സൂപ്പർ സ്റ്റാർ രാംചരൻ തേജ ഇപ്പോൾ ഏറെ സന്തോഷത്തിലാണ് , അദ്ദേഹത്തിന്റെ ആരാധകരും തികഞ്ഞ സന്തോഷത്തിലാണ്. കരിയറിൽ തന്നെ വഴിത്തിരിവ് ആകുന്ന ആർ ആർ ആർ എന്ന ചിത്രത്തിലെ പ്രകടനവും ആ സിനിമയുടെ ഗംഭീര വിജയവും തന്നെ കാരണം. എന്നാൽ ഇപ്പോൾ അദ്ദേഹം കറുത്ത വസ്ത്രമണിഞ്ഞു കഴുത്തിൽ കാവി ഷാൾ അണിഞ്ഞു , ചെരുപ്പില്ലാതെ മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഒരു ഫോട്ടോ വൈറലാകുകയാണ്.
കോടീശ്വരനായ രാംചരണ്, അതും ആർ ആർ ആറിൽ 45 കോടി പ്രതിഫലം മേടിച്ചു എന്ന് പറയപ്പെടുന്ന രാംചരണ്… ഒരു ചെരുപ്പ് മേടിക്കാനുള്ള പൈസ ഇല്ലാഞ്ഞിട്ടാണോ ..അതോ അദ്ദേഹത്തിന്റെ പാദുകങ്ങൾ ആരാധികമാർ ആരെങ്കിലും കവർന്നതാണോ …അതോ വിമാനത്തിൽ നിന്നും ഊരി മാർഗ്ഗമദ്ധ്യേയയുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിൽ വീണതാണോ ? എന്നൊക്കെയുള്ള സംശയങ്ങൾ തോന്നിയേക്കാം. എന്നാൽ സംഭവം അതൊന്നുമല്ല.
അദ്ദേഹത്തിന്റെ പിതാവിനെ നമുക്കറിയാം..വലിയ ഒരു പുലിയാണ്. പേര് ചിരഞ്ജീവി. അദ്ദേഹത്തെ പോലെ മകൻ രാംചരണും ഒരു കടുത്ത അയ്യപ്പ ഭക്തൻ ആണെന്നാണ് ജനസംസാരം. അതിനാൽ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ചെരുപ്പിടാതെ ഭക്തവസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആർ ആർ ആർ 900 കോടി നേടി കുതിക്കുകയാണ്. ദക്ഷിണേന്ത്യൻ സിനിമയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് പിന്നിൽ താരങ്ങളും സിനിമാ പ്രവർത്തകരും വിശ്വാസങ്ങൾ മുറുകെ പിടിക്കുന്നതുകൊണ്ടാണ് എന്നും, നിങ്ങളും അത് പിന്തുടരാനുമാണ് ബൊളിവീവുഡിനോട് അഭ്യുദയകാംഷികൾ ഉപദേശിക്കുന്നത്.