ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിന് എ ആർ റഹ്മാൻ സം​ഗീതം പകരുന്നു

ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ. ഈ സെൻസേഷണൽ കോമ്പിനേഷനിൽ എത്തുന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് സം​ഗീതം പകരുന്നത്. റഹ്മാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. രാജ്യത്തുടനീളമുള്ള സംഗീത പ്രേമികൾക്കിടയിൽ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെയും സുകുമാർ റൈറ്റിംഗ്സിന്റെയും ബാനറുകളിൽ വെങ്കട സതീഷ് കിളാരുവാണ് നിർമ്മിക്കുന്നത്. തിരക്കഥ തയ്യാറാക്കിയത് ബുച്ചി ബാബു തന്നെയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിലായ് നിർമ്മാതാക്കൾ അറിയിക്കും.തന്റെ ആദ്യ ചിത്രമായ ‘ഉപ്പേന’യിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബുച്ചി ബാബു സന. ‘ഉപ്പേന’ ഒരു മ്യൂസിക്കൽ ഹിറ്റായിരുന്നു. ബുച്ചി ബാബുവിന്റെ രണ്ടാമത്തെ ചിത്രവും മ്യൂസിക്കൽ ചാർട്ട്ബസ്റ്റർ ആകുമെന്ന് പ്രതീക്ഷിക്കാം. പിആർഒ: ശബരി.

You May Also Like

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അവരുടെ…

‘അവനെ കാണുമ്പോൾ അയ്യേ എന്ന് പറഞ്ഞിരുന്ന പലരും അവനെ പിന്തുണക്കാൻ തുടങ്ങി’ , ജോമോൾ ജോസഫിന്റെ കുറിപ്പ്

Jomol Joseph ഇന്നെനിക്ക് പറയാനുള്ളത് എന്നെ കുറിച്ചല്ല.. മറ്റൊരാളെ കുറിച്ചാണ്, 24 വയസ്സ് മാത്രമുള്ള ഒരു…

ചുവപ്പ് പട്ടു സാരിയിൽ തിളങ്ങി മീനാക്ഷി. ഇത് മഞ്ജു തന്നെ എന്ന് ആരാധകർ.

മലയാളികളുടെ ജനപ്രിയ നടൻ ദിലീപിൻ്റെയും, മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി

ബെല്ലി ഡാൻസിലൂടെ ആരാധകരുടെ മനം കവർന്ന് മാളവിക നായർ.

മലയാളികളുടെ ഇഷ്ടപ്പെട്ട യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ഒട്ടനവധി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.