‘ആർസി17’നായ് രാം ചരണും സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്നു !

‘പുഷ്പ’ സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് ഗ്ലോബൽ സ്റ്റാർ രാം ചരൺ എത്തുന്നു. എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ൻ്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്. ചിത്രത്തിന്റെ നിർമ്മാണം ഈ വർഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.

‘ആർസി17’ എന്നാണ് ചിത്രത്തിന് താൽകാലികമായ് ടൈറ്റിൽ നൽകിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തിൽ ഗംഭീരമായ് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

2018 മാർച്ച് 30ന് റിലീസ് ചെയ്ത സുകുമാർ ചിത്രം ‘രംഗസ്ഥലം’ത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം രാം ചരൺ, സുകുമാർ, മൈത്രി മൂവി മേക്കേഴ്‌സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇവർ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാൻ-ഇന്ത്യ സിനിമാറ്റിക് അനുഭവം ആരാധകർക്ക് പ്രതീക്ഷിക്കാം. പിആർഒ: ശബരി.

You May Also Like

‘മൈൻഡ് പവർ മണിക്കുട്ടൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘മൈൻഡ് പവർ മണിക്കുട്ടൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയ താരം സുധീഷ്, പുതുമുഖം ജിനീഷ്…

“നായികയെ കെട്ടിപിടിച്ചു റൊമാൻസ് ചെയ്യാൻ മടിയാണ് ..”

ഷൈൻ ടോം ചാക്കോയയാണ് ഇപ്പോൾ താരം .തല്ലുമാലയിലെ സെറ്റിൽ നടന്ന തല്ലു വിവാദങ്ങളും വിവിധ സിനിമകളിലെ…

പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ ഫസ്റ്റ് ലുക്ക്

“പഞ്ചവത്സര പദ്ധതി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന”പഞ്ചവത്സര…

ഈ സിനിമ നിങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് ഉറപ്പായും കാണിച്ചു കൊടുക്കണം, അവർക്ക് ഒരുപാട് ഇഷ്ടമാവും

ദ ലിറ്റിൽ മെർമൈഡ് Sai Sudheesh കുറുമ്പ് ഒരു പൊടിക്ക് കൂടുതലായിരുന്നെങ്കിലും കടൽ രാജാവ് ട്രൈട്ടണിന്റെ…