ഇവനെ തിരയുന്നുണ്ടാവും എന്ന്. അന്നേരം, ആ ടീച്ചർ പറഞ്ഞു, നിങ്ങൾ വിഷമിക്കണ്ടാ, എന്റെ ഊഹം ശരിയാണെങ്കിൽ അമ്മ ഇപ്പോ ഇവനെയും തിരഞ്ഞ് വരുന്നുണ്ടായിരിക്കും, അവരോട് ഞാൻ പറഞ്ഞോളാം, നിങ്ങൾ പോയ് വരൂ. അപ്പോഴേക്കും ബസ്സ് വന്നു, ഞങ്ങൾ ബസ്സിൽക്കേറി പോയി.

അങ്ങിനെ എന്നെ ഒഴിവാക്കി പടം കാണാൻ അവർ നടത്തിയ എല്ലാ പ്ലാനുകളും തകർത്ത് തരിപ്പണമാക്കി ഞാൻ ആരാ മോൻ എന്ന് കാണിച്ച് വിജയശ്രീലാളിതനായി ഞാൻ പടം കണ്ടു. “പണി തീരാത്ത വീട്” ആണ് ചിത്രം എന്ന് പോസ്റ്റർ കണ്ടു മനസ്സിലാക്കിയ ഞാൻ സന്തോഷവാനായി – കാരണം, അതിനുള്ളിൽ തന്നെ ചിത്രത്തിലെ മിക്ക ഗാനങ്ങളും ജനപ്രീതി നേടിക്കഴിഞ്ഞിരുന്നു. കൊച്ചുകുട്ടിയായിരുന്ന എന്നെ അന്ന് കൂടുതൽ ആകർഷിച്ചത് “വാ മമ്മി വാ മമ്മി വാ”, “കാറ്റുമൊഴുക്കും കിഴക്കോട്ട്”, “അണിയം മണിയം” എന്നീ ഗാനങ്ങളായിരുന്നു. കാരണം, ഞാൻ പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ – ഈ മൂന്ന് ഗാനങ്ങളും കൊച്ചുകുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണല്ലോ, അതുകൊണ്ട് തന്നെ. കൂടാതെ, ഈ ഗാനങ്ങൾ പാടി രണ്ടാമത്തെ ചേച്ചി എന്നോടൊപ്പം കളിക്കുമായിരുന്നു, ഒപ്പം കുട്ടി പാടുന്ന പോർഷൻ ഞാനും പാടുമായിരുന്നു. തിരശ്ശീലയിൽ ഈ മൂന്നു ഗാനങ്ങളും തെളിഞ്ഞപ്പോൾ ഞാൻ വളരെ കൗതുകത്തോടും, അതീവ സന്തോഷത്തോടുംകൂടി കൈയ്യടിച്ചു ആസ്വദിച്ചു.

ചിത്രത്തിന്റെ സീരിയസ്‌നസ്സ് ഒന്നും മനസ്സിലാക്കിയെടുക്കാനുള്ള പ്രായമൊന്നുമായിരുന്നില്ലല്ലോ അത്. എങ്കിലും, ചില വികാരതീവ്രമായ രംഗങ്ങൾ എന്റെ കുഞ്ഞു മനസ്സിൽ വല്ലാത്ത ആഘാതം ഏൽപ്പിച്ചിരുന്നു – പ്രത്യേകിച്ച് ക്‌ളൈമാക്സിലെ രണ്ടു രംഗങ്ങൾ – “ചെമ്പരത്തി” ശോഭനയെ വളർത്തമ്മ ബലം പ്രയോഗിച്ച് വലിച്ചിഴച്ചുകൊണ്ടു എസ്റ്റേറ്റ് മുതലാളിക്ക് അവളെ കാഴ്ചവെക്കാൻ പോവുമ്പോൾ “അണ്ണാ, അണ്ണാ, അയ്യോ അമ്മേ എന്നെ വീടു, ഞാൻ പോവില്ല….” എന്നുള്ള ശോഭനയുടെ നിലവിളി – ജോസിനോട് (നസീർ) തന്നെ രക്ഷിക്കാനായി – my goodness, വര്ഷങ്ങളെത്ര കടന്നുപോയി, ഇന്നും ആ നിലവിളി എന്നെ haunt ചെയ്യുന്നു, വല്ലാതെ അലോസരപ്പെടുത്തുന്നു. ഇത് പറയുമ്പോൾ തന്നെ നിങ്ങൾക്ക് ഊഹിക്കാൻ കഴിയും, ആ കുരുന്നു മനസ്സിൽ ആ രംഗം എത്രത്തോളം ആഘാതം ഏൽപ്പിച്ചു എന്ന്.
അതുപോലെ മനസ്സിൽ ആഘാതമേല്പിച്ച മറ്റൊരു രംഗം ക്‌ളൈമാക്സിലെ അവസാനത്തെ സീൻ – നസീർ കയറിയ ട്രെയിൻ പുറപ്പെട്ടു പോയ ശേഷം ഓടിക്കിതച്ചെത്തുന്ന നന്ദിതാ ബോസും, മകൾ ബേബി സുമതിയും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന രംഗം.

പച്ചമരത്തിൽ ആണി അടിച്ചതുപോലെ മനസ്സിൽ പതിഞ്ഞ മറ്റൊരു രംഗം – സിംബോളിക് ഷോട്ട് ആണ് – നസീറിന് നന്ദിതാ ബോസിനോട് പ്രേമം മൊട്ടിട്ടതും അതേക്കുറിച്ച് ഓർക്കുമ്പോൾ കടിഞ്ഞാണില്ലാത്ത ഒരു കുതിര ലക്കും ലഗാനുമില്ലാതെ ഓടുന്ന പോലത്തെ ഷോട്ട്. ഇതേ കുതിര, നന്ദിതാ ബോസ് നസീറിനെ തന്റെ സഹോദരനായി കാണുന്നു എന്ന് പറയുമ്പോൾ തിരിഞ്ഞു ഓടുന്ന പോലത്തെ ഷോട്ട്. അന്ന് അതിന്റെ പൊരുൾ ഒന്നും മനസ്സിലായില്ലെങ്കിലും, ആ ഷോട്ട് മനസ്സിൽ വല്ലാതെ പതിഞ്ഞു പോയിരുന്നു.
ആകർഷണീയമായി തോന്നിയ മറ്റൊരു രംഗം കാബറെയും, ഭരതനാട്യവും ഫ്യൂഷൻ ചെയ്തുള്ള നൃത്ത രംഗം. വളരെ പ്രത്യേകതയുള്ളതായി തോന്നി.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെപ്പോലെ നമ്മളും പല സന്ദർഭങ്ങളിൽ പലരെയും സഹായിക്കണം / അനീതിക്കെതിരെ പ്രവർത്തിക്കണം എന്ന് മനസ്സിൽ കരുതുമെങ്കിലും നമ്മുടെ സാഹചര്യങ്ങൾ / പ്രാരബ്ധങ്ങൾ നമ്മളെ അതിന് അനുവദിക്കാതെ കൈകൾ ബന്ധിക്കപ്പെട്ടവരായി നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ടാവും. ആ വേദനയിൽ നമ്മൾ അനുദിനം നീറുന്നുമുണ്ടാവും.
ഈ ചിത്രം പിന്നീട് 90 -റുകളിലാണ് വീണ്ടും കാണാനുള്ള സന്ദർഭം ഒത്തുവരുന്നത് – ദൂരദർശനിലൂടെ. അതാവട്ടെ, പത്തിരുപതു വർഷത്തിലേറെ മനസ്സിൽ പേറി നടക്കുന്ന നൊമ്പരത്തിന് ആക്കംകൂട്ടുകയാണുണ്ടായത്. ഒമ്പത് വയസ്സിൽ കേട്ട “അണ്ണാ… അണ്ണാ… അമ്മേ എന്നെ വീടു, ഞാൻ പോവില്ല….” എന്ന ലീലയുടെ (ചെമ്പരത്തി ശോഭന) രോദനം പൂർവാധികം ശക്തിയോടെ മുഴങ്ങിക്കൊണ്ടിരിക്കാൻ വഴിയൊരുക്കുകയും ചെയ്തു. എന്റെ ഓർമ്മയ്ക്ക് മങ്ങലേൽക്കുംവരെ ആ രോദനം മുഴങ്ങിക്കൊണ്ടിരിക്കും.
“പണി തീരാത്ത വീട്” റിലീസ് ആയിട്ട് ഇക്കഴിഞ്ഞ ജനുവരി 19 ന്, അമ്പത് വർഷങ്ങൾ തികച്ചിരിക്കിന്നു – ആ ചിത്രം അമ്പത് വർഷങ്ങൾക്ക് മുൻപ് എന്റെ കുഞ്ഞു മനസ്സിൽ സൃഷ്‌ടിച്ച മുറിവ് ഇന്നും ഉണങ്ങാതെ തന്നെ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന്