ഇരട്ടത്താപ്പിന്റേയും സ്വാര്‍ത്ഥതയുടേയും ഇളിഞ്ഞ മുഖമാണ് യേശുദാസ്
ഒന്നുമല്ലാത്ത അവസ്ഥയില്‍ നിന്നും സിനിമാലോകത്തേക്ക് കൈപിടിച്ചു കയറ്റിയ വയലാറിനോടുള്ള നന്ദികേടില് തുടങ്ങുന്നു .മൃതദേഹം കാണാന്‍ പോലും പോയില്ല.വയലാറിന്റെ അമ്മ വരെ കാത്തിരുന്നു, യേശുദാസ് വരുമെന്ന്. സാമ്പത്തികമായി തകര്‍ന്നിരുന്ന ആ കുടുംബത്തിന് ഒരു ചില്ലിക്കാശ് പോലും കൊടുത്തില്ല വെള്ളയുടുപ്പിട്ട മാലാഖ. പറഞ്ഞ കാരണം – മദ്യപിച്ച് നശിച്ച ഒരുത്തന് സഹായം അര്‍ഹിക്കുന്നില്ലെന്ന്.പണ്ട് വാരിക്കോരി കൊടുത്ത ഒരാളോട് അങ്ങനെ തന്നെ ചെയ്യണം.പാട്ട് പാടുന്നത് ഗംഭീരം തന്നെ ഒരു തര്‍ക്കവുമില്ല അല്ലാത്തൊരു കാര്യത്തിന് വാ തുറന്നാല്‍ ദുര്‍ഗന്ധം ആണ് വമിക്കുന്നത്.
അന്തരിച്ച നടന് സത്യന്റെ മകന് ജോലി കൊടുത്തു ഒരു ഷോ അഴിമതി ആരോപിച്ച് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി ഹുങ്ക് തെളിയിച്ചു. ഇന്റര്‍വ്യൂകളില്‍ ജഗദീശ്വരനേയും, പ്രപഞ്ചസത്യത്തേയും കുറിച്ച് ഛര്‍ദ്ദിക്കും.പ്രവര്‍ത്തി സ്വാര്‍ത്ഥനായ കച്ചവടക്കാരന്റെയാണെന്ന് മാത്രം.
മകനെ ചെറുപ്രായത്തില്‍ അമേരിക്കയിലെ Mc Enro ടെന്നീസ് അക്കാദമിയില്‍ ചേര്‍ത്തു..പിന്നീട് പരിശീലനം മുടങ്ങാതിരിക്കാന്‍ അമേരിക്കയില്‍ സ്ഥിരതാമസം ആക്കി.ഫ്രീക്വന്റ് ഫ്ളൈയര്‍ എന്ന വാക്ക് നമുക്ക് പരിചിതമാകുന്നതിന് മുന്നേ പല എയര്‍ലൈന്‍സിലും യേശുദാസന് അതായിരുന്നു. താന്‍ പാടിയ പാട്ടുകള്‍ വേറാരെങ്കിലും പാടുന്നതിന് പേറ്റന്റ് കൊണ്ടുവരാന്‍ ശ്രമിച്ച മഹാന്. പാട്ട് എഴുതിയവനും, സംഗീതം കൊടുത്തവനും പടിക്ക് പുറത്ത്. മലയാളത്തിലെ ഒട്ടേറെ ഗായകരെ ഒതുക്കിയ യുഗപ്രഭാവന്.
റിയാലിറ്റി ഷോയുടെ ഫൈനലില്‍ ചീഫ് ജഡ്ജ് ആയി വന്നു. കൂട്ടുകാരന്റെ മകളുടെ കൂതറപ്പാട്ടിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഈ മഹാന്. ജഡ്ജ് ആണത്രേ ജഡ്ജ് ..ത്ഫൂ.
പ്രസിദ്ധമായ ജീന്‍സ് പ്രസംഗത്തെപ്പറ്റി പറയുന്നില്ലാ .ഇവിടെ ഒരുപാട് പോസ്റ്റ് വന്നതാണ്. കേരളം കണ്ട ഏറ്റവും നല്ല പാട്ടുകാരനും, ഏറ്റവും നല്ല ഊളനും ഒരേയാള് ആയത് വളരെ നല്ല ഒരു ലിത് ആണ്.