അയാൾ തെറ്റ് ഏറ്റുപറയുകയാണ് ചെയ്തത് അല്ലാതെ ഗൾഫിലേക്ക് രക്ഷപ്പെട്ടിട്ടില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
84 SHARES
1008 VIEWS

Ramdas Kadavallur

ഒരു കാര്യം പറയാം.. ഒരു മാതിരി കോണോത്തിലെ വർത്തമാനം പറയരുത് എന്ന് പറഞ്ഞാൽ അത് തെറിയല്ല.. കോണോത്ത് എന്നത് ഇരിങ്ങാലക്കുട അടുത്തുള്ള ഒരു സ്ഥലമാണ്. മൂന്നോ നാലോ കുന്നുകൾ ചേർന്നു കിടക്കുന്ന ഒരു സ്ഥലമായതു കൊണ്ടാണ് ആ പേര് വന്നതെന്നും അവിടെ കോണോത്ത് എന്നൊരു വീട്ടുകാർ താമസിച്ചിരുന്നു എന്നും അങ്ങനെയാണ് ആ പേര് വന്നതെന്നും ഒക്കെ വായിച്ചതോർക്കുന്നുണ്ട്..മലയാളത്തിൽ തെറികളായി പറഞ്ഞു നടക്കുന്ന പല വാക്കുകളുടെയും ഉത്ഭവം ഇങ്ങനെയൊക്കെയാണ് ..

മലയാളത്തിൽ തെറിപ്പദങ്ങളെന്ന് വിളിച്ചു പോരുന്ന വാക്കുകളെ മൊത്തം മൂന്നായി കാറ്റഗറൈസ് ചെയ്യാം എന്ന് തോന്നുന്നു.. ഒന്നാമത്തേത് ആൺതെറികളാണ് , ആണിൻ്റെ അധികാരബോധത്തിലും ലൈംഗികതയിലും പെൺയോനിയോടുള്ള കാഴ്ചപ്പാടിലും ഇതരലിംഗത്തോടുള്ള അധികാര സമീപനത്തിലും ഒക്കെ നിന്നു കൊണ്ട് ഉണ്ടായി വന്നിട്ടുള്ളവ. രണ്ടാമത്തേത് ജാതിത്തെറികളാണ്, ചുറ്റും തെരഞ്ഞാൽ ഇവ ഇഷ്ടം പോലെ കാണാം. അവയിൽ പലതും പ്രയോഗത്താൽ നോർമലൈസ് ചെയ്യപ്പെട്ടവ കൂടിയാണ്. മൂന്നാമത്തേത് സ്ഥലനാമങ്ങളെയോ അതു പോലുള്ള ചിലതിനെയോ ഒക്കെ സൂചിപ്പിക്കുന്നവയാണ്. സ്ഥലനാമങ്ങളെ സൂചിപ്പിക്കുന്ന തെറിപ്പദങ്ങൾ അന്വേഷിച്ചു പോയാൽ അത് പലപ്പോഴും ജാതിയിൽ ചെന്ന് തൊടുന്നതായും കാണാൻ കഴിയും..

വാസ്തവത്തിൽ ഒന്ന് മനസ്സറിഞ്ഞ് തെറിവിളിക്കാൻ പോലും വാക്കുകൾ ഇല്ലാത്തത്ര ശുഷ്കമായ ഭാഷയാണ് മലയാളം. മലയാളത്തിൽ താരതമ്യേന പൊളിടിക്കലി കറക്ടായി തോന്നിയ ഒരു തെറിപ്പദം ‘ വളി വിടുക ‘ എന്നൊരു പ്രയോഗമാണ്. ഇരുന്നിടം സ്വയം നാറ്റിക്കുന്ന ആ പണി , ലിംഗവൈജാത്യമന്യേ , രാജാക്കൻമാർ മുതൽ പേർ ചെയ്തു പോരുന്ന ഒരു പരിപാടി ആയതു കൊണ്ട് അത്യാവശ്യം ഒരാളെ തെറിവിളിക്കണം എന്ന് അത്രക്കധികം തോന്നുന്ന സമയത്ത് , ദയവു ചെയ്ത് ഇങ്ങനെയിരുന്ന് വളി വിടരുത് എന്ന് പറയാവുന്നതാണ്.

അയാൾ ഒരു തെറ്റ് ചെയ്തു. അത് തെറ്റാണെന്ന് സമ്മതിക്കാനുള്ള മനസ്സ് അയാൾക്കുണ്ട് , അയാൾ അത് ഒരു ചാനലിൽ വന്നിരുന്ന് ജനസമക്ഷം പറഞ്ഞു , അതും കഴിഞ്ഞ് താൻ മൂലം അപമാനിക്കപ്പെട്ടു എന്ന് തോന്നിയ വ്യക്തിയോട് നേരിട്ടും പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പോയി , ആരോപിക്കപ്പെട്ട കുറ്റത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി. സംഭവം നടന്ന് പിറ്റേ ദിവസം , ഗൾഫിലേക്ക് രക്ഷപ്പെട്ടിട്ടില്ല , അധികാര വൃന്ദങ്ങളെ സ്വാധീനിച്ച് അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമിച്ചിട്ടില്ല , പ്രശ്നത്തിൽ നിന്ന് ഒളിച്ച് നടന്നിട്ടില്ല, പറ്റി പോയ തെറ്റ് ഏറ്റു പറയാതിരുന്നിട്ടില്ല. ഈ പ്രശ്നത്തിനു ശേഷമാണ് ഞാൻ അയാളുടെ വേറെ കുറെ അഭിമുഖങ്ങൾ കണ്ടു നോക്കുന്നത്. അതിലെല്ലാം അയാൾ വളരെ ജനുവിൻ ആയാണ് മറുപടി പറയുന്നത്. അതേ സമയം , പ്രകോപിപ്പിച്ചാൽ അയാൾ പ്രകോപിതനാകുന്നുമുണ്ട്. അയാളെ നയിക്കുന്നിടത്ത് ആൺബോധമുണ്ട് , അത് പക്ഷെ അയാളുടെ മാത്രം കുറ്റമല്ല. അയാളെ രൂപപ്പെടുത്തിയ സമൂഹത്തിൻ്റെ കൂടി പ്രശ്നമാണ്. അതിൽ നിന്ന് പുറത്തു കടക്കാനുള്ള സന്നദ്ധത അയാളിലുണ്ട് എന്നതു കൊണ്ടാണ് , അയാൾ ആ വിഷയത്തെ ഒളിച്ചു നടക്കാത്തത്.

നിന്ന നില്പിൽ അയാളെ മര്യാദക്കാരനാക്കി മാറ്റിയെടുക്കാൻ പണിയെടുത്തു കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയിലെ സദാചാരക്കാരോടും ദിലീപ് മുതൽ വിജയ് ബാബു വരെയുള്ളവരെ താങ്ങിക്കൊണ്ടു നടക്കുകയും അയാളെ മാത്രം വിലക്കാൻ നടക്കുകയും ചെയ്യുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻകാരോടും പറയാനുള്ളത് , നിങ്ങൾ ഇങ്ങനെയിരുന്ന് വളി വിട്ട് ഇരുന്നിടം നാറ്റിക്കരുത് എന്നു മാത്രമാണ്. ഇപ്പോൾ ഇരിക്കുന്നിടത്ത് നിന്ന് ഒന്നെഴുന്നേറ്റാൽ സദാചാരക്കാരിൽ പലരും സ്ത്രീകളുടെ ഇൻബോക്സിൽ പോയി ചൊരിഞ്ഞ കൃഷ്ണപക്ഷഗീതികൾ മുതൽ നാമജപം വരെയുള്ള പലതും പുറത്തു ചാടും എന്നു മാത്രമാണ്. ഇതിനർത്ഥം , അയാൾ പറഞ്ഞ ആൺ തെറികളെ നോർമലൈസ് ചെയ്യുന്നു എന്നോ അയാളുടെ തെറിയഭിഷേകം കേട്ടവർ നേരിട്ട അപമാനത്തെ ചുരുക്കി കാണുന്നു എന്നോ അല്ല , മറിച്ച് സ്വയം തിരുത്താനും മാപ്പു പറയാനും സന്നദ്ധനായി മുന്നോട്ടു വന്ന അയാൾ , നിങ്ങളിൽ പലരെക്കാളും ജനുവിനും റിയലും ആണ് എന്നത് മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ