തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് ചിരഞ്ജീവി. അദ്ദേഹത്തിന്റെ മകൻ രാം ചരണും ഇപ്പോൾ ടോളിവുഡിലെ മുൻനിര നടനായി വളർന്നുവരികയാണ്. 2012ലാണ് രാംചരണും ഉപാസന കാമിനേനിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് 10 വർഷമായിട്ടും താരദമ്പതികൾക്ക് കുട്ടികളില്ല.കുറച്ച് മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ പോലും രാംചരണിന്റെ ഭാര്യ തങ്ങൾക്ക് കുട്ടിയുണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇരുവരും ഇപ്പോൾ തങ്ങളുടെ പ്രവർത്തികളിൽ ആണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഈ സമയത്ത് ഒരു കുട്ടി ഉണ്ടാകുന്നത് ലക്ഷ്യത്തിൽ നിന്ന് തങ്ങളെ വ്യതിചലിപ്പിക്കുമെന്നും അതിനാൽ ഇപ്പോൾ ഒരു കുട്ടിയുണ്ടാകണമെന്നു ചിന്തിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ഉപാസനയുടെ ഈ അഭിമുഖം വലിയ തോതിൽ വൈറലായിരുന്നു. ഈ സാഹചര്യത്തിൽ, ആ അഭിമുഖം നൽകി അഞ്ച് മാസത്തിനുള്ളിൽ രാംചരൺ-ഉപാസന ദമ്പതികൾ സന്തോഷവാർത്ത നൽകി. തങ്ങൾ ഉടൻ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം പുറത്തുവിട്ടാണ് ഇരുവരും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.മുത്തച്ഛനാകുന്നതിന്റെ ആവേശത്തിലായ നടൻ ചിരഞ്ജീവി, ഉപാസനയും രാംചരണും തങ്ങളുടെ ആദ്യ കുഞ്ഞിനെ ഹനുമാന്റെ അനുഗ്രഹത്തോടെ സ്വീകരിക്കാൻ പോവുകയാണെന്ന് തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.ഇപ്പോൾ രാംചരൺ-ഉപാസന ദമ്പതികൾക്ക് അഭിനന്ദന പ്രവാഹങ്ങൾ ആണ്