ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു.അട്ടപ്പാടിയിലെ ഇരുള സമൂദായത്തിൽ നിന്നുള്ള നവാഗതനായ മരുതൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

മൺമറഞ്ഞുപോകുന്ന ഗോത്രകലയായ രാമർക്കൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു. അട്ടപ്പാടിയിലെ ഇരുള സമൂദായത്തിൽ നിന്നുള്ള മരുതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ ബാനറിൽ വിജീഷ് മണി ഫിലിം ക്ലബ് ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാമ ചരിതമാണ് “രാമർ കൂത്ത്”ൻ്റെ പ്രമേയം. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന വേളയിൽ അട്ടപ്പാടി മാരിയമ്മൻ കോവിൽ വെച്ച് നടന്ന ചടങ്ങിൽ തമ്മിയമ്മ, നഞ്ചമ്മ, വടുകിയമ്മ ചേർന്ന് ശ്രീരാമ ചരിതം തനതുഭാഷയിൽ പാടി സംവിധായകൻ മരുതന് ക്ലാപ്പ് ബോർഡ് പൂജിച്ചു നൽകി. ചടങ്ങിൽ വിജീഷ് മണിയും, രാമർ കുത്ത് കലാകാരൻമാരായ പൊന്നൻ, കാരമട, ഈശ്വരൻ, വെള്ളിങ്കിരി, ലക്ഷമണൻ, വിനോദ്, രകേഷ്, ശിവാനി കെ, ആർച്ചന കെ എന്നിവർ പങ്കെടുത്തു. ഛായാഗ്രഹണം: വിനീഷ്, എഡിറ്റർ: വിഷ്ണു രാംദാസ്, സംഗീതം: ശബരീഷ്, പ്രൊജക്ട് ഡിസൈനർ: അച്ചുതൻ പനച്ചികുത്ത്, മേക്കപ്പ്: മനോജ് പി.വി, കലാസംവിധാനം: കൈലാസ്, വസ്ത്രാലങ്കാരം: സനോജ്, പി.ആർ.ഓ ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു.

You May Also Like

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറയുന്ന ‘മേജർ’, ട്രെയ്‌ലർ പുറത്തിറങ്ങി

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഇന്നും തീരാത്തൊരു വിങ്ങലായി ഏവരുടെയും മനസിലുണ്ട്. ഇപ്പോഴിതാ…

ഡെനിം ഷോർട്സിൽ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്

റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ.…

എമ്പുരാൻ്റെ ഏറ്റവും പുതിയ ലൊക്കേഷൻ വീഡിയോ വൈറലാകുന്നു

മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘എൽ 2: എമ്പുരാൻ’ അതിൻ്റെ മേക്കിംഗിൻ്റെ ഒരു ആവേശകരമായ കാഴ്ച…

നീ എവിടെങ്കിലും ഭർത്താവ് ഭാര്യയെ ഡിവോഴ്സ് ചെയ്ത് ഭർത്താവ് ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കണ കണ്ടിട്ടുണ്ടാ ? ഉണ്ടോ ?

ജാത വേദൻ “നീ എവിടെങ്കിലും ഭർത്താവ് ഭാര്യയെ ഡിവോഴ്സ് ചെയ്ത് ഭർത്താവ് ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കണ…