ഹെപ്പർ നാഷണലിസം അത്യാപത്താണ് , ജനങ്ങൾക്ക് എന്ത് സംഭവിച്ചാലെന്ത് ? ഒരു യുദ്ധം ഉണ്ടായാൽ മനോരമയ്ക്കു കണ്ടന്റ് കിട്ടും

85

Ramees A

ബഹുമാനപ്പെട്ട മനോരമക്ക് , കേരളത്തിെലെ ബഹുഭൂരിഭാഗം പത്ര കേസരികളേയും അമ്പരിപ്പിച്ച്, പ്രിന്‍റഡ് വസ്തുക്കൾക്ക് ആഗോള തരത്തിൽ മാർക്കറ്റ് ഇടിഞ്ഞിട്ടും അത്ഭുതമാം വണ്ണം അനിഷേധ്യമായ മൂന്നേറ്റം നടത്തി പ്രിന്‍റഡ് സമൂഹത്തിന്‍റെ ജീവൻ നില നിർത്തിയതിന് നന്ദി. പക്ഷേ, ലക്ഷ്യം പോലെ മാർഗവും ശുദ്ധി വേണമെന്നാണല്ലോ വെപ്പ്, ചിലർ പറയും ലക്ഷ്യം എന്തായാലും മാർഗം ശുദ്ധിയായൽ മതിയെന്ന് കാരണം ശുദ്ധമായ മാർഗം ശുദ്ധ ലക്ഷ്യത്തിന്‍റെ അടയാളമാണത്രേ. എന്ത് തന്നെയായാലും എനിക്ക് ചില വിയോജിപ്പുകളുണ്ട്.

ഏകദേശം മൂന്നാല് വർഷം മുമ്പ് തന്നെ ഇത് തോന്നിയിട്ടുണ്ട്. മനോരമ എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള ഒരു കാരണം പറയട്ടെ വായിക്കാനിഷ്ടമില്ലാാത്തവരാണ് 80 ശതമാനം മലയാളികളും .ചുരുങ്ങിയ വാർത്തകൾ മാത്രമാണ് നിങ്ങൾ ചെറിപിക്ക് ചെയ്യുന്നത് എന്നിട്ട് ഈ വാർത്തകളെ കഷണം വെട്ടി ചെറുതാകും എന്നിട്ട് ഉപ്പ് കുരുമുളക് മഞ്ഞൾപൊടി എന്നിവ് പാകത്തിനും മൂളകു പൊടി കുറച്ചധികവും ഇടും പക്ഷേ ഇതൊന്നുമല്ല നിങ്ങളുടെ കൂട്ടിന്‍റെ രഹസ്യം ഏറ്റവും മൂകളിലിടുന്ന കഷുവണ്ടി പരിപ്പും മൂന്തിരിയും പിന്നെ ആ കറിവേപ്പിലയും, അത് കണ്ട് ജന്മനാ അക്രമവാസനയുള്ള എന്നെപ്പോലെയുള്ള ചില മനുഷ്യർ മനോരമയെ അണ്ണാക്ക് തൊട്ട് വിഴുങ്ങുന്നു.

പിന്നീടങ്ങോട്ട് നിങ്ങൾ കുത്തിവെച്ച ആ ലഹരിക്കടിമപ്പെട്ട് വീണ്ടും വീണ്ടും കഴിക്കുന്നു.അഡിക്ഷന് ഒരു ശാസ്ത്രമൂണ്ട് അതിൽ പറയുന്നത് അഡിക്റ്റടായ വ്യക്തിക്ക് മാത്രമേ ഞാൻ അടിക്റ്റ് ആണെന്ന് അറിയാൻ ബാക്കിയുണ്ടാവു.നിങ്ങൾ കുത്തി വെച്ച ഈ വാക്കു വിഷങ്ങൾ കേവലം വായനക്കാരന് വല്ലതും നൽകുന്നതിലപ്പുറം അവന്‍റെ ബോധമണ്ഡലത്തിന് തുരങ്കം വെക്കുന്നു. പിന്നീടങ്ങോട്ട് മറ്റൊന്നും അവന്‍റെ തലച്ചോറിൽ കയറില്ല. ഞാൻ എന്തൊക്കെയൊ പിച്ചും പേയും പറയുകയാണെന്ന് ഒരു പക്ഷേ നിങ്ങൾക്ക് തോന്നിയേക്കാം പക്ഷെ പനമ്പിള്ളി നഗരിലിരുന്ന് ഇത്ര ക്രയേറ്റിവും മറ്റൊരു നിലക്കും അപകരകമായെഴുതുന്നവർക്കിതു മനസ്സിലാകും എന്നെനിക്കുറപ്പാണ്.

ആറ്റം ബോംബ് ഉണ്ടാക്കിയത് യുറേനിയം ആറ്റത്തിൽ മാറ്റം വരുത്തിയിട്ടാണെങ്കിൽ വാക്കുകളുടെ ആറ്റം മാറ്റം വരുത്തുക അതിലും ഫേറ്റൽ ആണെന്നവർ മനസ്സിലാക്കിക്കാണും ഇപ്പോഴിത് തുറന്ന് പറയാൻ കാരണം ഇന്നത്തെ പത്രത്തിലെ ഫസ്റ്റ് ഹെഡിങ്ങാണ് അതിലെന്തോ അപകടം മണത്ത കാരണം ആ വാർത്ത ഞാൻ വായിച്ചില്ല.വാർത്ത പ്രധാനമന്ത്രിയുടെ കാശ്മീർ സന്ദർശനത്തെ കുറിച്ചാണ്, അത് വളരെ പ്രധാനപ്പെട്ടത് തന്നെ കാരണം ഇന്ത്യ ഒരു സോവറിൻ രാഷ്ട്രമെന്ന നിലക്ക് അനിത സാധരണമായ ഒരു ഘട്ടത്തിലൂടെയാണ് പോകുന്നത്.

ഒരു യുദ്ധം ഏതു സമയത്തും സംഭവിക്കാം, മനുഷ്യന്‍റെ ജീവന് വിലയുണ്ടെന്നു വിശ്വസിക്കുന്ന ഞാനും പിന്നെ വെറും 76 ബില്ല്യണ്‍ ഡോളറുമായി 260 ബില്ല്യണുള്ള ചൈനയുമായി ഉരസൽ വേണ്ട എന്ന് കരുതുന്ന പ്രധാനനും ഒരു യുദ്ധം വേണ്ട എന്ന അഭിപ്രായത്തിലായിരിക്കാം. പക്ഷേ നമ്മുടെ മനോരമയുടെ പൂതി ഒരു യൂദ്ധമെന്താ നടന്നാൽ എന്നാണ്, കാരണം യുദ്ധത്തിൽ വിജയിച്ചവരെപ്പോലെയാണ് ഇപ്പോഴേ മനോരമ, അതിരുകൾക്കപ്പുറം ആവേശം എന്നാണ് ഇന്നത്തെ തലക്കെട്ട്. യഥാർത്ഥത്തിൽ മനുഷ്യൻ തമ്മിൽ വേദനിപ്പിക്കപ്പെടുന്നത് ആവേശമാണോ മനോരമയുടെ ലേഖകർക്ക് .ആരാണ് ഇവിടെ ആവേശം കൊള്ളുന്നത്

ഒരു യുദ്ധം ഉണ്ടായാൽ കണ്ടന്റ് കിട്ടും ഗ്രാഫിക്സ്കാർക്ക് പണിയും ആവും എന്നാലോചിക്കുന്ന നിങ്ങൾക്കാണല്ലോ ഇത്ര ആവേശം  മരിച്ച് വീഴുന്ന ജവാൻമാരെ കണ്ടാന്‍റാക്കി കാശു വാരുന്നതിന്് പകരം മനസ്സ് കൊണ്ട് അവരെയൊന്ന് സ്നേഹിച്ചിട്ടുണ്ടോ… അവരുടെ വിധവയായവരെ ഫോട്ടോ എടുക്കുന്നതിന് പകരം അവരെ മനസ്സ് കൊണ്ടെങ്കിലും ഒന്ന് ഓർത്തിട്ടിണ്ടോ. ഇല്ല എന്ന് നിങ്ങൾ പലപ്പോഴായി തെളിയിച്ച് കൊണ്ടിരിക്കുന്നു. അതല്ലേ.. നിങ്ങളുടെ ഈ യുദ്ധക്കൊതി .ഞാൻ പറയുന്നത് തെറ്റാണെങ്കിൽ നിങ്ങൾ പറയൂ ആർക്കാണിത്ര ആവേശം .ജീവന്‍റെ നൂൽ പാലത്തിൽ കഴിയുന്ന സൈനികർക്കുണ്ടോ? ഏത് സമയവും സ്വജീവൻ നഷ്ടമായേക്കാമെന്ന് എന്നറിഞ്ഞ് ജീവിക്കുന്ന കാശ്മീരികൾക്കുണ്ടോ ? ഇവിടെ ജീവിക്കുന്ന മനുഷ്യർക്കുണ്ടോ ?

എന്തിനാണ് നിങ്ങളും ജനങ്ങൾക്കെതിരെ വാളോങ്ങുന്നത് ? നിങ്ങളുടെ ഈ കണ്ടന്‍റാവേശം നിങ്ങൾ പരസ്യപ്പെടുത്തുമ്പോൾ അതിൽ വീണു പോകുന്നത് സാധാരണക്കാരാണ്, ഇതെല്ലാം യഥാർത്ഥമെന്ന് നിനച്ച് അവരെ എന്തിന് ഭയപ്പടുത്തണം .എന്തിന് അവർക്കു കൂടി ഈ ലഹരി കൊടുക്കണം, എന്തിന് അവരുടെ ജീവിതം നശിപ്പിക്കുന്നത്. ഇന്ത്യക്കാരും ചൈനക്കാരും മനുഷ്യരാണ്, ഭരണാധികളുടെ ബുദ്ധിമോശം കാരണത്താൽ ഒരു .യുദ്ധം നടന്നാൽ ആ നൂറു കോടി ആളുകളെ നമ്മുടെ ബോധമണ്ഡലം ശത്രുക്കളാക്കും അവരായുധമേന്തിയിട്ടല്ല അവരാ നാട്ടിൽ ജനിച്ചു എന്ന കാരണത്താൽ. പക്ഷേ മനോരമ ഈ പ്രവ്യത്തി കുറച്ച് നേരത്തേയാക്കി. യൂദ്ധം നടക്കുന്നതിന് മുമ്പ് തന്നെ അവരെ നമ്മുടെ ശത്രുക്കളാക്കി. സിംപിളി ഫോർ സേക്ക് ഓഫ് ദെയർ കണ്ടന്‍റ്. ഹൈപർ നാഷണലിസം വളരെ അപകടം പിടിച്ച കാര്യമാണ് ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും അതിന്‍റെ സമ്മാനമാണ് .

മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിൽ 110 ശതമാനം വളർച്ചയാണ് അതിനുണ്ടായത്. എല്ലാവരും ഭയം കൊണ്ടോ അനുഭാവം കൊണ്ടോ അതിന്‍റെ വാക്താക്കളായി മാറി മനോരമ ഇപ്പോളിറങ്ങിയിരിക്കുന്നത് ഈ വീക്ക് പോയന്‍റിൽ എരിവ് തേക്കാനാണ്
അതിനവർ മുളകുപൊടി അൽപം അധികം വാങ്ങി വച്ചിട്ടുണ്ട്. ആരിൽ നിന്നാണെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമെന്ന് കരുതുന്നു
വിഷം ചേർത്ത ഭക്ഷണം വിൽക്കുന്നത് FSSAI പ്രകാരം കുറ്റകരമാണ്. പുതിയ അഭിനന്ദൻ ഗ്രാഫിക്സർമാരേ കാണാം എന്ന നിരാശയോടെ ഭായ് .