തീവ്രത കൂടിപ്പോയതിനാണോ അതോ കുറഞ്ഞു പോയതിനാണോ സെൻസർ ബോർഡ്‌ കത്തി വെച്ചത് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
254 VIEWS

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ എന്ന രാമസിംഹൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കാൻ തീരുമാനിച്ചത്. എന്നാൽ ആഷിഖ് അബു- പൃഥ്വിരാജ് സിനിമ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ കാൻസൽ ചെയ്‌തെങ്കിലും രാമസിംഹൻ തന്റെ പ്രോജക്ടുമായി മുന്നോട്ടു പോകുകയായിരുന്നു. ഒരു പ്രസ്ഥാനത്തിലെ അണികളിൽ നിന്നും പിരിച്ചെടുത്ത കാശ് കൊണ്ടാണ് ചിത്രത്തിന്റെ പ്രവർത്തനങ്ങൾ രാമസിംഹൻ നടത്തിയത്.

രാമ സിംഹൻ സംവിധാനം ചെയ്ത് അലി അക്ബർ മമധർമ്മയുടെ ബാനറിൽ നിർമ്മിക്കുന്ന “പുഴ മുതൽ പുഴ വരെ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ തീർന്നതായി കേട്ടിരുന്നു. സെൻസറിങ് കമ്മിറ്റി തിരുത്തലുകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് റീ സെൻസെറിങ് ചെയ്യാൻ വീണ്ടും രാമ സിംഹൻ ഡൽഹിക്ക് പോയതായും അപ്പോഴും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് കാര്യങ്ങൾ പ്രോപ്പർ ആയി ശരിയാകാത്തതായും കേൾക്കുന്നു.സെൻസറിങ് കമ്മിറ്റി യുടെ ഇടപെടൽ കൊണ്ട് ചിത്രം പൂർണ്ണമായും എടുത്ത് വെച്ച രീതിയിൽ തന്നെ കാണിക്കാൻ കഴിയുമോ ഇല്ലയോ എന്ന ആശങ്ക രാമസിംഹനുമായി അടുത്ത വൃത്തങ്ങൾ പങ്കുവെക്കുന്നുണ്ട്. തീവ്രത കൂടിപ്പോയതിനാണോ അതോ കുറഞ്ഞു പോയതിനാണോ സെൻസർ ബോർഡ്‌ കത്തി വെച്ചത് എന്ന കാര്യത്തിന് ഇനിയും വ്യക്തത വരേണ്ടതുണ്ട്.

ശരിക്കും രാമസിംഹൻ എടുത്ത് വെച്ചിരിക്കുന്നത് എന്താണോ അത്‌ അങ്ങനെയേ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് വേണ്ടത്. സിനിമ ഇറങ്ങി ആളുകൾ വിലയിരുത്തട്ടെ. അല്ലെങ്കിൽ പിന്നീട് കണ്ണൻ സ്രാങ്ക് പറയുന്ന പോലെ ” ഞാൻ വേണ്ടാന്ന് വെച്ചതാ, കുറെ കൂടി ഉണ്ടായിരുന്നു ” എന്ന് പറയാൻ ആർക്കും അവസരം കൊടുക്കാതിരിക്കുന്നതാണ് നല്ലത് . മാത്രവുമല്ല ഏതെങ്കിലും രീതിയിൽ ബഞ്ച് മാർക്ക് സൃഷ്ടിക്കാൻ സാധ്യതയുള്ള ചിത്രവുമാണ് പുഴ മുതൽ പുഴ വരെ. അത്‌ രാമ സിംഹന്റെ ഇതുവരെയുള്ള മുഴുവൻ എഫ്ഫർട്ടും കഴിവും എക്സ്പീരിയൻസും ഉപയോഗിച്ചു ഷൂട്ട്‌ ചെയ്തതായതു കൊണ്ട് മുഴുവൻ കാണിക്കണം എന്നതാണ് ആഗ്രഹം.പഴയ സംവിധായകർ ഔട്ട്‌ഡേറ്റഡ് ആയി എന്ന് പറയപ്പെടുന്ന ഈ കാലത്ത് രാമ സിംഹൻ എന്ന “നവാഗത ” സംവിധായകന്റെ ചിത്രത്തിനായി വെയ്റ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ